.jpg?$p=31079cd&f=16x10&w=856&q=0.8)
Representative image
സെക്യൂരിറ്റി മാര്‍ക്കറ്റ്‌സ്, സ്റ്റോക്‌സ്, ഷെയേഴ്‌സ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ എവിടെ പഠിക്കാം?
വിനോദ്, തിരുവനന്തപുരം
ഭാരതത്തില്‍ സെക്യൂരിറ്റിസ് മാര്‍ക്കറ്റ് നിയന്ത്രണ ഏജന്‍സിയായ മുംബൈ ആസ്ഥാനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) യുടെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ് (എന്‍.ഐ.എസ്.എം.) ഈ മേഖലയില്‍ വിവിധ പ്രോഗ്രാമുകള്‍ നടത്തുന്നു.
ഇവിടെയുള്ള, സ്‌കൂള്‍ ഓഫ് സെക്യൂരിറ്റീസ് എജ്യുക്കേഷന്‍, സെക്യൂരിറ്റീസ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വിവിധ ഫുള്‍ടൈം, വാരാന്ത്യ, പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്:
* പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ്‌സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് * എല്‍എല്‍.എം. ഇന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് സെക്യൂരിറ്റീസ് ലോസ് * പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ്/ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസറി/റിസര്‍ച്ച് അനാലിസിസ് * പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ്‌ഡേറ്റാസയന്‍സ് ഇന്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് * പോസ്റ്റ് ഗ്രാജ്വേറ്റ് സര്‍ട്ടിഫിക്കറ്റ് ഇന്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് (ഐ.സി.ഐ.സി.ഐ.യുമായി സഹകരിച്ച്, ഇന്റേണ്‍ഷിപ്പ്).
ഇവയ്‌ക്കെല്ലാം ബിരുദം വേണം. എല്‍എല്‍.എമ്മിന് നിയമബിരുദവും. മറ്റ് പ്രവേശനവ്യവസ്ഥകളും ഉണ്ടാകും.
ഇന്ത്യന്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സിനെപ്പറ്റി അവബോധം സൃഷ്ടിക്കുവാന്‍, എന്‍.ഐ. എസ്.എം., വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായിചേര്‍ന്ന് ജോയന്റ് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളും നടത്തുന്നുണ്ട്. അവയില്‍ ചിലത്:
* എന്‍.ഐ.എസ്.എം. സര്‍ട്ടിഫൈഡ് കോഴ്‌സ് ഇന്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് * സര്‍ട്ടിഫൈഡ് ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസര്‍
* ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസര്‍ സര്‍ട്ടിഫൈഡ് പ്രോഗ്രാം * ഇന്‍വെസ്റ്റ്‌മെന്റ് അഡ്വൈസര്‍ പ്രോഗ്രാം.
പ്രോഗ്രാമുകളുടെ ദൈര്‍ഘ്യം 3/4 മാസം അല്ലെങ്കില്‍ നിശ്ചിത മണിക്കൂര്‍.
കേരളത്തില്‍ കോട്ടയം സെയ്ന്റ് ഗിറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുമായിചേര്‍ന്ന് എന്‍.ഐ.എസ്.എം. സര്‍ട്ടിഫൈഡ് കോഴ്‌സ് ഇന്‍ സെക്യൂരിറ്റീസ് മാര്‍ക്കറ്റ് പ്രോഗ്രാം നടത്തുന്നുണ്ട്. വിവരങ്ങള്‍ക്ക്: www.nism.ac.in/academics
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ( www.nseindia.com/), ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ലിമിറ്റഡ് (www.bsebti.com) തുടങ്ങിയവ ഈ മേഖലയില്‍ ചില പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്.
ചെന്നൈ എം.എസ്.എം.ഇ. ടെക്‌നോളജി ഡവലപ്പ്‌മെന്റ് സെന്റര്‍, ഈ മേഖലയില്‍ ചില ഹ്രസ്വകാല ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്താറുണ്ട്. വിവരങ്ങള്‍ക്ക്: www.cftichennai.in
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..