കേരളത്തിൽ സർക്കാർ നഴ്സിങ് ബിരുദപ്രവേശനം ഏങ്ങനെ? | ASK EXPERT


Representative images

കേരളത്തിൽ സർക്കാർ നഴ്സിങ് ബിരുദപ്രവേശനം ഏങ്ങനെ? മാനേജ്മെൻറ്‌ സീറ്റിലേക്ക് എവിടെയാണ് അപേക്ഷിക്കേണ്ടത്?-ദിവ്യ, കോട്ടയം

കേരളത്തിൽ സർക്കാർസംവിധാനം വഴി 2022-ൽ നടത്തുന്ന നഴ്സിങ് ബാച്ച്‌ലർ പ്രോഗ്രാം പ്രവേശനം സംബന്ധിച്ച ഒരു അറിയിപ്പ് വന്നിട്ടുണ്ട്. എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ 12.7.2022-ലെ അറിയിപ്പുപ്രകാരം നഴ്സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത പ്രവേശനനടപടികൾ ഉടൻ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രവേശനത്തിന് താത്‌പര്യമുള്ളവർ വിവിധ സംവരണാനുകൂല്യ സർട്ടിഫിക്കറ്റുകൾ മുൻകൂട്ടി വാങ്ങിവെയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

സർക്കാർ നഴ്സിങ് കോളേജുകൾ, സർക്കാർ കൺട്രോൾഡ്/പ്രൈവറ്റ് സെൽഫ് ഫിനാൻസിങ് നഴ്സിങ് കോളേജുകൾ എന്നിവയിൽ സർക്കാർസീറ്റുകളുണ്ട്. സ്വാശ്രയ കോളേജുകളിൽ 50 ശതമാനം സർക്കാർ സീറ്റുകളിലേക്കാണ് എൽ.ബി.എസ്. സെൻറർ വഴി അലോട്ട്മെൻറ്‌ നടത്തുന്നത്. കഴിഞ്ഞവർഷം ഏഴ് സർക്കാർ, 11 സർക്കാർനിയന്ത്രിത സ്വാശ്രയം, 106 സ്വകാര്യ സ്വാശ്രയം ഉൾപ്പെടെ 124 സ്ഥാപനങ്ങളിലേക്കാണ് അലോട്ട്മെൻറ്‌ നൽകിയത്. 2021-ലെ പ്രവേശനത്തിന്റെ പ്രോ​െസ്പക്ടസും അലോട്ട്മെൻറ്‌ വിവരങ്ങളും lbscentre.in ൽ ഉള്ളത് പരിശോധിക്കുക. സ്വാശ്രയസ്ഥാപനങ്ങളിലെ മാനേജ്മെൻറ്‌ സീറ്റിലേക്ക് പ്രത്യേകം അപേക്ഷിക്കണം.

*കേരള സർക്കാരിന്റെ സെൻറർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ (കോട്ടയം) കീഴിലെ സ്വാശ്രയസ്ഥാപനമായ സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷൻ മെയിൻ സെൻററിൽ, ബി.എസ്‌സി. നഴ്സിങ് പ്രോഗ്രാമിലേക്ക് അപേക്ഷ വിളിച്ചിട്ടുണ്ട്. കോഴ്സിലെ 50 ശതമാനം സീറ്റ് ഗവൺമെൻറ്‌ സീറ്റാണ്. ബാക്കി സീറ്റിലേക്ക് പരിഗണിക്കപ്പെടാൻ ജൂലായ് 20 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.cpas.ac.in

*കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ മലബാർ കാൻസർ സെൻറർ, തലശ്ശേരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസസ് ആൻഡ് റിസർച്ചിൽ നടത്തുന്ന ബി.എസ്‌സി. നഴ്സിങ് കോഴ്സിലെ മാനേജ്മെൻറ്‌ സീറ്റ് പ്രവേശനത്തിന് ഓഗസ്റ്റ് 12-ന് വൈകീട്ട് അഞ്ചുവരെ insermcc.org വഴി അപേക്ഷിക്കാം.

*അസോസിയേഷൻ ഓഫ് ദ മാനേജ്മെൻറ്‌സ്‌ ഓഫ് ക്രിസ്ത്യൻ സെൽഫ് ഫിനാൻസിങ് നഴ്സിങ് കോളേജസ്‌ ഓഫ് കേരള (എ.എം.സി.എസ്.എഫ്.എൻ.സി.കെ.) യിൽ അംഗമായ നഴ്സിങ് കോളേജുകളിലെ ബി.എസ്‌സി. നഴ്സിങ് മാനേജ്മെൻറ്‌ ക്വാട്ട പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. പ്രോഗ്രാം 32 കോളേജുകളിലുണ്ട്. അവസാന തീയതി: ജൂലായ് 23. വിവരങ്ങൾക്ക്: www.amcsfnck.com

*പ്രൈവറ്റ് നഴ്സിങ് കോളേജ് മാനേജ്മെൻറ്‌സ്‌ അസോസിയേഷൻ ഓഫ് കേരള (പി.എൻ.സി.എം.എ.കെ.) അംഗത്വമുള്ള 51 നഴ്സിങ് കോളേജുകളിലെ ബി.എസ്‌സി. നഴ്സിങ് മാനേജ്മെൻറ്‌ ക്വാട്ട സീറ്റിലേക്ക് ഓഗസ്റ്റ് നാലുവരെ അപേക്ഷിക്കാം. അപേക്ഷാഫോറം www.pncmak.in ൽ ലഭിക്കും.

Content Highlights: Details About nursing admission in kerala

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented