സിമാറ്റ് സ്‌കോര്‍ ഉപയോഗിച്ച്  മാനേജ്‌മെന്റ് കോഴ്‌സ് പ്രവേശനം നല്‍കുന്ന സ്ഥാപനങ്ങള്‍ | Ask Expert


Representational image

സിമാറ്റ് സ്‌കോര്‍ ഉപയോഗിച്ച് മാനേജ്‌മെന്റ് കോഴ്‌സ് പ്രവേശനം നല്‍കുന്ന സ്ഥാപനങ്ങളുടെ പട്ടിക എവിടെ കിട്ടും?

-അനുശ്രീ, കണ്ണൂര്‍

കോമണ്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (സിമാറ്റ്), മാനേജ്‌മെന്റിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാം പ്രവേശനങ്ങള്‍ക്കു പരിഗണിക്കുന്ന അഭിരുചിപരീക്ഷകളില്‍ ഒന്നു മാത്രമാണ്. ഈ പരീക്ഷയിലെ സ്‌കോര്‍ പരിഗണിക്കുന്ന മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ പട്ടിക സിമാറ്റ് വെബ്‌സൈറ്റിലോ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലോ നല്‍കാറില്ല. ഓരോ സ്ഥാപനത്തിന്റെയും മാനേജ്‌മെന്റ് പ്രവേശനവിജ്ഞാപനം വരുമ്പോള്‍ അതു പരിശോധിച്ച് ഉറപ്പാക്കണം. ഒരു സ്ഥാപനം ഒരിക്കല്‍ സിമാറ്റ് സ്‌കോര്‍ ഉപയോഗിച്ചതുകൊണ്ട് തുടര്‍വര്‍ഷങ്ങളിലും അത് ഉപയോഗിക്കണമെന്ന നിര്‍ബന്ധമില്ല.

* കോളേജ് ഓഫ് എന്‍ജിനിയറിങ്, തിരുവനന്തപുരം- മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.-ഫുള്‍ ടൈം/പാര്‍ട് ടൈം) * കേരള കാര്‍ഷിക സര്‍വകലാശാല -എം.ബി.എ. അഗ്രി ബിസിനസ് മാനേജ്‌മെന്റ് * മഹാത്മാഗാന്ധി സര്‍വകലാശാല കോട്ടയം -എം.ബി.എ. * കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ്, കൊച്ചി-എം.ബി.എ. * കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല-എം.ബി.എ.

* മദ്രാസ് സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ബിസിനസ് സ്‌കൂള്‍ ചെന്നൈ- പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (പി.ജി.ഡി.എം.-ഫൈനാന്‍സ് (ഫൈനാന്‍ഷ്യല്‍ എന്‍ജിനിയറിങ്)/ റിസര്‍ച്ച് ആന്‍ഡ് ബിസിനസ് അനലറ്റിക്‌സ്)

* അരുണ്‍ ജെയ്റ്റ്ലി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ് (പി.ജി.ഡി.എം.) * നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജ്, ഹൈദരാബാദ് (പി.ജി.ഡി.എം.-റൂറല്‍ മാനേജ്‌മെന്റ്/റൂറല്‍ ഡെവലപ്‌മെന്റ് മാനേജ്‌മെന്റ്) * നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമി, പുണെ-പി.ജി.ഡി.എം. * നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്, മഹാരാഷ്ട്ര (പി.ജി.ഡി.എം.- സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ്) * ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിങ് ടെക്‌നോളജി, ഹൈദരാബാദ് - പി.ജി. ഡിപ്ലോമ ഇന്‍ ബാങ്കിങ് ടെക്‌നോളജി

* രാജിവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്‌നോളജി, അമേഠി-എം.ബി.എ. * നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.), സില്‍ചാര്‍-എം.ബി.എ. * നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റ്, പുണെ-പി.ജി.ഡി.എം. (ബാങ്കിങ് ആന്‍ഡ് ഫൈനാന്‍ഷ്യല്‍ സര്‍വീസസ്) * ചൗധരി ചരണ്‍സിങ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ്, ജയ്പുര്‍-പി.ജി.ഡി.എം. അഗ്രി ബിസിനസ് മാനേജ്‌മെന്റ് * ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷന്‍ മാനേജ്‌മെന്റ്, ബെംഗളൂരു-പി.ജി.ഡി.എം. * എന്‍.ഐ.ടി. കുരുക്ഷേത്ര -എം.ബി.എ. * അടല്‍ ബിഹാരി വാജ്‌പേയി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്, ഗ്വാളിയര്‍ -എം.ബി.എ. * മാളവ്യ എന്‍.ഐ.ടി. ജയ്പുര്‍-എം.ബി.എ. * നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് കണ്‍സ്ട്രക്ഷന്‍ മാനജ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് (നിക്മര്‍)-പി.ജി. പ്രോഗ്രാമുകള്‍ * ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവല്‍ ആന്‍ഡ് ടൂറിസം മാനേജ്‌മെന്റ്-എം.ബി.എ. * ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് സയന്‍സ് ആ

Content Highlights: institutions which permit management course entry using cmat score

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

3 min

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്; 12.55 ലക്ഷംരൂപ പിഴ

May 24, 2022

More from this section
Most Commented