ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം ബിരുദപ്രോഗ്രാമാണോ? കൂടുതലറിയാം


Representative image

ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം യു.ജി. പ്രോഗ്രാമാണോ അതോ പി.ജി. കോഴ്‌സ് ആണോ? അതിന്റെ നേട്ടം എന്താണ്? അനന്തു, പാലക്കാട്.

പ്ലസ്ടു പഠനത്തിനുശേഷം പോകാവുന്ന പ്രോഗ്രാമാണ് ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം. പ്ലസ്ടു കഴിഞ്ഞുപോകാവുന്ന സാധാരണ ബിരുദപ്രോഗ്രാമുകളുടെ ദൈര്‍ഘ്യം മൂന്നുവര്‍ഷമാണ് (ബി.എ./ബി.എസ്‌സി./ബി.കോം. തുടങ്ങിയവ). ത്രിവത്സരബിരുദം കഴിഞ്ഞ് ബിരുദാനന്തരബിരുദം വേണമെന്നുള്ളവര്‍ക്ക്, തുടര്‍ന്ന് രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള മാസ്റ്റേഴ്‌സ് (എം.എ./എം.എസ്‌സി./എം.കോം. തുടങ്ങിയവ) പ്രോഗ്രാമില്‍ ചേര്‍ന്നു പഠിക്കാം. അതിന് മറ്റൊരു പ്രവേശനപ്രക്രിയയില്‍ പങ്കെടുക്കണം.

ഇപ്രകാരം അഞ്ചുവര്‍ഷത്തെ പഠനം രണ്ടുഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുമ്പോള്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം ലഭിക്കുന്നു. ഈ രണ്ടു വ്യത്യസ്തഘട്ടങ്ങളും സംയോജിപ്പിച്ചുള്ള പ്രോഗ്രാമാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം (ഇന്റഗ്രേറ്റഡ് എം.എ./ഇന്റഗ്രേറ്റഡ് എം.എസ്‌സി./ഇന്റഗ്രേറ്റഡ് എം.കോം. തുടങ്ങിയവ).

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നൈസര്‍) നടത്തുന്ന ഇന്റഗ്രേറ്റഡ് എം.എസ്‌സി., മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) നടത്തുന്ന ഇന്റഗ്രേറ്റഡ് എം.എ. തുടങ്ങിയവ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി.) പ്രോഗ്രാമുകളാണ്. അതിനാല്‍ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം ഒരു പി.ജി. പ്രോഗ്രാമാണ്.

രണ്ടുഘട്ടങ്ങളിലായി (ബിരുദ പ്രോഗ്രാം, ബിരുദാനന്തരബിരുദ പ്രോഗ്രാം) പൂര്‍ത്തിയാക്കുന്ന പി.ജി. പ്രോഗ്രാമുകള്‍ക്കു തുല്യമാണ് ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍.

ഇന്റഗ്രേറ്റഡ് പ്രോഗ്രാം രണ്ടു വ്യത്യസ്ത പ്രോഗ്രാമുകള്‍ചേര്‍ന്ന ഒരു പ്രോഗ്രാമായതിനാല്‍ ചില സ്ഥാപനങ്ങളില്‍ ഇത് ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം എന്നപേരിലും അറിയപ്പെടുന്നു. ഉദാഹരണത്തിന് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബാച്ച്‌ലര്‍ പ്രോഗ്രാം (ബി.ബി.എ.), മാസ്റ്റേഴ്‌സ് പ്രോഗ്രാം (എം.ബി.എ.) എന്നിവചേരുന്ന പ്രോഗ്രാം, ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം.) എന്ന് ചിലയിടങ്ങളില്‍ അറിയപ്പെടുന്നു (ഉദാ: ഇന്‍ഡോര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് നടത്തുന്ന ഐ.പി.എം.). ബിരുദത്തിനുശേഷമുള്ള എം.ബി.എ.ക്ക് തത്തുല്യമാണ് ഐ.പി.എം.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) നടത്തുന്ന ബി.എസ്.എം.എസ്. പ്രോഗ്രാം ഒരു ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമാണ്. ചില ഇന്റഗ്രേറ്റഡ്/ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളില്‍, ആദ്യഘട്ടമായ ബിരുദതലം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്, ബിരുദവുമായി കോഴ്‌സില്‍നിന്നും പുറത്തുവരാന്‍ അവസരം നല്‍കാറുണ്ട് എക്‌സിറ്റ് ഓപ്ഷന്‍. ആ ഒരു ഓപ്ഷന്‍ ഇല്ലാത്ത ഇന്റഗ്രേറ്റഡ്/ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളില്‍ പ്രവേശനം നേടുന്നവര്‍ അഞ്ചുവര്‍ഷവും പഠിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷമേ പുറത്തുവരാന്‍ കഴിയൂ. സിലബസ് തുടര്‍ച്ച, ഇടയ്ക്കുള്ള സ്ഥാപനമാറ്റം ഒഴിവാക്കല്‍ തുടങ്ങിയവയൊക്കെ ഇന്റഗ്രേറ്റഡ്/ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളുടെ മേന്‍മയാണ്. ബിരുദപഠനത്തിനുശേഷം മറ്റൊരു പ്രവേശനപ്രക്രിയയില്‍ പങ്കെടുക്കുന്നതും ഒഴിവാക്കാം.

തുടര്‍ച്ചയായി അഞ്ചുവര്‍ഷം ഒരു പ്രോഗ്രാമില്‍ പഠിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, ബിരുദത്തിനുശേഷം മറ്റൊരു മേഖലയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇന്റഗ്രേറ്റഡ്/ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍ അനുയോജ്യമാകണമെന്നില്ല.

Content Highlights: Details About Integrated masters programme


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented