2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. സാമൂഹ്യശാസ്ത്രം പൊതുപരീക്ഷയിൽ വരുത്തിയ മാറ്റങ്ങൾ ചുവടെ നൽകിയിരിക്കുന്നു. സാമൂഹികശാസ്ത്രം-1ൽ 40 സ്കോറിനുള്ള ചോദ്യങ്ങളിൽ ‘എ’, ‘ബി’ എന്നിങ്ങനെ രണ്ട് പാർട്ടുണ്ട്. പാർട്ട് ‘എ’യിലും പാർട്ട് ‘ബി’യിലും 20 സ്കോർ വീതമാണുള്ളത്. നിർബന്ധമായും ചോദ്യങ്ങൾ ഉൾപ്പെടുത്തേണ്ട യൂണിറ്റുകളിൽനിന്നുള്ള ചോദ്യങ്ങളാണ് പാർട്ട് എയിൽ നൽകിയിട്ടുള്ളത്. തിരഞ്ഞെടുത്ത് പഠിക്കേണ്ട യൂണിറ്റുകളിൽനിന്നുള്ള ചോദ്യങ്ങളാണ് പാർട്ട് ബിയിലുള്ളത്.
പാഠഭാഗങ്ങളിലൂടെ ഒറ്റനോട്ടത്തിൽ
1.ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
- അമേരിക്കൻ സ്വാതന്ത്ര്യസമരം -മെർക്കൻറലിസ്റ്റ് നിയമങ്ങൾ
- എന്തുകൊണ്ട് അമേരിക്കൻ വിപ്ലവം -അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനം
- ലോകചരിത്രത്തിൽ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റെ സ്വാധീനങ്ങൾ -ചിന്തകരും ആശയങ്ങളും.
- ഫ്രഞ്ച് വിപ്ലവം
- ഫ്രഞ്ച് സമൂഹ ഘടന -ചിന്തകരും ആശയങ്ങളും
- ടെന്നീസ് കോർട്ട് പ്രതിജ്ഞ -നെപ്പോളിയന്റെ പരിഷ്കാരങ്ങൾ
- ലാറ്റിനമേരിക്കൻ വിപ്ലവം
- വംശീയ വിവേചനം -വിമോചന നേതാക്കളുടെ സ്വാധീനം
- റഷ്യൻ വിപ്ലവം
- തൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രധാന ആവശ്യങ്ങൾ, സാഹചര്യം, നേതാക്കളുടെ ആശയങ്ങൾ, രക്തരൂഷിതമായ ഞായറാഴ്ച
- ചൈനീസ് വിപ്ലവം,
- രാജവംശത്തിന്റെ നിലപാട്, ബോക്സർകലാപം, നേതാക്കളുടെ സ്വാധീനം.
2. ലോകം ഇരുപതാം നൂറ്റാണ്ടിൽ
- കൊളോണിയൻ മേധാവിത്വം, മൂലധന നിക്ഷേപം സാമ്രാജ്യത്വം സൃഷ്ടിച്ച പരസ്പര മത്സരങ്ങൾ
- ഒന്നാം ലോകമഹായുദ്ധം -ത്രികക്ഷിസംഘം, ത്രികക്ഷി സൗഹാർദം
- തീവ്രദേശീയത -സർവരാഷ്ട്രസഖ്യം.
- ഫാസിസം-നാസിസം
- രണ്ടാംലോക മഹായുദ്ധം-അച്ചുതണ്ട് ശക്തികൾ, സഖ്യശക്തികൾ
- ശീതസമരം, ചേരിചേരായ്മ
- യുദ്ധാനന്തര ലോകം
3. ബ്രിട്ടീഷ് ചൂഷണവും ചെറുത്തു നില്പുകളും
- ബ്രിട്ടീഷ് ചൂഷണം കാർഷികമേഖലയിൽ
- വിവിധ ഭൂനികുതി വ്യവസ്ഥകൾ -തുടർ കലാപങ്ങൾ
- ഗ്രാമീണ വ്യാവസായിക മേഖലയിൽ -തുണിവ്യവസായത്തിന്റെ തകർച്ച
- ആവിർഭാവം -തൊഴിലാളികളുടെ ദുരവസ്ഥ
- 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം.
- സ്വദേശീയതയും ബഹിഷ്കരണവും.
4. സംസ്കാരവും ദേശീയതയും
സാമൂഹികപരിഷ്കരണങ്ങൾ -സാമൂഹികപരിഷ്കർത്താക്കൾ -ആശയങ്ങൾ -ദേശീയ സമരകാലത്ത് വർത്തമാനപത്രങ്ങളുടെ പങ്ക് -വളർന്നുവന്ന തദ്ദേശീയ വിദ്യാഭ്യാസം -ദേശീയത വളർത്തുന്നതിന് സാഹിത്യരചനകൾ വഹിച്ച പങ്ക്.
5. സമരവും സ്വാതന്ത്ര്യവും
പ്രാദേശികസമരങ്ങൾ ഗാന്ധിജിയുടെ നേതൃത്വത്തിലെ ആദ്യകാല സമരങ്ങൾ -ചമ്പാരൻ അഹമ്മദാബാദ്, ഖേഡ, ദേശീയ സമരങ്ങൾ, നിസ്സഹകരണം, നിയമലംഘനം, ക്വിറ്റിന്ത്യ, സ്വരാജ് പാർട്ടി സോഷ്യലിസ്റ്റ് പ്രസ്ഥാനം, അഭിനവ് ഭാരത് സൊസൈറ്റി, അനുശീലൻ സമിതി, ഗദ്ദർ പാർട്ടി, ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി,
തൊഴിലാളി, കർഷകപ്രസ്ഥാനങ്ങൾ
6. സ്വാതന്ത്ര്യാനന്തര ഇന്ത്യ
- നാട്ടുരാജ്യങ്ങളുടെ സംയോജനം -ലയനക്കരാർ, ഭരണഘടനാരൂപവത്‌കരണം, ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപവത്‌കരണം
- സാമ്പത്തികമേഖല -പ്ലാനിങ് കമ്മിഷൻ, പഞ്ചവത്സര പദ്ധതികൾ
- ശാസ്ത്ര സാങ്കേതികനേട്ടങ്ങൾ -വിദ്യാഭ്യാസ കമ്മിഷനുകൾ-സാംസ്കാരിക നേട്ടങ്ങൾ
- വിദേശനയം -പഞ്ചശീല തത്ത്വങ്ങൾ, ചേരിചേരാനയം.
7. കേരളം ആധുനികതയിലേക്ക്
- വിദേശികളുടെ വരവ് -കുണ്ടറ വിളംബരം, പഴശ്ശി കലാപം
- പാലിയത്തച്ചൻ -കേരള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങൾ -കൃഷിയുടെ വാണിജ്യവത്കരണം, കേരളവും ലോക കമ്പോളവും, ആധുനിക വ്യവസായങ്ങൾ
- പരിഷ്കരണപ്രസ്ഥാനങ്ങൾ സാമൂഹിക മാറ്റങ്ങൾ -സ്ത്രീസാന്നിധ്യം, ഐക്യകേരളം.
8. പൊതുഭരണം
- പൊതുഭരണത്തിന്റെ പ്രാധാന്യം -ഭരണ നവീകരണം -വിവരാവകാശ കമ്മിഷൻ
- ഇ-ഗവേണൻസ്, കേന്ദ്രവിജിലൻസ് കമ്മിഷൻ, ലോകായുക്ത, ലോക്പാൽ
9. രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും
- രാഷ്ട്രം -ഘടകങ്ങൾ, രാഷ്ട്രത്തിന്റെ ചുമതലകൾ
- രാഷ്ട്രത്തിന്റെ ആവിർഭാവം -പ്രധാന സിദ്ധാന്തങ്ങൾ ഉടമ്പടി സിദ്ധാന്തം, ശക്തി സിദ്ധാന്തം
10. പൗരബോധം
- പൗരബോധം -സാമൂഹിക പ്രതിബദ്ധത, മൂല്യബോധം
- പ്രധാനഘടകങ്ങൾ -സാമൂഹികശാസ്ത്ര പഠനവും പൗരബോധവും
11. സമൂഹശാസ്ത്രം -എന്ത് എന്തിന്?
- സമൂഹശാസ്ത്രം -പഠനരീതികൾ
- സർഗരചനയും സമൂഹശാസ്ത്രപഠനവും
- സമൂഹശാസ്ത്ര പഠനരീതികൾ സോഷ്യൽ സർവേ, അഭിമുഖം, നിരീക്ഷണം, കേസ് സ്റ്റഡി
പേപ്പര്‍ II
1. ഋതുഭേദങ്ങളും സമയവും
- ഋതുഭേദങ്ങൾക്കുള്ള കാരണങ്ങൾ -അച്ചുതണ്ടിന്റെ സമാന്തര അയനം.
- ഭ്രമണവും സമയനിർണയവും -പ്രാദേശിക സമയം, ഗ്രീനിച്ച് സമയം, ഇന്ത്യൻ സ്റ്റാൻഡേഡ് സമയം, അന്താരാഷ്ട്ര ദിശാങ്കരേഖ, സമയ നിർണയം
2. കാറ്റിന്റെ ഉറവിടം തേടി
- അന്തരീക്ഷമർദം -ഉയരം, താപം, ആർദ്രത
- ആഗോള മർദമേഖലകൾ -കാറ്റിന്റെ വേഗവും ദിശയും -പ്രധാന ഘടകങ്ങൾ, കൊറിയോലിസിസ് വിപ്ലവം, ആഗോള വാതങ്ങൾ, കാലിക വാതങ്ങൾ, പ്രാദേശികവാതങ്ങൾ
3. മാനവ വിഭവശേഷി വികസനം ഇന്ത്യയിൽ
- മാനവവിഭവം -ഗണപരവും ഗുണപരവുമായ സവിശേഷതകൾ
- വിദ്യാഭ്യാസവും മാനവ വിഭവശേഷി വികസനവും പ്രധാന പദ്ധതികൾ -ആരോഗ്യപരിപാലനം ആവശ്യകത.
4. ഭൂതല വിശകലനം ഭൂപടങ്ങളിലൂടെ
ധരാതലീയ ഭൂപടങ്ങൾ -ഉപയോഗങ്ങൾ -ഈസ്റ്റിങ്‌സ്, നോർതിങ്‌സ്, ഗ്രിഡ് റഫറൻസ് ധരാതലീയ ഭൂപടവിശകലനം
5. പൊതുചെലവും പൊതുവരുമാനവും
പൊതുചെലവ് -വികസന ചെലവുകൾ, വികസനയിതര ചെലവുകൾ, പൊതുവരുമാനം -നികുതികൾ -ബജറ്റ് നികുതിയിതര വരുമാന സ്രോതസ്സുകൾ പ്രത്യക്ഷനികുതി, പരോക്ഷനികുതി
6. ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും
വിദൂര സംവേദനം -പ്രത്യക്ഷ വിദൂര സംവേദനം, പരോക്ഷ വിദൂര സംവേദനം
വിദൂര സംവേദനം -പ്ലാറ്റ് ഫോം. ഭൂസ്ഥിര ഉപഗ്രഹങ്ങൾ, സൗരസ്ഥിര ഉപഗ്രഹങ്ങൾ ശൃംഖല വിശകലനം, ആവൃത്തി വിശകലനം, ഓവർലേ വിശകലനം
7. വൈവിധ്യങ്ങളുടെ ഇന്ത്യ ഇന്ത്യ ഉപദ്വീപ് -ഉത്തര പർവത മേഖല -ഹിമാലയൻ നദികൾ, ഉപദ്വീപീയ നദികൾ -സമതലങ്ങൾ -പീഠഭൂമി മണ്ണിനങ്ങൾ -കാലാവസ്ഥ
8. ഇന്ത്യ സാമ്പത്തികഭൂമിശാസ്ത്രം പ്രധാന കാർഷികവിളകൾ -ധാതുക്കൾ -ലോഹധാതുക്കൾ, അലോഹ ധാതുക്കൾ, ഗതാഗതം പ്രധാന തുറമുഖങ്ങൾ
9. ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും റിസർവ് ബാങ്ക് -ധർമങ്ങൾ -ധനകാര്യ സ്ഥാപനങ്ങൾ -വാണിജ്യ ബാങ്കുകൾ -ധർമങ്ങൾ -ഇലക്‌ട്രോണിക് ബാങ്കിങ്, കോർ ബാങ്കിങ്, മഹിളാ ബാങ്കുകൾ -മുദ്രാബാങ്കുകൾ -ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ -മൈക്രോ ഫിനാൻസ്
10. ഉപഭോക്താവ് സംതൃപ്തിയും സംരക്ഷണവും
ഉപഭോക്താവ് 1986-ലെ ഉപഭോക്തൃസംരക്ഷണ നിയമം പ്രധാന വ്യവസ്ഥകൾ ഉപഭോക്തൃ കോടതികൾ ഉപഭോക്തൃ വിദ്യാഭ്യാസം
സാമൂഹ്യശാസ്ത്രം II-ലും 40 സ്കോറിനുള്ള ചോദ്യങ്ങളിൽ പാർട്ട് എയിൽ 20 സ്കോറും പാർട്ട് ബിയിൽ 20 സ്കോറും ഉൾപ്പെടുത്തിയിരിക്കുന്നു. നിർബന്ധമായും ചോദ്യങ്ങൾ ഉൾപ്പെടുത്തേണ്ട യൂണിറ്റുകളിൽനിന്നുള്ള ചോദ്യങ്ങൾ പാർട്ട് എയിലും തിരഞ്ഞെടുത്ത് പഠിക്കേണ്ട യൂണിറ്റുകളിൽനിന്നുള്ള ചോദ്യങ്ങൾ പാർട്ട് ബിയിലും നൽകിയിരിക്കുന്നു.
samagra shiksha - kerala
sslc examination, march - 2019
സോഷ്യൽ സയൻസ്
സമയം: രണ്ടര മണിക്കൂർ: ആകെ മാർക്ക്: 80
— — — — — — — — — — — — — — — — — — — — — — —
പൊതുനിർദേശങ്ങൾ:
l ആദ്യത്തെ 15 മിനിറ്റ് സമാശ്വാസ സമയമാണ്
l ചോദ്യങ്ങൾ നന്നായി വായിച്ചുമനസ്സിലാക്കിമാത്രം ഉത്തരമെഴുതുക.
l ഉത്തരമെഴുതുമ്പോൾ സ്കോർ, സമയം എന്നിവ പരിഗണിക്കണം.
— — — — — — — — — — — — — — — — — — — — — — —
Part - A
1 മുതൽ 16 വരെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക
1. രാഷ്ട്രതന്ത്ര ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി? 1
2. താഴെ കൊടുത്തിട്ടുള്ളവയിൽ ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി നടപ്പിലാക്കിയ പദ്ധതിയേത്? 1
രാഷ്ട്രീയ മാധ്യമിക് ശിക്ഷക്അഭിയാൻ, സർവശിക്ഷക് അഭിയാൻ, രാഷ്ട്രീയ ഉച്ചതൽ ശിക്ഷക് അഭിയാൻ, സംയോജിത ശിശു വികസന പരിപാടി.
3. കിഴക്കൻ മലനിരകളിൽ ഉൾപ്പെടാത്തത് ഏതെന്ന് കണ്ടെത്തി എഴുതുക 1 ജയന്തിക, നാഗാ, സിവാലിക്, മിസോ
4. നബാർഡിന്റെ സവിശേഷതകൾ എന്തെല്ലാം? 2
5. 1929 ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലഹോർ സമ്മേളനത്തിലെ പ്രധാനതീരുമാനങ്ങൾ എന്തെല്ലാമായിരുന്നു? 2
6. ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഏതെങ്കിലും രണ്ട് ഘടകങ്ങൾ എഴുതുക 2
7. മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് എഴുതുക. 2
8. ഇന്ത്യയിലെ ഭക്ഷ്യവിളകളിലൊന്നായ ചോളക്കൃഷിയുടെ വളർച്ചയ്ക്ക് ആവശ്യമായ ഭൂമിശാസ്ത്ര ഘടകങ്ങൾ എന്തെല്ലാം? 2
9. ഇന്ത്യയിലെ ജലഗതാഗതത്തിന്റെ പ്രധാന മേന്മകൾ കണ്ടെത്തുക 3
10. മാനവ വിഭവത്തിന്റെ ഗുണപരമായ സവിശേഷതകൾ എന്തെല്ലാം? 3
11. എന്തുകൊണ്ടാണ് സിവിൽ നിയമലംഘനത്തിന്റെ ഭാഗമായി ഗാന്ധിജി ഉപ്പിനെ ഒരു സമരായുധമാക്കിയത്? 3
12. സാമൂഹ്യശാസ്ത്രത്തിന്റെ ആവിർഭാവത്തിന് വഴിയൊരുക്കിയ മൂന്ന് വിപ്ലവങ്ങൾ ഏതെല്ലാമാണ്? 3
13 രാഷ്ട്രരൂപവത്‌കരണത്തിന് അനിവാര്യമായ ഘടകങ്ങൾ ഏതെല്ലാം? 3
14 ചേരുംപടി ചേർത്തെഴുതുക
ആര്യസമാജം ശ്രീനാരായണഗുരു
അലിഗഢ് പ്രസ്ഥാനം ജോതിബാഫൂലെ
ശ്രീനാരായണ ധർമ സർ സയ്യദ് അഹമ്മദ്ഖാൻ
പരിപാലന യോഗം
സത്യശോധക് സമാജം സ്വാമി ദയാനന്ദ സരസ്വതി 4
15. ദാദാബായ് നവറോജിയുടെ ചോർച്ച സിദ്ധാന്തപ്രകാരം ഇന്ത്യയിൽനിന്നും ബ്രിട്ടനിലേക്കുള്ള സമ്പത്തിന്റെ ചോർച്ചയുടെ വിവിധ സ്രോതസ്സുകൾ ഏതെല്ലാമായിരുന്നു? 4
16. ചുവടെ കൊടുത്തിട്ടുള്ള ഭൂവിവരങ്ങളെ നൽകിയിട്ടുള്ള ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തി പേരെഴുതുക 4
വിന്ധ്യാ പർവത നിരകൾ മാൾവാ പീഠഭൂമി
മഹാനദി കൊറമാളശൽ തീരം
17 മുതൽ 25 വരെയുള്ള ഏതെങ്കിലും 7 ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. (ഓരോന്നിനും നാല് മാർക്ക് വീതം)
17. ലോക്പാൽ, ലോകായുക്ത എന്നിവയുടെ അധികാരവും പ്രവർത്തന രീതിയും എഴുതുക.
18. ഗ്രാൻറ് എന്നത് സർക്കാരിന്റെ പ്രധാന നികുതിയിതര വരുമാന സ്രോതസ്സാണ്. മറ്റ് നികുതിയിതര വരുമാന സ്രോതസ്സുകൾ ഏതെല്ലാം?
19. പൗരബോധം നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാനുള്ള മാർഗങ്ങൾ നിർദേശിക്കുക.
20. എന്തുകൊണ്ടാണ് അമേരിക്കൻ സ്വാതന്ത്ര്യ സമരം അമേരിക്കൻ വിപ്ലവം എന്നറിയപ്പെടുന്നത്? ലോക ചരിത്രത്തിൽ അമേരിക്കൻ സ്വാതന്ത്ര്യ സമരത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുക.
21. 1986 ലെ ഉപഭോക്തൃസംരക്ഷണ നിയമത്തിലെ പ്രധാന വ്യവസ്ഥകൾ എന്തെല്ലാം?
22. ഗ്രീനിച്ച് സമയം രാവിലെ 10 മണിയായിരിക്കുമ്പോൾ 750 പടിഞ്ഞാറും 750 കിഴക്കും രേഖാംശത്തിലെ പ്രദേശങ്ങളിലെ സമം കണ്ടെത്തി എഴുതുക.
23. പ്രാദേശിക വാതങ്ങൾ എന്നാൽ എന്ത്? ഇന്ത്യയിൽ അനുഭവപ്പെടുന്ന പ്രാദേശിക വാതങ്ങൾ ഏതെല്ലാം?
24. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം യൂറോപ്പിലെ രാഷ്ട്രീയ അനിശ്ചിതത്വത്തെ ചൂഷണം ചെയ്ത് അധികാരം നേടിയ ഫാസിസത്തിന്റെ ഏതെങ്കിലും നാല് സവിശേഷതകൾ എഴുതുക.
25. പൊതുഭരണത്തിന്റെ പ്രാധാന്യം വിശദമാക്കുക. (26,27 ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരമെഴുതുക 6മാർക്ക്)
26. റഫറൻസ് ഗ്രിഡുകൾ വിശകലനം ചെയ്ത് ചുവടെ തന്നിട്ടുള്ള ചോദ്യങ്ങൾക്ക് ഉത്തരെമഴുതുക.
1. ലൈറ്റ് ഹൗസ്, അമ്പലം എന്നിവയുടെ സ്ഥാനം 6 അക്ക റഫറൻസ് രീതിയിൽ കണ്ടെത്തുക
2. വാസസ്ഥലങ്ങൾ, കോട്ട എന്നിവയുടെ സ്ഥാനം 4 അക്ക റഫറൻസ് രീതിയിൽ നിർണയിക്കുക.
3. സൂചന A,B എന്നിവ തിരിച്ചറിഞ്ഞ് പേരെഴുതുക
27. വിദൂര സംവേദന സാങ്കേതിക വിദ്യകൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം? (ചോദ്യനമ്പർ 28,29 ഏതെങ്കിലും ഒരെണ്ണത്തിന് ഉത്തരമെഴുതുക. 6 മാർക്ക്)
28. ഐക്യ കേരള രൂപവത്‌കരണത്തിലേക്ക് നയിച്ച പ്രധാന സംഭവങ്ങൾ കണ്ടെത്തി എഴുതുക.
29. ഇന്ത്യൻ വിദേശ നയത്തിന്റെ പ്രധാന തത്ത്വങ്ങൾ എന്തെല്ലാം?
ഉത്തരസൂചിക
1. അരിസ്റ്റോട്ടിൽ
2. രാഷ്ട്രീയ ഉച്ചതൽ ശിക്ഷക് അഭിയാൻ
3. സിവാലിക്
4. ഗ്രാമീണവികസനത്തിനും കാർഷികവികസനത്തിനും പ്രവർത്തിക്കുന്ന ബാങ്ക് കൃഷി, കൈത്തൊഴിൽ, ചെറുകിടവ്യവസായം എന്നിവയ്ക്ക് സാമ്പത്തികസഹായം നൽകുന്നു
5. പൂർണസ്വരാജ്, സിവിൽനിയമലംഘനം ആരംഭിക്കാനുള്ള തീരുമാനം.
6. അക്ഷാംശീയസ്ഥാനം, ഭൂപ്രകൃതി, സമുദ്രസാമീപ്യം, സമുദ്രനിരപ്പിൽനിന്നുള്ള ഉയരം (ഏതെങ്കിലും രണ്ടെണ്ണം)
7. 1. വ്യക്തികളിൽനിന്ന് പണം സമാഹരിച്ച് കൂട്ടായ സാമ്പത്തികവികസനം
2. പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്താൻ സഹായം
3. സമ്പാദ്യശീലം വളർത്തുക
4. വ്യക്തിഗതകഴിവുകൾ ഗ്രൂപ്പുവികസനത്തിന് (ഏതെങ്കിലും രണ്ടെണ്ണം)
8. ശരാശരി 72 സെ.മീ. വാർഷികവർഷപാതം നീർവാർച്ചയുള്ള ഫലഭൂയിഷ്ഠമായ മണ്ണ്
9. ഏറ്റവും ചെലവുകുറഞ്ഞ മാർഗം വൻതോതിലുള്ള ചരക്കുഗതാഗതത്തിന് ഉചിതം പരിസ്ഥിതിമലിനീകരണം ഉണ്ടാകുന്നില്ല. അന്താരാഷ്ട്രവ്യാപാരത്തിന് ഏറ്റവും യോജിച്ചത്. (ഏതെങ്കിലും മൂന്നെണ്ണം)
10. ജനസംഖ്യാവലുപ്പം, ജനസാന്ദ്രത, ജനസംഖ്യാവളർച്ച, ജനസംഖ്യാഘടന (ഏതെങ്കിലും മൂന്നെണ്ണം)
11. സാധാരണക്കാരനെ ഉണർത്താനുതകുന്ന സമരരീതി ദരിദ്രർക്ക് ഈ നികുതി വലിയ ഭാരമായിരുന്നു തദ്ദേശീയർക്ക് ഉപ്പ് ഉണ്ടാക്കുന്നതിന് വിലക്കേർപ്പെടുത്തി കോളനിഭരണത്തിനെതിരായുള്ള ജനകീയമുന്നേറ്റം (ഏതെങ്കിലും മൂന്നെണ്ണം)
12. ജ്ഞാനോദയം, അഥവാ ശാസ്ത്രവിപ്ലവം ഫ്രഞ്ച് വിപ്ലവം വ്യാവസായികവിപ്ലവം
13. ജനങ്ങൾ, ഭൂപ്രദേശം, ഗവണ്മെൻറ്, പരമാധികാരം (ഏതെങ്കിലും മൂന്നെണ്ണം)
14. ആര്യസമാജം-സ്വാമി ദയാനന്ദസരസ്വതി അലിഗഢ് പ്രസ്ഥാനം-സർ സയ്യദ് അഹമ്മദ്ഖാൻ ശ്രീനാരായണധർമ പരിപാലനയോഗം- ശ്രീനാരായണഗുരു സത്യശോധക് സമാജം-ജോതി ബാ ഫൂലെ
15. 1. ഇന്ത്യയിൽനിന്നുള്ള സംസ്കൃതവസ്തുക്കളുടെ കയറ്റുമതി.
2. ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ശമ്പളവും പെൻഷനും
3. ഇന്ത്യയിൽ ബ്രിട്ടീഷ് ഉത്‌പന്നങ്ങൾ വിറ്റഴിക്കുകവഴി അവർക്ക് ലഭിച്ച ലാഭം.
4. ഇന്ത്യയിൽനിന്ന് പിരിച്ചെടുക്കുന്ന നികുതി
16. ഭൂപടത്തിൽ രേഖപ്പെടുത്തി സ്വയം പരിശീലിക്കുക.
17. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിന്. ദേശീയതലത്തിൽ അഴിമതി തടയുന്നതിനുള്ളതാണ് ലോക്പാൽ. പൊതുപ്രവർത്തനങ്ങൾക്കെതിരേയും ഉദ്യോഗസ്ഥർക്കെതിരേയും കേസെടുത്ത് അന്വേഷിക്കാൻ അധികാരം. സംസ്ഥാനതലത്തിലാണ് ലോകായുക്ത കോടതിനടപടികളുടെ രീതിയാണ്.
18. ഫീസ്, ഫൈൻ, പെനാൽറ്റി, പലിശ, ലാഭം.
19. പൊതുതാത്‌പര്യങ്ങൾ ഹനിക്കാതിരിക്കുക അവരവരുടെ പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുക ജനാധിപത്യത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമായി പ്രവർത്തിക്കുക അവകാശങ്ങൾക്കൊപ്പം ചുമതലകൾക്കും തുല്യപരിഗണ മാറ്റങ്ങൾ സ്വയം തുടങ്ങുക (ഏതെങ്കിലും നാലെണ്ണം)
20. മനുഷ്യാവകാശപ്രവർത്തനങ്ങൾക്ക് മാതൃകയായി പിൽക്കാലവിപ്ലവങ്ങൾക്ക് പ്രചോദനവും ലക്ഷ്യബോധവും നൽകി.
റിപ്പബ്ലിക്കൻ ഭരണരീതി എന്ന ആശയം ആദ്യ ലിഖിതഭരണഘടന ഫെഡറൽ രാഷ്ട്രം എന്ന ആശയം (ഏതെങ്കിലും നാലെണ്ണം)
21. 1. ജീവനും സ്വത്തിനും ഹാനികരമാകുന്ന സാധനങ്ങൾ വിപണനംചെയ്യുന്നതിൽനിന്ന് സംരക്ഷണം
2. സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ സംബന്ധിച്ച വിവരങ്ങൾ ലഭിക്കാനുള്ള അവകാശം
3. ന്യായവിലയ്ക്ക് സാധനവും സേവനവും ലഭിക്കാനുള്ള അവകാശം
4. തർക്കങ്ങൾക്ക് പരിഹാരംതേടാനുള്ള അവകാശം
5. ഉപഭോക്തൃവിദ്യാഭ്യാസത്തിനുള്ള അവകാശം (ഏതെങ്കിലും നാലെണ്ണം)
22. 75 ഡിഗ്രി പടിഞ്ഞാറ്-5 പി.എം.
75 ഡിഗ്രി കിഴക്ക് 3 പി.എം.
23. ചെറിയ പ്രദേശത്ത് മാത്രമായി അനുഭവപ്പെടുന്ന കാറ്റുകളാണ് പ്രാദേശികവാതങ്ങൾ ലൂ, മാംഗോഷവർ, കാൽബൈശാഖി
24. ജനാധിപത്യത്തോടുള്ള വിരോധം, സോഷ്യലിസത്തോടുള്ള എതിർപ്പ്, രാഷ്ട്രത്തെ മഹത്ത്വവത്കരിക്കൽ, വംശമഹിമ ഉയർത്തിപ്പിടിക്കൽ മുതലായവ.
25. ഗവണ്മെൻറ് നയങ്ങൾ രൂപപ്പെടുത്തുന്നു. സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നു. ജനക്ഷേമം ഉറപ്പാക്കുന്നു
ജനകീയപ്രശ്നങ്ങൾക്ക് പരിഹാരം
26. 853373, 84 7344 8534, 8134
A കിണർ
B ശവപ്പറമ്പ്
27. കാലാവസ്ഥാനിർണയം സമുദ്രപര്യവേക്ഷണം ഭൂവിനിയോഗം എണ്ണ പര്യവേക്ഷണം ഉൾവനങ്ങളിലെ കാട്ടുതീ കണ്ടെത്തുക
വരൾച്ച, വെള്ളാപ്പൊക്കബാധിത പ്രദേശങ്ങൾ കണ്ടെത്താൻ മുതലായവ.
28. കെ.പി.സി.സി. രൂപവത്‌കരണം പയ്യന്നൂർ സമ്മേളനം ഐക്യകേരള കൺവെൻഷൻ സമ്മേളനം തിരു-കൊച്ചി സംയോജനം
ഒന്നേകാൽകോടി മലയാളികൾ സംസ്ഥാന പുനഃസംഘടനാ കമ്മിഷൻ സംസ്ഥാനരൂപവത്‌കരണം
29. സാമ്രാജ്യത്വത്തോടും കൊളോണിയൻ വ്യവസ്ഥയോടുമുള്ള എതിർപ്പ് വംശീയവാദത്തോടുള്ള വിദ്വേഷം ഐക്യരാഷ്ട്രസഭയിലുള്ള വിശ്വാസം സമാധാനപരമായ സഹവർത്തിത്വം പഞ്ചശീലതത്ത്വങ്ങൾ ചേരിചേരായ്മ വിദേശസഹായത്തിന്റെ ആവശ്യകതയിലേക്കുള്ള ഊന്നൽ മുതലായവ.
Content Highlights: SSLC Model Exam, Social Science, SSLC 2019