മെഡിക്കല്‍ പഠനത്തില്‍ താത്പര്യമുണ്ട്, കേരളത്തില്‍ വൈകി അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുമോ?


Photo: Pixabay

മെഡിക്കല്‍ പഠനമാണ് താത്പര്യം. നീറ്റ് യു.ജി. അപേക്ഷ നല്‍കി. പക്ഷേ, കേരളത്തില്‍ എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിഞ്ഞില്ല. ഇനിയും അവസരം കിട്ടുമോ. കിട്ടിയില്ലെങ്കില്‍ കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോഴ്‌സിലേക്ക് പരിഗണിക്കുമോ.-തോമസ്, ആലപ്പുഴ

കേരളത്തില്‍ പ്രവേശന പരീക്ഷാകമ്മിഷണറുടെ 2022-'23 അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി മേയ് 10 ആയിരുന്നു. കേരളത്തില്‍ പ്രവേശനപരീക്ഷ നടത്തുന്ന കോഴ്സുകള്‍ക്കും നടത്താത്ത കോഴ്‌സുകള്‍ക്കും ഈ കട്ട് ഓഫ് തീയതി ഒന്നുതന്നെയായിരുന്നു. കേരളത്തില്‍ മെഡിക്കല്‍, മെഡിക്കല്‍ അലൈഡ് കോഴ്സുകള്‍ക്ക് നീറ്റ് യു.ജി. സ്‌കോര്‍ ആണ് ബാധകം. ഈ പ്രോഗ്രാമുകളിലെ പ്രവേശനം ആഗ്രഹിക്കുന്നവരും മേയ് പത്തിനകം അപേക്ഷ നല്‍കണമായിരുന്നു. നല്‍കിയിട്ടില്ലെങ്കില്‍ നിലവിലെ സ്ഥിതി പ്രകാരം നീറ്റ് യു.ജി.യില്‍ യോഗ്യത നേടിയാലും കേരള എന്‍ട്രന്‍സ് കമ്മിഷണര്‍ നടത്തുന്ന മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിന് പരിഗണിക്കില്ല.

മുന്‍വര്‍ഷങ്ങളില്‍ സാധാരണഗതിയിലുള്ള അപേക്ഷാസമയത്തിനുശേഷവും കീം മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്ക് പുതിയ അപേക്ഷ നല്‍കാന്‍ അപേക്ഷാ പോര്‍ട്ടല്‍ തുറന്നുനല്‍കിയിട്ടുണ്ട്. അങ്ങനെയൊരു അറിയിപ്പ് വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ചിരിക്കുക. കേരള എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കിയിട്ടില്ലെങ്കിലും ദേശീയ തലത്തില്‍ തടത്തുന്ന മറ്റു ചില പ്രവേശന പ്രക്രിയകളില്‍ പങ്കെടുത്തും മെഡിക്കല്‍, മെഡിക്കല്‍ അലൈഡ് വിഭാഗത്തില്‍ കേരളത്തിലെ ചില കോളേജുകളില്‍ വിവിധ കോഴ്‌സുകള്‍ പഠിക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ട്.

മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളിലെ 15 ശതമാനം അഖിലേന്ത്യാക്വാട്ട അലോട്ട്മെന്റ് പ്രക്രിയയില്‍ പങ്കെടുത്ത് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളജുകളിലെ പ്രവേശനത്തിന് ശ്രമിക്കാം. ഇതിന് കേരള പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കിയിരിക്കണമെന്ന വ്യവസ്ഥയില്ല.

ആയുഷ് അഡ്മിഷന്‍സ് സെന്‍ട്രല്‍ കൗണ്‍സലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന അഖിലേന്ത്യാതല അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ കീം അപേക്ഷ നല്‍കിയിരിക്കണമെന്ന വ്യവസ്ഥയില്ല. ഈ പ്രക്രിയ വഴി കേരളത്തിലെ ഗവണ്‍മെന്റ്, എയ്ഡഡ് വിഭാഗം ആയുര്‍വേദ, ഹോമിയോപ്പതി ബിരുദ പ്രോഗ്രാമുകളിലേക്ക് അവസരമുണ്ട്.

അംഗീകൃത വെറ്ററിനറി കോളേജുകളിലെ ബി.വി.എസ്സി. ആന്‍ഡ് എ.എച്ച്. പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റ് വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ നികത്തുന്നതും നീറ്റ് യു.ജി. റാങ്ക് പരിഗണിച്ചാണ്. ആ പ്രക്രിയയില്‍ പങ്കെടുത്ത് കേരളത്തിലെ വെറ്ററിനറി കോളേജുകളിലെ ബിരുദപ്രോഗ്രം പ്രവേശനത്തിന്ന് ശ്രമിക്കാം. ഇതില്‍ പങ്കെടുക്കാന്‍ കീം രജിസ്‌ട്രേഷന്‍ വേണ്ട.

Content Highlights: Interested in Medical Studies, Can I apply late in Kerala; ask expert

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section




Most Commented