മെഡിക്കൽ/എൻജിനിയറിങ്/ആർക്കിടെക്ചർ പ്രവേശന നടപടികൾ അറിയാം; ആസ്ക് എക്സ്പെർട്ട് സെമിനാർ


നീറ്റ് ഫലം വന്നുകഴിഞ്ഞാൽ മെഡിക്കൽ പ്രവേശനത്തിന് എങ്ങനെ തയ്യാറെടുക്കാം, സംസ്ഥാന, ഓൾ ഇന്ത്യ ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ, ഫീസ്, സ്വാശ്രയ കോളേജുകളിലെ പ്രവേശനം എന്നിവ വിശദീകരിക്കും.

Ask Expert

മെഡിക്കൽ, എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയങ്ങൾ വിദഗ്ധരോട് നേരിട്ട് ചോദിക്കാൻ അവസരം.

പ്രവേശന നടപടികളിലെ സങ്കീർണതകൾ പരിഹരിക്കാൻ മാതൃഭൂമി ഡോട്ട് കോം പ്രൊഫഷണൽ കോഴ്‌സ് ഗൈഡൻസ് സെമിനാർ ആസ്ക് എക്സ്‌പേർട്ട് 2022 ഓഗസ്റ്റ് 17-ന് രാവിലെ ഒൻപതുമുതൽ എറണാകുളം ടി.ഡി.എം. ഹാളിൽ നടക്കും. 8.30-ന് രജിസ്‌ട്രേഷൻ ആരംഭിക്കും. കേരളത്തിലെ എൻജിനിയറിങ്, മെഡിക്കൽ, ഐ.ഐ.ടി., എൻ.ഐ.ടി., മറ്റ് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ പ്രവേശന നടപടികൾ അറിയാനും സംശയങ്ങൾ നേരിട്ടുചോദിക്കാനും സെമിനാറിൽ അവസരമുണ്ടാകും.

നീറ്റ് വഴിയുള്ള പ്രവേശനം എങ്ങനെ

നീറ്റ് ഫലം വന്നുകഴിഞ്ഞാൽ മെഡിക്കൽ പ്രവേശനത്തിന് എങ്ങനെ തയ്യാറെടുക്കാം, സംസ്ഥാന, ഓൾ ഇന്ത്യ ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ, ഫീസ്, സ്വാശ്രയ കോളേജുകളിലെ പ്രവേശനം എന്നിവ വിശദീകരിക്കും. എത്ര ശ്രദ്ധിച്ചാലും അബദ്ധങ്ങൾ പറ്റുന്നവർ ഒട്ടേറെയാണ്. ഇതുകാരണം പ്രവേശനം നഷ്ടപ്പെട്ടേക്കാം. ഓൺലൈൻ പ്രവേശനടപടികൾ കൃത്യമായിചെയ്താൽ നല്ല കോളേജുകളിൽ സീറ്റുറപ്പിക്കാം. ഇതെല്ലാം എങ്ങനെചെയ്യണമെന്നു സെമിനാറിൽ നിന്നറിയാം.

മെഡിക്കൽ അനുബന്ധ കോഴ്‌സുകളും അവയുടെ സാധ്യതകളും പ്രവേശനരീതിയും വിശദീകരിക്കും. എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്.എം.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.യു.എം.എസ്., ബി.വി.എസ്.സി. ആൻഡ് എ.എച്ച്., ബി.എസ്‌സി. അഗ്രിക്കൾച്ചർ, ബി.എസ്‌സി. ഫോറസ്ട്രി, ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസ് എന്നീ കോഴ്‌സുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങളുണ്ട്.

കോഴ്‌സുകൾ, പാഠ്യവിഷയങ്ങൾ, ഉപരിപഠനസാധ്യത, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ചാണ് സംശയങ്ങളേറെയും. ബി.എസ്‌സി. (ഓണേഴ്‌സ്) ഫോറസ്ട്രി, ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രിക്കൾച്ചർ, ബാച്ച്‌ലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറി (ബി.വി.എസ്.സി. ആൻഡ് എ.എച്ച്.), ബാച്ച്‌ലർ ഓഫ് ഫിഷറീസ് സയൻസ് എന്നിവയ്ക്കുള്ള പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്.

എൻജിനിയറിങ് ബ്രാഞ്ചുകൾ

കീം പ്രോസ്‌പെക്ടസിൽ 39 എൻജിനിയറിങ് ബ്രാഞ്ചുകളാണുള്ളത്. ഓരോബ്രാഞ്ചിലും എന്തെല്ലാം പഠിക്കണം, ഏത് രീതിയിലാകും കോഴ്‌സ്, പ്ലേസ്‌മെന്റ് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ‌എൻജിനിയറിങ് ഫീസ്, കഴിഞ്ഞവർഷത്തെ അവസാന റാങ്ക്, പ്രവേശന നടപടികൾ എന്നിവയെക്കുറിച്ച് അറിയാൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. ഐ.ഐ. ടി., എൻ.ഐ.ടി. പ്രവേശനം, എത്ര റാങ്ക് വരെയുള്ളവർക്ക് പ്രവേശനം ലഭിക്കും ഫീസ് എത്ര തുടങ്ങിയവ സംശയങ്ങൾ വിദ്യാർഥികൾക്കുണ്ട്.

ഇതെല്ലാം പരിഹരിക്കാൻവേണ്ടിയാണ് സെമിനാർ നടത്തുന്നത്. എൻജിനിയറിങ്, ഫാർമസി, ആർക്കിടെക്ചർ റാങ്ക് പുറത്തുവന്നാലുള്ള നടപടിക്രമങ്ങൾ വിശദീകരിക്കും. മാർക്ക് അപ്‌ലോഡ് ചെയ്യുന്നത്, സമീകരണം, അതുകഴിഞ്ഞ് റാങ്ക് പ്രഖ്യാപനം ഇങ്ങനെ ഒട്ടേറെക്കാര്യങ്ങളിൽ സെമിനാറിൽ പങ്കെടുക്കുന്നതോടെ വിദ്യാർഥികൾക്ക് വ്യക്തതവരുത്താം. പ്ലേസ്‌മെന്റ് രംഗത്തെ പ്രവണതകളും കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി(കുസാറ്റ്)യിലെ പ്രവേശനനടപടികളും അറിയാം.

ആർക്കിടെക്ചർ, ഫാർമസി

കൂടുതൽ അപേക്ഷകരുള്ള കോഴ്‌സുകളാണ് ആർക്കിടെക്ചറും (ബി.ആർക്.) ഫാർമസിയും (ബി.ഫാം). സീറ്റ് കുറവായതിനാൽ കടുത്തമത്സരമാണ് ഇതിലേക്ക്. നാറ്റ സ്കോറിന്റെ അടിസ്ഥാനത്തിലുള്ള ആർക്കിടെക്ചർ പ്രവേശനം എങ്ങനെയെന്ന് സെമിനാറിൽനിന്ന് അറിയാം. ഫാർമസി പ്രവേശന നടപടികളും വിശദീകരിക്കും.

ഇവർ പറയുന്നത് കേൾക്കാം

നീറ്റ് അടിസ്ഥാനത്തിൽ സംസ്ഥാന മെഡിക്കൽ പ്രവേശനം ഏതുരീതിയിൽ, ഓൾ ഇന്ത്യ മെഡിക്കൽ പ്രവേശനം എങ്ങനെ, എൻജിനിയറിങ് പ്രവേശനം എന്നിവയെക്കുറിച്ച് പ്രവേശനപരീക്ഷാ മുൻ ജോയന്റ് കമ്മിഷണർമാരായ ഡോ. എസ്. രാജൂകൃഷ്ണൻ, ഡോ. എസ്. സന്തോഷ് എന്നിവർ ക്ലാസെടുക്കും ജെ.ഇ.ഇ. അഡ്വാൻസ്ഡ് അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) പ്രവേശന നടപടികൾ ഐ.ഐ.ടി. മദ്രാസ് മുൻ പ്രൊഫസർ ഡോ. കൃഷ്ണൻ സ്വാമിനാഥൻ വിശദീകരിക്കും ജെ.ഇ.ഇ. മെയിൻ വഴിയുള്ള എൻ.ഐ.ടി., ഐ.ഐ.ഐ.ടി. പ്രവേശനത്തെക്കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി-കോട്ടയം അക്കാദമിക് അഫയേഴ്‌സ് അസോസിയേറ്റ് ഡീൻ ഡോ. എബിൻ ഡെനി രാജ് ക്ലാസെടുക്കും കുസാറ്റ് എൻജിനിയറിങ് പ്രവേശന നടപടികളെക്കുറിച്ച് കുസാറ്റ് പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്‌നോളജി വകുപ്പ് മേധാവി ഡോ. സുനിൽ നാരായണൻകുട്ടി വിശദീകരിക്കും മെഡിക്കൽ അനുബന്ധ കോഴ്സുകളെക്കുറിച്ച് ട്രാൻസ് ഡിസിപ്ലിനറി സർവകലാശാല പ്രൊഫസർ ടി.പി. സേതുമാധവൻ ക്ലാസെടുക്കും എൻജിനിയറിങ് ബ്രാഞ്ചുകളും ജോലിസാധ്യതയും എന്നവിഷയത്തിൽ കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗം മുൻ പ്രൊഫസർ ഡോ. കെ.എ. നവാസും സംസാരിക്കും കാമ്പസ് പ്ലേസ്മെന്റ് തയ്യാറെടുപ്പ്‌ എങ്ങനെയെന്നതിനെക്കുറിച്ച് മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് വൈസ് പ്രിൻസിപ്പൽ ഡോ. ചിക്കു എബ്രഹാം ക്ലാസെടുക്കും.

സംശയങ്ങൾ ചോദിക്കാം

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടാകുന്ന സംശയങ്ങൾതീർക്കാൻ പ്രത്യേക പാനൽചർച്ചയുണ്ടാകും. പങ്കെടുക്കുന്ന വിദ്യാർഥിക്ക് (രക്ഷിതാവ് ഉൾപ്പെടെ) 350 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. പ്രവേശനനടപടിക്രമങ്ങളും കഴിഞ്ഞവർഷത്തെ അവസാന റാങ്ക്നില വിശദീകരിക്കുന്ന ബുക്‌ലെറ്റും ഉച്ചഭക്ഷണവും സൗജന്യമാണ്. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് വാരികോലി അസോസിയേറ്റ് സ്പോൺസറാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി-കോട്ടയം, എറണാകുളം കരയോഗം എന്നിവരുടെ സഹകരണത്തോടെയാണ് സെമിനാർ നടത്തുന്നത്.

രജിസ്റ്റർ ചെയ്യാം: https://www.mathrubhumi.com/askexpert2022

9567345670, 9746122746

Content Highlights: ask expert seminar 2022, medical and engineering entrance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented