പ്രതീകാത്മക ചിത്രം | Photo-AFP
ഇന്ത്യന്‍ നേവിയില്‍ സെയിലര്‍ ആകണമെങ്കില്‍ സയന്‍സ് പഠനം നിര്‍ബന്ധമാണോ?-ജോസഫ്, എറണാകുളം
ഇന്ത്യന്‍ നേവിയില്‍ വിവിധ തസ്തികകളില്‍/മേഖലകളില്‍ സെയിലര്‍ നിയമനം നടത്താറുണ്ട്. സെയിലര്‍ ഫോര്‍ ആര്‍ട്ടിഫൈസര്‍ അപ്രന്റീസ് (എ.എ.) തസ്തികയിലേക്ക് അപേക്ഷിക്കാന്‍വേണ്ട യോഗ്യത പ്ലസ്ടു ആണ്. മാത്തമാറ്റിക്‌സ്, ഫിസിക്‌സ് വിഷയങ്ങള്‍ നിര്‍ബന്ധമായും പ്ലസ്ടുതലത്തില്‍ പഠിച്ചിരിക്കണം. കൂടാതെ കെമിസ്ട്രി, ബയോളജി, കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊന്നും പഠിച്ചിരിക്കണം. മൂന്നു വിഷയങ്ങള്‍ക്കും 60 ശതമാനം മാര്‍ക്ക് വീതം വേണം.
സെയിലര്‍ സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ആര്‍ട്ടിഫൈസര്‍ അപ്രന്റീസ് (എ.എ.) തസ്തികയ്ക്കുള്ളതുതന്നെയാണ്. പക്ഷേ, മൂന്ന് സയന്‍സ് വിഷയങ്ങള്‍ക്ക് 60 ശതമാനം വീതം മാര്‍ക്ക് വേണമെന്ന വ്യവസ്ഥയില്ല. അപ്പോള്‍ ഈ രണ്ടു തസ്തികകള്‍ക്കും പ്ലസ് ടു തലത്തിലെ സയന്‍സ് പഠനം നിര്‍ബന്ധമാണ്. സെയിലര്‍ സ്‌പോര്‍ട്‌സ് ക്വാട്ട എന്‍ട്രിക്ക് അപേക്ഷിക്കാന്‍ സ്‌പോര്‍ട്‌സ് മേഖലയില്‍ മികവ് തെളിയിച്ചിരിക്കണം.
അത്ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, ബോക്‌സിങ്, ക്രിക്കറ്റ്, ഫുട്‌ബോള്‍, ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, ഹാന്‍ഡ്‌ബോള്‍, ഹോക്കി, കബഡി, വോളിബോള്‍, വെയ്റ്റ് ലിഫ്റ്റിങ്, റസിലിങ്, സ്‌ക്വാഷ്, ഫെന്‍സിങ്, ഗോള്‍ഫ്, ടെന്നീസ്, കയാക്കിങ് ആന്‍ഡ് കാനോയിങ്, റോയിങ്, ഷൂട്ടിങ്, സെയിലിങ് ആന്‍ഡ് വിന്‍ഡ് സര്‍ഫിങ് എന്നിവയിലൊന്നിലെ ഇന്റര്‍നാഷണല്‍/ജൂനിയര്‍ അല്ലെങ്കില്‍ സീനിയര്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്/സീനിയര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പ്/ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരിക്കണം.
ഈ റിക്രൂട്ട്‌മെന്റില്‍ സെയിലര്‍ ഡയറക്ട് എന്‍ട്രി പെറ്റി ഓഫീസര്‍, സെയിലര്‍ സീനിയര്‍ സെന്‍ഡറി റിക്രൂട്ട് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ സയന്‍സ് സ്ട്രീമില്‍തന്നെ പ്ലസ്ടു പഠിച്ചിരിക്കണമെന്ന വ്യവസ്ഥയില്ല. ഏതെങ്കിലും സ്ട്രീമില്‍ പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
സെയിലര്‍ മെട്രിക് റിക്രൂട്ട് തസ്തികയിലേക്ക്, പത്താംക്ലാസ് ജയിച്ച ഇവിടെ സൂചിപ്പിച്ച സ്‌പോര്‍ട്‌സ് നേട്ടം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഓരോ തസ്തികയ്ക്കും വേണ്ട സ്‌പോര്‍ട്‌സ് നേട്ടം വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കും. അതിനാല്‍ സെയിലര്‍ തസ്തികയ്ക്ക് പ്ലസ്ടു തലത്തിലെ സയന്‍സ് പഠനം എല്ലാ തസ്തികകള്‍ക്കും ബാധകമല്ല.
Content Highlights: Is Science stream necessary for Sailor post in Indian Navy; Ask Expert
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..