കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് എഴുതുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍ ആരൊക്കെ | Ask Expert  


Representational Image | Photo: gettyimages.in

കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) എഴുതുന്നതില്‍നിന്ന് ആരെയൊക്കെയാണ് ഒഴിവാക്കിയത്?-ജയ, പത്തനംതിട്ട

നാലുവിഭാഗങ്ങളിലാണ് കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) നടത്തുന്നത്. ലോവര്‍പ്രൈമറി സ്‌കൂള്‍, അപ്പര്‍പ്രൈമറി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകരാകാന്‍ ആഗ്രഹിക്കുന്നവര്‍ യഥാക്രമം I, ll, III എന്നീ കാറ്റഗറികളില്‍ പരീക്ഷയെഴുതണം. കാറ്റഗറി IV, ഭാഷാധ്യാപകര്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ എന്നിവരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ്.

അപേക്ഷിക്കാന്‍ കാറ്റഗറിയനുസരിച്ച് ഹയര്‍ സെക്കന്‍ഡറി/ബിരുദ യോഗ്യതയ്‌ക്കൊപ്പം എജ്യുക്കേഷനുമായി ബന്ധപ്പെട്ട ഒരു ഡിപ്ലോമ/ഡിഗ്രി വേണം. മാര്‍ക്കുവ്യവസ്ഥയും ഉണ്ടാകും. പക്ഷേ, ചില യോഗ്യത/ബിരുദം നേടിയവരെ കെ-ടെറ്റ് യോഗ്യതനേടുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രൈമറിഘട്ടത്തിനുള്ള സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (സി.ടി.ഇ.ടി.) യോഗ്യതയുള്ളവരെ, കെ-ടെറ്റ് കാറ്റഗറി I യോഗ്യതനേടുന്നതില്‍നിന്ന് എലമെന്ററിഘട്ട സി.ടി.ഇ.ടി. യോഗ്യതയുള്ളവരെ കെ-ടെറ്റ് കാറ്റഗറി II യോഗ്യത നേടുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഗവേഷണ ഫെലോഷിപ്പിനും കോളേജ്/സര്‍വകലാശാല അധ്യാപകനിയമനത്തിനുമായുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്), ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനായുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്), മാസ്റ്റര്‍ ഓഫ് ഫിലോസഫി (എം.ഫില്‍.), ഡോക്ടര്‍ ഓഫ് ഫിലോസഫി (പിഎച്ച്.ഡി.), മാസ്റ്റര്‍ ഓഫ് എജ്യുക്കേഷന്‍ (എം.എഡ്.) ബിരുദം തുടങ്ങിയ യോഗ്യതയുള്ളവരെ കെ-ടെറ്റ് I മുതല്‍ IV വരെ കാറ്റഗറികളില്‍ യോഗ്യത നേടുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കെ-ടെറ്റ് കാറ്റഗറി III ജയിച്ചവരെ കാറ്റഗറി II യോഗ്യത നേടുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കാറ്റഗറി l, Il എന്നിവയിലൊന്നില്‍ കെ-ടെറ്റ് യോഗ്യതയുള്ളവരെ ലോവര്‍ പ്രൈമറി/അപ്പര്‍ പ്രൈമറി അധ്യാപക നിയമനത്തിന് പരിഗണിക്കാം. ഇവരെയൊക്കെയാണ് നിലവില്‍ കെ-ടെറ്റ് യോഗ്യത നേടുന്നതില്‍നിന്ന് ഒഴിവാക്കിയത്.

Content Highlights: Exempted candidates from writing Kerala Teacher Eligibility Test

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented