Representative image
മിലിട്ടറിയിലെ ബി.എസ്‌സി. നഴ്‌സിങ് പ്രവേശനം നീറ്റ് യു.ജി. സ്‌കോര്‍മാത്രം പരിഗണിച്ചാണോ. സുജ ജോര്‍ജ്, കോട്ടയം
ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസിന്റെ (എ.എഫ്.എം.എസ്.) നഴ്‌സിങ് കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്കുമാത്രം പ്രവേശനം നല്‍കുന്ന നാലുവര്‍ഷ ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സിലെ 2022ലെ പ്രവേശനം, നീറ്റ് യു.ജി. സ്‌കോര്‍, കംപ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റ് ഓഫ് ജനറല്‍ ഇന്റലിജന്‍സ്, ജനറല്‍ ഇംഗ്ലീഷ് (ടി.ഒ.ജി.ഐ.ജി.ഇ.), സൈക്കോളജിക്കല്‍ അസസ്‌മെന്റ് ടെസ്റ്റ് (പി.എ.ടി.), ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് പട്ടികയിലെ റാങ്ക് പരിഗണിച്ചായിരിക്കും. മെഡിക്കല്‍ ഫിറ്റ്‌നസ്, ഓരോ സ്ഥാപനത്തിലെയും ഒഴിവുകള്‍ എന്നിവയ്ക്കു വിധേയമായിരിക്കും പ്രവേശനം.
പ്രവേശനം തേടുന്നവര്‍ യഥാസമയം www.joinindianarmy.nic.in വഴി ബി.എസ്‌സി. നഴ്‌സിങ് കോഴ്‌സിന് രജിസ്റ്റര്‍ചെയ്ത് അപേക്ഷിച്ചിരിക്കണം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന നീറ്റ് യു.ജി. 2022ല്‍ യോഗ്യത നേടിയിരിക്കണം. എ.എഫ്.എം.എസ്. ആവശ്യപ്പെട്ടുമ്പോള്‍ നീറ്റ് യു.ജി. 2022 സ്‌കോര്‍, അപ്‌ലോഡ് ചെയ്യണം.
തുടര്‍ന്ന് അപേക്ഷകരെ നീറ്റ് യു.ജി. 2022 മെരിറ്റ് (സ്‌കോര്‍/റാങ്ക്) പരിഗണിച്ച് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. നിശ്ചിതകേന്ദ്രങ്ങളില്‍ നടത്തുന്ന സ്‌ക്രീനിങ്ങിന് അര്‍ഹത നേടുന്നവരുടെ ഷോര്‍ട്ട് ലിസ്റ്റ് www.joinindianarmy.nic.inല്‍ പ്രസിദ്ധപ്പെടുത്തും. പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരെ ടി.ഒ.ജി.ഐ.ജി.ഇ.; പി.എ.ടി., ഇന്റര്‍വ്യൂ, മെഡിക്കല്‍പരിശോധന എന്നിവയ്ക്കായി വിളിക്കും. അതിന്റെ അഡ്മിറ്റ് കാര്‍ഡ് www.joinindianarmy.nic.inല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ടി.ഒ.ജി. ഐ.ജി.ഇ.; രണ്ടുമാര്‍ക്കുവീതമുള്ള 40 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും. ഉത്തരംതെറ്റിയാല്‍ അരമാര്‍ക്കുവീതം നഷ്ടപ്പെടും. പി.എ.ടി. ഒരു ക്വാളിഫൈയിങ് പരീക്ഷ മാത്രമാണ്. അതിന്റെ സ്‌കോര്‍ അന്തിമ മെറിറ്റ്പട്ടിക തയ്യാറാക്കാന്‍ പരിഗണിക്കില്ല. ഓഫീസേഴ്‌സ് അടങ്ങുന്ന ബോര്‍ഡായിരിക്കും ഇന്റര്‍വ്യൂ നടത്തുക.
Content Highlights: Details About Military Nursing
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..