പെണ്‍കുട്ടികള്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ | Ask Expert


പ്രതീകാത്മക ചിത്രം (Photo: Canva)

ചോദ്യം: പെണ്‍കുട്ടികള്‍ക്കുമാത്രമായി അപേക്ഷിക്കാവുന്ന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ ഏതൊക്കെയുണ്ട്?- നീന, പാലക്കാട്

സി.ബി.എസ്.ഇ. ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ.) സ്‌കൂളില്‍നിന്ന് 60 ശതമാനം മാര്‍ക്കുവാങ്ങി പത്താംക്ലാസ് പാസായി, പ്ലസ് ടു തലത്തില്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍ തുടര്‍ന്നും പഠിക്കുന്ന ഒറ്റപ്പെണ്‍കുട്ടികള്‍ക്ക്, സി.ബി.എസ്.ഇ. നല്‍കുന്ന മെരിറ്റ് സ്‌കോളര്‍ഷിപ്പ് ആണിത്. പ്രതിമാസം 500 രൂപ നിരക്കില്‍, രണ്ടുവര്‍ഷത്തേക്ക്. രക്ഷിതാക്കള്‍ക്ക് ഒരുകുട്ടി മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. അത് പെണ്‍കുട്ടി ആയിരിക്കണം. ഒരുമിച്ചു ജനിച്ച എല്ലാ പെണ്‍കുട്ടികളെയും 'ഒറ്റപ്പെണ്‍കുട്ടി' ആയി പരിഗണിക്കും.വിവരങ്ങള്‍ക്ക്: cbse.gov.in (മെയിന്‍ വെബ്‌സൈറ്റ് > സ്‌കോളര്‍ഷിപ്പ്)

യു.ജി.സി. പോസ്റ്റ് ഗ്രാേജ്വറ്റ് ഇന്ദിരാഗാന്ധി ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്: റെഗുലര്‍ ഫുള്‍ടൈം മാസ്റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാമിന് (വിദൂരപഠനം ഒഴികെ) ഒന്നാംവര്‍ഷത്തില്‍ ഒരു സര്‍വകലാശാലയിലോ കോളേജിലോ പഠിക്കുന്ന ഒറ്റപ്പെണ്‍കുട്ടികള്‍ക്ക്, യു.ജി.സി. നല്‍കുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പ്. പ്രവേശനസമയത്ത് 30 വയസ്സുവരെയാകാം. രണ്ടുവര്‍ഷ മാസ്റ്റേഴ്‌സ് കോഴ്‌സിലേക്ക് പ്രതിവര്‍ഷം 36,200 രൂപ നിരക്കില്‍ സ്‌കോളര്‍ഷിപ്പ് കിട്ടും. വിവരങ്ങള്‍ക്ക്: scholarships.gov.in

ന്യൂനപക്ഷസമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ബീഗം ഹസ്രത്ത് മഹല്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ ഗേള്‍സ്: ഒന്‍പതുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷസമുദായങ്ങളിലെ (മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാര്‍സി, ജെയിന്‍ സമുദായങ്ങള്‍) പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. തൊട്ടുമുമ്പുള്ള ക്ലാസില്‍ 50 ശതമാനം മാര്‍ക്കുവേണം. രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം രണ്ടുലക്ഷം രൂപ കവിയരുത്. ഒന്‍പത്, 10 ക്ലാസുകളിലെ പഠനത്തിന് 5000 രൂപവെച്ചും 11, 12 ക്ലാസുകളിലെ പഠനത്തിന് 6000 രൂപ വെച്ചും സ്‌കോളര്‍ഷിപ്പ് കിട്ടും. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മൗലാന ആസാദ് എജ്യുക്കേഷണല്‍ ഫൗണ്ടേഷനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. വിവരങ്ങള്‍ക്ക്: scholarships.gov.in

എ.ഐ.സി.ടി.ഇ. പ്രഗതി സ്‌കോളര്‍ഷിപ്പ് (ടെക്‌നിക്കല്‍ ഡിഗ്രി): സാങ്കേതിക ബിരുദ വിദ്യാഭ്യാസം നടത്തുന്ന പെണ്‍കുട്ടികള്‍ക്ക് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ്. ആദ്യവര്‍ഷ ഡിഗ്രി പ്രോഗ്രാം പ്രവേശനം നേടിയവര്‍, ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാംവര്‍ഷത്തിലേക്ക് പ്രവേശനം നേടിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക കുടുംബവരുമാനം എട്ടുലക്ഷം രൂപ കവിയരുത്. പ്രതിവര്‍ഷം 50,000 രൂപ. വിവരങ്ങള്‍ക്ക്: scholarships.gov.in

എ.ഐ.സി.ടി.ഇ. പ്രഗതി സ്‌കോളര്‍ഷിപ്പ് (ടെക്‌നിക്കല്‍ ഡിപ്ലോമ): സാങ്കേതികമേഖലയില്‍ ഡിപ്ലോമ വിദ്യാഭ്യാസം നടത്തുന്ന പെണ്‍കുട്ടികള്‍ക്ക് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ്. ആദ്യവര്‍ഷ ഡിപ്ലോമ പ്രോഗ്രാം പ്രവേശനം നേടിയവര്‍, ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാംവര്‍ഷത്തിലേക്ക് പ്രവേശനം നേടിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക കുടുംബവരുമാനം എട്ടുലക്ഷം രൂപ കവിയരുത്. പ്രതിവര്‍ഷം 50,000 രൂപ. വിവരങ്ങള്‍ക്ക്: scholarships.gov.in

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ്‌ െഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) സ്‌കോളര്‍ഷിപ്പുകള്‍: ഏറോസ്‌പേസ് എന്‍ജിനിയറിങ്, ഏയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ്, സ്‌പേസ് എന്‍ജിനിയറിങ് ആന്‍ഡ് റോക്കറ്റ്ട്രി, ഏവിയോണിക്‌സ്, എയര്‍ക്രാഫ്റ്റ് എന്‍ജിനിയറിങ് തുടങ്ങിയ കോഴ്‌സുകളില്‍ പഠിക്കുന്ന വനിതകള്‍ക്ക് പ്രതിരോധമന്ത്രാലയത്തിന്റെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. പഠനം ബിരുദതലത്തിലോ പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലോ ആകാം. കോഴ്‌സിന്റെ ആദ്യ വര്‍ഷത്തിലായിരിക്കണം.ബിരുദപഠനത്തിന്, പ്രതിവര്‍ഷം 1,20,000 രൂപ അല്ലെങ്കില്‍ യഥാര്‍ഥ ഫീസ്. ഏതാണോ കുറവ് അത് നല്‍കും. പരമാവധി നാലുവര്‍ഷത്തേക്ക്. ജെ.ഇ. ഇ. (മെയിന്‍) സ്‌കോര്‍ വേണം.പി.ജി. പഠനത്തിന് പ്രതിമാസം 15,500 രൂപ. പ്രതിവര്‍ഷം പരമാവധി 1,86,000 എന്ന വ്യവസ്ഥയ്ക്കു വിധേയമായി പരമാവധി രണ്ടുവര്‍ഷത്തേക്ക്. സാധുവായ ഗേറ്റ് സ്‌കോര്‍ വേണം. വിവരങ്ങള്‍ക്ക്: rac.gov.in

ഇവയ്‌ക്കൊപ്പം പൊതുവായ സ്‌കോളര്‍ഷിപ്പുകള്‍ക്കും പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം.

Content Highlights: government scholarships for girls ask expert

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented