എൻജിനീയറിങ് പഠനത്തെക്കുറിച്ചുള്ള വിശദവിവരങ്ങളുമായി ആസ്‌ക് എക്‌സ്‌പേർട്ട് വെബിനാർ


2 min read
Read later
Print
Share

Representative image: Freepik

കോഴിക്കോട്: മാതൃഭൂമി ഡോട്ട് കോമും അമൃത വിശ്വവിദ്യാപീഠവും ചേർന്നൊരുക്കുന്ന ആസ്‌ക് എക്‌സ്‌പേർട്ട് വെബിനാർ ഒക്ടോബർ 3, 5 തീയതികളിൽ നടക്കുന്നു. 'എൻജിനീയറിങ് - പഠനവും ജോലിയും പുതിയ പ്രവണതകളും അവസരങ്ങളും' എന്ന വിഷയത്തിലാണ് വെബിനാർ. എൻജിനീയറിങ് പഠനത്തിന് ശേഷം എന്തു ചെയ്യണം, ജോലി ലക്ഷ്യമാക്കി പഠിക്കേണ്ടത് എങ്ങനെയാണ്, ഉന്നത പഠനത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങി അനവധി വിഷയങ്ങൾ വെബിനാറിൽ പ്രതിപാദിക്കുന്നതാണ്.

ഒക്ടോബർ മൂന്ന്, അഞ്ച് തീയതികളിൽ മൂന്ന് സെഷനുകളായാണ് വെബിനാർ നടക്കുന്നത്. മൂന്നാം തീയതി രാവിലെ 10 മുതൽ 11 വരെയുള്ള വെബിനാറിൽ ബിൽഡ്‌നെക്‌സ്റ്റ് സിഇഒ ഗോപീകൃഷ്ണൻ വി, കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠത്തിലെ സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ആനന്ദ് കുമാർ എം എന്നിവർ സംസാരിക്കുന്നു. 'കൊറോഷൻ ഓഫ് സ്റ്റീൽ റീഇൻഫോഴ്‌സ്‌മെന്റ് ഇൻ കോൺക്രീറ്റ് സ്ട്രക്‌ചേഴ്‌സ്: ചലഞ്ചസ് ആൻഡ് ഓപ്പർച്യൂണിറ്റീസ്' എന്നതാണ് ആദ്യ സെഷനിലെ വിഷയം.

11.30 മുതൽ 12. 30 വരെയുള്ള രണ്ടാമത്തെ സെഷനിലെ വിഷയം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് ഫോർ ഹെൽത്ത്' എന്നതാണ്. അഭിജിത് അശോക് (സയന്റിസ്റ്റ്, മൈക്രോസോഫ്റ്റ്), ഡോ. രാഹുൽ കൃഷ്ണൻ പി (അസിസ്റ്റന്റ് പ്രൊഫസർ, അമൃത സെന്റർ ഫോർ വയർലെസ് നെറ്റ്‌വർക്ക് ആൻഡ് ആപ്ലിക്കേഷൻസ്) എന്നിവർ സംസാരിക്കുന്നു.

'റീസന്റ് ഇന്നൊവേഷൻസ് ആൻഡ് ഫ്യൂച്ചർ ചലഞ്ചസ് ഇൻ റോബോട്ടിക് പ്രോസസ് ഓട്ടൊമേഷൻ' എന്ന വിഷയത്തിലാണ് അഞ്ചാം തീയതി 3.30 മുതൽ 4.30 വരെയുള്ള മൂന്നാമത്തെ സെഷൻ നടക്കുക. ഇൻകെർ റോബോട്ടിക്‌സ് സിഇഒ രാഹുൽ പി. ബാലചന്ദ്രൻ, കോയമ്പത്തൂർ അമൃത സ്‌കൂൾ ഓഫ് എൻജിനീയറിങ്ങിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ അധ്യാപകരായ ഡോ. രാംമോഹൻ ശ്രീരാംദാസ്, ഡോ. ടി. മോഹൻരാജ് എന്നിവർ സംസാരിക്കുന്നതാണ്.

ആസ്‌ക് എക്‌സ്‌പേർട്ട് വെബിനാറിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ നേരത്തെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. അതിനായി മാതൃഭൂമി ഡോട്ട് കോം സന്ദർശിക്കുക. https://www.mathrubhumi.com/stat/askexpert-2022/ എന്ന ലിങ്കിലൂടെയും രജിസ്റ്റർ ചെയ്യാവുന്നതാണ്.

Content Highlights: Ask expert webinar About Engineering

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented