കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ സി.യു.ഇ.ടി. യു.ജി. പരിധിയില്‍ വരുന്ന ബിരുദ പ്രോഗ്രാമുകള്‍


Kerala Central University |Matrubhumi Archives

കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ ഏതൊക്കെ ബിരുദ പ്രോഗ്രാമുകള്‍ സി.യു.ഇ.ടി. യു.ജി. പരിധിയില്‍ വരുന്നുണ്ട്. പ്രവേശനയോഗ്യത എന്താണ്.

നിത്യ, കോട്ടയം

കേരള കേന്ദ്രസര്‍വകലാശാലയില്‍ പ്ലസ്ടു കഴിഞ്ഞ് പ്രവേശനം നേടാവുന്ന ഒരു ബിരുദ പ്രോഗ്രാമും ഒരു സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുമാണുള്ളത്. ബാച്ച്‌ലര്‍ ഓഫ് ആര്‍ട്‌സ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്‌കില്‍സ്. ഇതില്‍ ബിരുദ പ്രോഗ്രാം കേരള കേന്ദ്രസര്‍വകലാശാലയുടെ തിരുവനന്തപുരത്തുള്ള (പട്ടം) കാപിറ്റല്‍ സെന്ററിലാണ്.

ഈ രണ്ടുപ്രോഗ്രാമുകളും കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന്റെ (സി.യു.ഇ.ടി.) പരിധിയില്‍ വരുന്നുണ്ട്.

ബിരുദ കോഴ്‌സിന് പ്രവേശനം തേടുന്നവര്‍ പ്ലസ്ടുതല പരീക്ഷ 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. സ്ട്രീം ഏതുമാകാം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. 2022 ജൂലായ് ഒന്നിന് അപേക്ഷാര്‍ഥി 19 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കരുത്. മൂന്നുവര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പേപ്പറുകള്‍ കൂടാതെ ഒരു വിദേശഭാഷയും (ഫ്രഞ്ച്/ജര്‍മന്‍) പഠിക്കേണ്ടിവരും.

ഇന്ത്യാസ് ഫോറിന്‍ പോളിസി, ഡിപ്ലോമസി, കംപാരറ്റീവ് പൊളിറ്റിക്‌സ്, യു.എന്‍. ആന്‍ഡ് വേള്‍ഡ് പീസ്, ഹ്യൂമന്‍ റൈറ്റ്‌സ്, പൊളിറ്റിക്കല്‍ ജ്യോഗ്രഫി, പബ്ലിക് പോളിസി, ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി, ഗ്ലോബല്‍ മൈഗ്രേഷന്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഉള്ള പാഠ്യപദ്ധതിയാണ് കോഴ്‌സിനുള്ളത്.

ഈ പ്രോഗ്രാമില്‍ പ്രവേശനം തേടുന്നുവെങ്കില്‍ സി.യു.ഇ.ടി.യില്‍ പാര്‍ട്ട് I എ യില്‍നിന്നും ഇംഗ്ലീഷ്, പാര്‍ട്ട് II ല്‍നിന്നും പൊളിറ്റിക്കല്‍ സയന്‍സ് (ഡൊമൈന്‍ വിഷയം), പാര്‍ട്ട് III ജനറല്‍ ടെസ്റ്റ് എന്നിവ അഭിമുഖീകരിക്കണം. രണ്ടാമത്തെ പ്രോഗാം ആറ് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്‌കില്‍സ് ആണ്. ഏതെങ്കിലും സ്ട്രീമില്‍ പഠിച്ച് പ്ലസ് ടു/തുല്യ യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. സി.യു.ഇ.ടി.യില്‍ ജനറല്‍ ടെസ്റ്റ് അഭിമുഖീകരിക്കണം. വിവരങ്ങള്‍ക്ക്: www.cukerala.ac.in

Content Highlights: CUET UG entrance and kerala university courses


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented