നമുക്ക് ഏറ്റവും പ്രിയങ്കരമായ നമ്മുടെ ശരീരത്തിലെ അദ്ഭുതകരമായ പ്രവർത്തനങ്ങളെക്കുറിച്ചാണ് പത്താം ക്ലാസിലെ ജീവശാസ്ത്രപാഠങ്ങൾ. പഠനം എളുപ്പമാക്കാൻ ചില സൂചനകളാണ് ഇത്തവണ.

സ്വന്തം ശരീരം പ്രവർത്തിക്കുന്നതെങ്ങനെയെന്നും അതിനെ ബാധിക്കുന്ന തകരാറുകൾ എന്തെല്ലാമെന്നും ഇതിനുള്ള പ്രതിവിധികളും ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുമാണ് 1 മുതൽ 5 വരെയുള്ള യൂണിറ്റുകളിലെ ഉള്ളടക്കം. ഇതോടൊപ്പം മറ്റ് ജീവികളിലെ പ്രവർത്തനങ്ങളും മനസ്സിലാക്കുന്നു. തുടർന്നുവരുന്ന 3 യൂണിറ്റുകളിലായി സ്വഭാവസവിശേഷതകൾ അടുത്ത തലമുറയിലേക്ക് വ്യാപരിക്കുന്നതെങ്ങനെയെന്നും സ്വഭാവസവിശേഷതകൾക്ക് കാരണമായ ജീനുകളെ തിരിച്ചറിഞ്ഞ് മനുഷ്യന്റെ യുക്തിക്കനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്ന ജനിതക സാങ്കേതിക വിദ്യയെക്കുറിച്ചും ഭൂമിയിലെ ജീവന്റെ ഉത്പത്തിയെക്കുറിച്ചും ഇന്ന് കാണുന്ന ജൈവവൈവിധ്യത്തിനുള്ള കാരണങ്ങളെക്കുറിച്ചും തെളിവുകളും സിദ്ധാന്തങ്ങളും സഹിതം ബോധ്യപ്പെടുന്നു.

1. അറിയാനും പ്രതികരിക്കാനും

 • വൈവിധ്യമാർന്ന കോശങ്ങളുള്ള നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നതും ഏകോപിപ്പിക്കപ്പെടുന്നതും ഈ യൂണിറ്റിൽ പ്രതിപാദിക്കുന്നു. ജീവികളിൽ പ്രതികരണത്തിന് കാരണമാവുന്ന പ്രേരണകളാണ് ഉദ്ദീപനങ്ങൾ. ഈ ഉദ്ദീപനങ്ങളെ സ്വീകരിക്കാൻ കഴിവുള്ള സവിശേഷ നാഡീകോശങ്ങളാണ് ഗ്രാഹികൾ നാഡീകോശത്തിന്റെ ഘടന - മയലിൻ ഷീത്ത് നിർമിക്കപ്പെടുന്ന ഷ്വാൻ കോശങ്ങളും ഒളിഗോഡെൻഡ്രോസൈറ്റും, ഗ്രേ മാറ്ററും വൈറ്റ് മാറ്ററും മയലിൻ ഷീത്തിന്റെ ധർമങ്ങൾ - പോഷണം, ബാഹ്യക്ഷതത്തിൽനിന്നുള്ള സംരക്ഷണം, ഇൻസുലേറ്റർ, ആവേഗങ്ങളുടെ വേഗത വർധിപ്പിക്കൽ സന്ദേശങ്ങളുടെ രൂപപ്പെടൽ പ്രവർത്തനം - പ്ലാസ്മാസ്തരത്തിലെ ചാർജ് വിന്യാസം - പേസിറ്റീവ് ചാർജുള്ള അയോണുകൾ അകത്തേക്കും നെഗറ്റീവ് ചാർജുള്ള അയോണുകൾ പുറത്തേക്കും - നൈമിഷികമായ ഈ ചാർജ് വ്യതിയാനത്തിന്റെ തൊട്ടടുത്ത ഭാഗത്തേക്കുള്ള തുടർച്ച.
 • ആവേഗങ്ങളുടെ വേഗവും ദിശയും ക്രമീകരിക്കുന്ന സിനാപ്സ് - നാഡീകോശം - നാഡീകോശം / പേശീ കോശം / ഗ്രന്ഥീകോശം നാഡീയപ്രേഷകങ്ങൾ - അസറ്റൈൽ കൊളൈൻ, ഡോപമിൻ വിവിധതരം നാഡികളും അവയുടെ ധർമങ്ങളും നാഡീവ്യവസ്ഥയിലെ കേന്ദ്രനാഡീവ്യവസ്ഥയും പെരിഫറൽ നാഡീവ്യവസ്ഥയും
 • മസ്തിഷ്കം - സംരക്ഷണവും പോഷണവും - മെനിഞ്ജസും സെറിബ്രോസ്പൈനൽ ദ്രവവും
 • വിവിധഭാഗങ്ങൾ - സെറിബ്രം, തലാമസ്, ഹൈപ്പോതലാമസ്, മെഡുല്ല ഒബ്ലാംഗേറ്റ, സെറിബല്ലം - ധർമങ്ങൾ
 • സുഷുമ്നയുടെ ഭാഗങ്ങൾ - പുറത്തെ വൈറ്റ് മാറ്ററും അകത്തെ ഗ്രേ മാറ്ററും - ധർമം റിഫ്ളക്സ് ആർക്ക് - ഫ്ലോചാർട്ട്
 • ഗ്രാഹി - സംവേദനാഡി - ഇന്റർനൂറോൺ - പ്രേരകനാഡി - ബന്ധപ്പെട്ട പേശി - സെറിബ്രൽ റിഫ്ളക്സിന്റെ പ്രവർത്തനം
 • പ്യൂപ്പിൾ, ഉമിനീർഗ്രന്ഥി, ശ്വാസനാളം, ഹൃദയം, ആമാശയം, കരൾ, കുടൽ, അഡ്രിനൽ ഗ്രന്ഥി, മൂത്രാശയം എന്നീ ഭാഗങ്ങളിൽ സിംപതറ്റിക് വ്യവസ്ഥ പ്രവർത്തിക്കുമ്പോഴും പാരാസിംപതറ്റിക് വ്യവസ്ഥ പ്രവർത്തിക്കുമ്പോഴും സംഭവിക്കുന്ന മാറ്റങ്ങൾ.സിംപതറ്റിക് വ്യവസ്ഥ പ്രവർത്തിക്കുന്ന സാഹചര്യങ്ങളും ഇതോടൊപ്പം ഓർക്കുക.
 • നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളായ അൽഷിമേഴ്സ്, പാർക്കിൻസൺസ്, അപസ്മാരം - ഇവയുടെ കാരണങ്ങളും ലക്ഷണങ്ങളും

2. അറിവിന്റെ വാതായനങ്ങൾ
നമുക്ക് ചുറ്റുമുള്ള ലോകത്തെയും അനുഭവങ്ങളെയും നാമുക്കറിയാൻ സഹായിക്കുന്ന പഞ്ചേന്ദ്രിയങ്ങളും അവയുടെ ഭാഗങ്ങളും പ്രവർത്തനവും ഇതിൽ വിശകലനം ചെയ്യുന്നു കണ്ണ് - കൺജങ്റ്റെവയിലെ ശ്ലേഷ്മവും കണ്ണുനീരിലെ ലൈസോസൈമും കണ്ണിന്റെ മറ്റ് സംരക്ഷണമാർഗങ്ങളും

 • കണ്ണിലെ മൂന്ന് പാളികൾ - ദൃഢപടലം, രക്തപടലം, റെറ്റിന അവയിലെ ഭാഗങ്ങൾ ലെൻസിന്റെ പ്രത്യേകത -സുതാര്യവും ഇലാസ്തികതയുള്ളതുമായ കോൺവെക്സ് ലെൻസ് - സ്നായുക്കളുടെയും സീലിയറി പേശികളുടെയും പ്രാധാന്യവും കണ്ണിന് ആകൃതിനൽകുന്ന വിട്രിസ് ദ്രവവും പോഷണം നൽകുന്ന അക്വസ് ദ്രവവും
 • കണ്ണിലെ പ്രകാശക്രമീകരണം - റേഡിയൽ പേശി സങ്കോചിക്കുമ്പോൾ പ്യൂപ്പിൾ വികസിക്കുന്നു, വലയപേശികൾ സങ്കോചിക്കുമ്പോൾ പ്യൂപ്പിൾ ചുരുങ്ങുന്നു
 • അടുത്തുള്ള വസ്തുക്കളെ നോക്കുമ്പോൾ കണ്ണിലെ മാറ്റങ്ങൾ - സീലിയറി പേശി സങ്കോചിക്കുന്നു, സ്നായുക്കൾ അയയുന്നു, ലെൻസിന്റെ വക്രത കൂടുന്നു, ഫോക്കൽ ദൂരം കുറയുന്നു.
 • ഇനി അകലെയുള്ള വസ്തുവിനെ നോക്കുമ്പോളുള്ള മാറ്റം തിരിച്ചറിയുക. കണ്ണിലെ പ്രകാശ ഗ്രാഹീകോശങ്ങളും പ്രവർത്തനവും റോഡ് കോശം - മങ്ങിയ പ്രകാശത്തിലെ കാഴ്ച - റൊഡോപ്സിൻ, പ്രകാശമേൽക്കുമ്പോൾ റെറ്റിനാൽ + ഓപ്ലിൻ -ആവേഗം
 • കോൺ കോശം - തീവ്രപ്രകാശത്തിലെ വർണക്കാഴ്ച - ഫോട്ടോപ്ലിൻ, പ്രകാശമേൽക്കുമ്പോൾ റെറ്റിനാൽ + ഓപ്ലിൻ -ആവേഗം
 • കാഴ്ചയുടെ ഫ്ലോചാർട്ട് - കോർണിയമുതൽ കാഴ്ച എന്ന അനുഭവംവരെ
 • കണ്ണിനെ ബാധിക്കുന്ന രോഗങ്ങൾ - നിശാന്ധത, വർണാന്ധത, ഗ്ലോക്കോമ, തിമിരം, ചെങ്കണ്ണ് - ഇവയുടെ കാരണങ്ങളും പ്രതിവിധിയും
 • ചെവി - ബാഹ്യകർണം, മധ്യകർണം, ആന്തരകർണം - ഭാഗങ്ങൾ
 • കർണപടം, അസ്ഥിശൃംഖല യൂസ്ഫേഷ്യൻ നാളി, ഓവൽ വിൻഡോ, റൗണ്ട് വിൻഡോ - ധർമങ്ങൾ
 • ആന്തരകർണത്തിലെ കേൾവിയുമായി ബന്ധപ്പെട്ട ഭാഗങ്ങൾ- ഓവൽ വിൻഡോ, പെരിലിംഫ് , എൻഡോലിംഫ്, റൗണ്ട് വിൻഡോ, കോക്ലിയയിലെ പെരിലിംഫും എൻഡോലിംഫും ബേസിലാർസ്തരവും - ആവേഗങ്ങളുണ്ടാക്കുന്ന രോമകോശങ്ങളായ ഓർഗൻ ഓഫ് കോർട്ടി, ശ്രവണനാഡി
 • ചെവിയും ശരീരതുലനനിലയും - അർധവൃത്താകാര കുഴലുകളിലെയും വെസ്റ്റിബ്യൂളിലെയും രോമകോശങ്ങളിലുണ്ടാവുന്ന ആവേഗങ്ങൾ വെസ്റ്റിബ്യൂലാർ നാഡി വഴി സെറിബല്ലത്തിലേക്ക്
 • നാക്ക് - നാക്കിലെ പാപ്പിലകളിലെ സ്വാദ് മുകുളങ്ങൾ - വിവിധ രുചികൾ
 • മൂക്ക് - നാസാഗഹ്വരത്തിലെ ശ്ലേഷ്മത്തിൽ മുങ്ങിയിരിക്കുന്ന ഗന്ധഗ്രാഹികൾ - ത്വക്ക് - സ്പർശം, ചൂട്, തണുപ്പ്, മർദം, വേദനഗ്രാഹികൾ
 • പദജോഡികൾ - പ്ലാനേറിയ -ഐസ്പോട്ട്, ഒമാറ്റീഡിയ - ഷഡ്പദങ്ങൾ, പാർശ്വവര - സ്രാവ്

3. സമസ്ഥിതിക്കായുള്ള സന്ദേശങ്ങൾ
ശരീരത്തിലെ കോശങ്ങളുടെ പ്രവർത്തനം രാസസന്ദേശങ്ങളിലൂടെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന വ്യവസ്ഥയാണ് അന്തസ്രാവീവ്യവസ്ഥ. അന്തസ്രാവീഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഈ രാസസന്ദേശങ്ങൾ രക്തത്തിലൂടെ കോശങ്ങളിലെത്തുന്നു. ഇവയാണ് ഹോർമോണുകൾ.

ഹോർമോണുകളും ലക്ഷ്യകോശങ്ങളും -എല്ലാ ഹോർമോണുകളും എല്ലാ കോശങ്ങളിലും പ്രവർത്തിക്കുന്നില്ല. അതത് ഗ്രാഹികളുള്ള കോശങ്ങളിൽ മാത്രമേ ഹോർമോൺ പ്രവർത്തിക്കുന്നുള്ളൂ. ഹോർമോൺ ഗ്രാഹീസംയുക്തത്തിന്റെ രൂപവത്കരണവും കോശത്തിനകത്തെ രാസാഗ്നികളുടെ പ്രവർത്തനവും

ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരണം -സാധാരണ അളവ് 70-110mg /100ml

 • ബന്ധപ്പെട്ട ഹോർമോണുകൾ ഇൻസുലിൻ - ഗ്ലൂക്കഗോൺ - ഉത്പാദനം ആഗ്നേയ ഗ്രന്ഥിയിലെ ഐലറ്റ്സ് -ഓഫ് ലാൻഗർഹാൻസിലെ ആൽഫ കോശങ്ങളും ബീറ്റ കോശങ്ങളുംഇൻസുലിൻ - ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് കടത്തിവിടുന്നു.കരളിലും പേശികളിലും വെച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കുന്നു -
 • ഗ്ലൂക്കഗോൺ - കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസാക്കുന്നു. അമിനോ ആസിഡിൽനിന്നും ഗ്ലൂക്കോസ് നിർമിക്കുന്നു.
 • പ്രമേഹം - പ്രഭാത ഭക്ഷണം കഴിക്കുന്നതിന് മുൻപുള്ള രക്തപരിശോധനയിൽ 126 mg /100ml എന്നതോതിലുള്ള ഗ്ലൂക്കോസ്. - കാരണങ്ങൾ - ബീറ്റാകോശങ്ങൾ നശിക്കുന്നതിന്റെ ഫലമായി ഇൻസുലിൻ ഉത്പാദനത്തിലുള്ള കുറവ് - ഉത്പാദിപ്പിക്കപ്പെട്ട ഇൻസുലിനെ കോശങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ
 • തൈറോയ്ഡ് ഗ്രന്ഥിയും ശരീരത്തിലെ ഉപാപചയ നിയന്ത്രണവും
 • തൈറോക്സിൻ - ഊർജോത്പാദനം വർധിപ്പിക്കുന്നു. ഉപാപചയ നിരക്ക് ഉയർത്തുന്നു, ഭ്രൂണാവസ്ഥയിലും ശൈശവാവസ്ഥയിലും മസ്തിഷ്ക വളർച്ചയും വികാസവും, കുട്ടികളിലെ ശരീരവളർച്ച നിയന്ത്രിക്കുന്നു. ഹൈപ്പോതൈറോയ്ഡിസം - ക്രോട്ടിനിസം - കുട്ടികളിൽ, മിക്സെഡിമ - മുതിർന്നവരിൽ -
 • ഹൈപ്പർ തൈറോയ് ഡിസം - ലക്ഷണങ്ങൾ - വൈകാരിക പ്രക്ഷുബ്ദത, ശരീര ഭാരക്കുറവ്, കൂടിയ ഹൃദയമിടിപ്പ്, കൂടുതൽ വിയർപ്പ്.
 • തൈറോയ്ഡ് ഗ്രന്ഥിയും അയൊഡിനും തമ്മിലുള്ള ബന്ധം - ഗോയിറ്റർ എന്ന അവസ്ഥ
 • -രക്തത്തിലെ കാൽസ്യത്തിന്റെ അളവ് ക്രമീകരണം -9-11 mg /100ml
 • തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന കാൽസിടോണിന്റെയും പാരാതൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പാരാതൊർമോണിന്റെയും പ്രവർത്തനം
 • അഡ്രിനൽ ഗ്രന്ഥി
 • കോർട്ടക്സ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ
 • കോർട്ടിസോൾ -മാംസ്യം, കൊഴുപ്പ് എന്നിവയിൽനിന്നുള്ള മാംസ്യനിർമാണം, പ്രതിരോധ കോശങ്ങളുടെ പ്രവർത്തനം മന്ദീഭവിപ്പിക്കൽ, വീക്കം, അലർജി എന്നിവ ഇല്ലാതാക്കൽ
 • അൽഡോസ്റ്റിറോൺ - ശരീരത്തിലെ ലവണജല സംതുലിതാവസ്ഥ നിലനിർത്തുന്നു.
 • ലൈംഗികഹോർമോണുകൾ
 • മെഡുല്ല ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ
 •  എപിനെഫ്രിൻ, നോർ എപിനെഫ്രിൻ - സിംപതറ്റിക് വ്യവസ്ഥയോട് ചേർന്ന് പ്രവർത്തിക്കുന്നു
 • പിനിയൽ ഗ്രന്ഥി - എന്ന ജൈവഘടികാരം - മെലാടോണിൻ അളവ് കൂടുന്നത് ഉറക്കത്തിന് കാരണമാവുന്നു
 • പിറ്റിയൂറ്ററി ഗ്രന്ഥി - മുൻദളവും പിൻദളവും മുൻദളം ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ - ട്രോപിക് ഹോർമോണുകൾ TSH - തൈറോയ്ഡ്
 • ഗ്രന്ഥിയെ ഉത്തേജിപ്പിക്കുന്നു, ACTH അഡ്രിനൽ ഗ്രന്ഥിയുടെ കോർട്ടക്സിനെ ഉത്തേജിപ്പിക്കുന്നു. GTH - ലൈംഗികാവയവങ്ങളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു
 • സൊമാറ്റോട്രോപ്പിൻ -
 • ശരീരവളർച്ചയെ ത്വരപ്പെടുത്തുന്നു. വളർച്ചാഘട്ടത്തിൽ ഉത്പാദനം കൂടിയാൽ ഭീമാകാരത്വം, ഉത്പാദനം കുറഞ്ഞാൽ വാമനത്വം - വളർച്ചാ കാലഘട്ടത്തിന് ശേഷം ഉത്പാദനം കൂടിയാൽ അക്രോമെഗാലി
 • പ്രോലാക്ടിൻ - മുലപ്പാൽ ഉത്പാദനത്തെ സഹായിക്കുന്നു
 • പിൻദളം ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ - വാസോപ്രസിൻ (ADH)- വൃക്കയിലെ ജലത്തിന്റെ പുനരാഗിരണത്തെ സഹായിക്കുന്നു.
 • വാസോപ്രസിന്റെ അളവ് മൂത്രത്തിന്റെ അളവിനെ സ്വാധീനിക്കുന്നു ഓക്സിടോസിൻ -
 • ഗർഭാശയത്തിലെ മിനുസപേശികളുടെ സങ്കോചത്തിന് സഹായിക്കുന്നു , പ്രസവം  സുഗമമാക്കുന്നു, മുലപ്പാൽ ചുരത്താൻ സഹായിക്കുന്നു
 • ലൈഗികാവയവങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ
 • വൃഷണങ്ങൾ - ടെസ്റ്റോസ്റ്റിറോൺ
 • അണ്ഡാശയങ്ങൾ - ഈസ്ട്രോജൻ, പ്രൊജെസ്റ്ററോൺ
 • അന്തസ്രാവീവ്യവസ്ഥയുടെ മുഖ്യനിയന്ത്രണകേന്ദ്രം - ഹൈപ്പോതലാമസ് -  പിറ്റ്യൂട്ടറി ഗ്രന്ഥിയെ റിലീസിങ് ഹോർമോണും ഇൻഹിബിറ്ററി ഹോർമോണും ഉപയോഗിച്ച് നിയന്ത്രിക്കുന്നു - പ്രധാനമായും TSH , ACTH , GTH എന്നിവയുടെ ഉത്പാദനത്തെ- ചില ജീവികളിൽ ആശയവിനിമയത്തിന് ഫിറമോണുകൾ - കസ്തുരി, സിവറ്റോൺ, ബോംബികോൾ - ഇത് ഉപയോഗിച്ചുള്ള കീടനിയന്ത്രണ സാധ്യതകൾ

സസ്യഹേർമോണുകൾ

 • കോശവളർച്ച, കോശദീർഘീകരണം, അഗ്രമുകുളത്തിന്റെ വളർച്ച, ഫലരൂപീകരണം - ഓക്സിൻ - കോശവളർച്ച, കോശവിഭജനം, കോശവൈവിധ്യ വത്കരണം - സൈറ്റോകിനിൻ - സംഭൃതാഹാരത്തിന്റെ വിഘടനം, വിത്തുകൾ മുളയ്ക്കൽ, ഇലവിവിയൽ - ജിബ്ബർലിൻ - വിത്തുകളുടെ സുപ്താവസ്ഥ, പാകമായ ഇലകളും കായ്കളും പൊഴിയൽ - അബ്സസിക് ആസിഡ്
 • കാർഷികമേഖലയ്ക്ക് കൃത്രിമ ഹോർമോണുകൾ
 • ഓക്സിൻ - ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയുന്നു, വേര് മുളപ്പിക്കാൻ, കളകളെ നശിപ്പിക്കാൻ
 • ജിബ്ബർലിൻ -ഫലങ്ങളുടെ വലുപ്പം കൂട്ടുന്നതിനും മാർക്കറ്റിങ് സൗകര്യത്തിനായി പഴുക്കുന്നത് തടയൽ
 • എഥിലിൻ -ഫലസസ്യങ്ങൾ പുഷ്പിക്കാൻ, പഴങ്ങൾ പഴുപ്പിക്കാൻ
 • എഥിഫോൺ - റബ്ബറിൽ പാലുത്പാദനം വർധിപ്പിക്കാൻ
 • അബ്സെസിക് ആസിഡ് -പഴവർഗങ്ങളുടെ ഒരേസമയത്തുള്ള വിളവെടുപ്പിന്- എന്നിരുന്നാലും ഇവയുടെ ഉപയോഗം പാരിസ്ഥിതികവും ആരോഗ്യകരവുമായ പ്രശ്നങ്ങളുണ്ടാക്കുന്നു

4. അകറ്റിനിർത്താം രോഗങ്ങളെ
ഈ ലോകം നിയന്ത്രിക്കുന്നത് സൂക്ഷ്മജീവികളാണ് എന്ന് വ്യക്തമായി ബോധ്യപ്പെട്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ സൂക്ഷ്മജീവികളെക്കുറിച്ചും അവ ഉണ്ടാക്കുന്ന രോഗങ്ങളും പകർച്ചാരീതിയും ഈ യൂണിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ജനിതകരോഗങ്ങൾ, ജീവിതശൈലീരോഗങ്ങൾ, തൊഴിൽ ജന്യരോഗങ്ങൾ എന്നിവയും ഇതിൽ പ്രതിപാദിക്കുന്നു

ബാക്ടീരിയരോഗങ്ങൾ

 • എലിപ്പനി -ലെപ്റ്റോസ്പൈറ ബാക്ടീരിയ - എലികളുടെയും നായ്ക്കളുടെയും മൂത്രത്തിലൂടെ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ പകരുന്നു.  -ആന്തരിക രക്തസ്രാവം മരണകാരണമാവുന്നു
 • ഡിഫ്തീരിയ- കോറിനിബാക്ടീരിയം ഡിഫ്തീരിയ - മൂക്ക്, തൊണ്ട എന്നിവിടങ്ങളിലെ ശ്ലേഷ്മസ്തരത്തെ ബാധിക്കുന്നു. ക്രമേണ മസ്തിഷ്കം, വൃക്ക, ഹൃദയം എന്നിവ തകരാറിലാവുന്നു
 • ക്ഷയം- മൈകോബാക്ടീരിയം ട്യൂബർകുലോസിസ് - രോഗി ചുമയ്ക്കുമ്പോളോ തുമ്മുമ്പോളോ സംസാരിക്കുമ്പോളോ രോഗണുക്കൾ വായുവിലേക്ക് വ്യാപിക്കുന്നു. വായുവഴി ശ്വാസകോശത്തിലെത്തി രോഗം ഉണ്ടാക്കുന്നു - ആന്റിബയോട്ടിക്ക് ഉപയോഗിച്ചുള്ള ചികിത്സ, ബി സി ജി കുത്തിവെപ്പിലൂടെ പ്രതിരോധം.
 • വൈറസ് -പ്രോട്ടീൻ ആവരണത്തിനുള്ളിൽ ഡി എൻ എ അല്ലെങ്കിൽ ആർ എൻ എ. ആതിഥേയ കോശത്തിന്റെ ജനിതകസംവിധാനം ഉപയോഗിച്ച് പെരുകുന്നു.
 • നിപ- നിപ വൈറസ് വാഹകരായ പഴം ഭക്ഷിക്കുന്ന വവ്വാലുകളിൽനിന്ന് ഉമിനീരിലൂടെ പന്നികളിലേക്കും മനുഷ്യരിലേക്കും
 • എയ്ഡ്സ് -HIV വൈറസ് - ലിംഫോസൈറ്റുകളെ ആക്രമിച്ച് പെരുകുന്നു - തൻമൂലം രോഗപ്രതിരോധശേഷി തകരാറിലാകുന്നു. ഈ അവസ്ഥയിൽ ശരീരത്തിലെത്തുന്ന രോഗാണുക്കളെല്ലാം രോഗമുണ്ടാക്കുന്നു.
 • HIV ഉള്ളവരിൽനിന്നുള്ള പകർച്ചാരീതി - ലൈഗികബന്ധത്തിലൂടെ, അമ്മയിൽ നിന്നും ഗർഭസ്ഥശിശുവിലേക്ക്, സിറിഞ്ചും സൂചിയും പങ്കുവെക്കുന്നതിലൂടെ, രക്തവും അവയവവും സ്വീകരിക്കുന്നതിലൂടെ
 • എയ്ഡ്സ് പരകരാത്ത സാഹചര്യങ്ങൾ-സ്പർശത്തിലൂടെയും പ്രാണികളിലൂടെയും ഒരുമിച്ച് താമസിക്കുന്നതിലൂടെയും ഒരേ ശൗചാലയവും കുളവും ഉപയോഗിക്കുന്നതിലൂടെ
 • ഫംഗസ് - ഇവ ഉണ്ടാക്കുന്ന ടോക്സിനുകൾ രോഗകാരണമാവുന്നു -
 • വട്ടച്ചൊറി - വട്ടത്തിലുണ്ടാവുന്ന ചുവന്ന തിണർപ്പുകൾ - സ്പർശനത്തിലൂടെ പകരുന്നു
 • അത്ലറ്റ് ഫൂട്ട് - കാൽവിരലുകളിലും പാദങ്ങളിലും ചുവന്ന ശൽക്കങ്ങൾ - മലിനജലവും മണ്ണുമായുള്ള സമ്പർക്കത്തിലൂടെ പകരുന്നു

പ്രോട്ടോസോവ രോഗങ്ങൾ

 • മലമ്പനി - പ്ലാസ്മോഡിയം - അനോഫിലസ് പെൺകൊതുകു വഴി - വിറയലോട് കൂടിയ പനിയും അമിത വിയർപ്പും മുഖ്യലക്ഷണങ്ങൾ
 • വിരകൾ - മന്ത് - ഫെലേറിയൽ വിരകൾ - ക്യൂലക്സ് കൊതുകുകൾ പരത്തുന്നു.

ജനിതകരോഗങ്ങൾ

 • ഹീമോഫീലിയ - ചെറിയ മുറിവിൽനിന്നുപോലും അമിതമായ രക്തനഷ്ടം -രക്തം കട്ടപിടിക്കുന്നതിനു സഹായിക്കുന്ന പ്രോട്ടീനുകളുടെ നിർമാണം നിയന്ത്രിക്കുന്ന ജീനുകളുടെ തകരാറ്
 • സിക്കിൾ സെൽ അനീമിയ - ജീനുകളുടെ വൈകല്യംമൂലം ഹീമോഗ്ലോബിനിലെ അമിനോ ആസിഡുകളുടെ ക്രമീകരണത്തിൽ മാറ്റം - അരുണരക്താണുക്കളുടെ ആകൃതിയിൽ മാറ്റം - ഓക്സിജൻ സംവഹനശേഷി കുറയുന്നു
 • കാൻസർ -കോശവിഭജന പ്രക്രിയയിലെ നിയന്ത്രണങ്ങൾ തകർന്ന് അനിയന്ത്രിതമായ കോശവിഭജനം - ഇത് ഇതരകലകളിലേക്കും വ്യാപിക്കുന്നു. ജീവിതശൈലീ രോഗങ്ങൾ
 • അനാരോഗ്യകരമായ ജീവിതരീതിമൂലമുണ്ടാകുന്ന രോഗങ്ങൾ - വ്യായാമമില്ലായ്മ, മാനസികസംഘർഷം, മദ്യം മയക്ക് മരുന്ന് ഉപയോഗവും പുകവലിയും കാരണങ്ങൾ
 • പ്രമേഹം, ഫാറ്റിലിവർ, പക്ഷാഘാതം, അമിതരക്തസമ്മർദം, ഹൃദയാഘാതം
 • പുകവലി മസ്തിഷ്കത്തിനും ശ്വാസകോശത്തിനും ഹൃദയത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു
 • ജന്തുരോഗങ്ങൾ - ആന്ത്രാക്സ്, അകിടുവീക്കം (ബാക്ടീരിയ രോഗങ്ങൾ) കുളമ്പ് രോഗം (വൈറസ് രോഗം) - സസ്യരോഗങ്ങൾ - നെൽച്ചെടിയിലെ ബ്ലൈറ്റ്, വഴുതനയിലെ വാട്ടം (ബാക്ടീരിയ രോഗങ്ങൾ)
 • പയറിലെയും മരച്ചീനിയിലെയും മൊസൈക്ക് രോഗം , വാഴയിലെ കുറുനാമ്പ് (വൈറസ്രോഗം), കുരുമുളകിലെ ദ്രുതവാട്ടം, തെങ്ങിന്റെ കൂമ്പ് ചീയൽ (ഫംഗസ് രോഗങ്ങൾ

5. പ്രതിരോധത്തിന്റെ കാവലാളുകൾ

സൂക്ഷ്മജീവികളുടെ ലോകത്ത് ജീവിക്കുന്ന നമുക്ക് സൂക്ഷ്മജീവികളുടെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശരീരത്തിലെ സംവിധാനങ്ങളെക്കുറിച്ചും കൃത്രിമപ്രതിരോധമാർഗങ്ങളെക്കുറിച്ചുമാണ് ഈ യൂണിറ്റിന്റെ ഉള്ളടക്കം.

 • ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങൾ - ശരീര ആവരണങ്ങൾ, ശരീര സ്രവങ്ങൾ
 • ത്വക്കിലെ രോഗാണുനാശക സംവിധാനങ്ങൾ - എപ്പിഡെർമിസിലെ കെരാറ്റിൻ, സെബം, വിയർപ്പിലെ അണുനാശിനികൾ.
 • ആന്തരാവയവങ്ങളിലെ ശ്ലേഷ്മസ്തരത്തിലെ ശ്ലേഷ്മത്തിൽ കുടുങ്ങി രോഗാണുക്കൾ നശിക്കുന്നു. കണ്ണുനീരിലെയും ഉമിനീരിലെയും മൂത്രത്തിലെയും ലൈസോസൈം, ആമാശയത്തിലെ Hcl
 • പൊതുവായ പ്രതിരോധപ്രവർത്തനം നടത്തുന്ന ശ്വേതരക്താണുക്കൾ- ന്യൂട്രോഫിൽ & മോണോസൈറ്റ് - ഫാഗോസൈറ്റോസിസ്
 • ബേസോഫിൽ - രക്തക്കുഴലുകൾ വികസിപ്പിക്കുന്നു. മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിക്കുന്നു.
 •  ഈസ്നോഫിൽ - അന്യവസ്തുക്കളെ നശിപ്പിക്കുന്നതിനും വീങ്ങൽ പ്രതികരണത്തിനുമുള്ള രാസവസ്തുക്കൾ നിർമിക്കുന്നു
 • പ്രത്യേക പ്രതിരോധം നടത്തുന്ന ശ്വേതരക്താണുവാണ് ലിംഫോസൈറ്റ് - രോഗാണുക്കളെ പ്രത്യേകം തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നു.
 • -വീങ്ങൽ പ്രതികരണം - മുറിവിലൂടെയെത്തുന്ന രോഗാണുക്കൾ - കേടുപറ്റിയ കോശങ്ങൾ ചില രാസ വസ്തുക്കൾ - ഉൽപാദിപ്പിക്കുന്നു - തുടർന്ന് രക്തലോമികകൾ വികസിക്കുകയും ശ്വേതരക്താണുക്കൾ ലോമികാ ഭിത്തിയിലൂടെ മുറിവേറ്റ ഭാഗത്ത് എത്തി രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു.
 •  ഫാഗോസൈറ്റോസിസ് -രോഗാണുക്കളെ സ്തരസഞ്ചിക്കുള്ളിലാക്കി ലൈസോസോമുമായി ചേർത്ത് നശിപ്പിക്കുന്നു.
 • രക്തം കട്ടപിടിക്കൽ - മുറിവേറ്റ ഭാഗത്തെ കലകളും പ്ലേറ്റ്ലെറ്റുകളും ശിഥിലീകരിച്ചുണ്ടാവുന്നു
 • -ത്രോംബോപ്ലാസ്റ്റിൻ - രക്തപ്ലാസ്മയിലെ പ്രോത്രോംബിൻ ത്രോംബോപ്ലാസ്റ്റിന്റെയും കാൽസ്യം അയോണുകളുടെയും വിറ്റാമിൻ K യുടെയും സാന്നിധ്യത്തിൽ ത്രോബിനായി മാറുന്നു. ത്രോംബിനും ഫൈബ്രിനോജനും ചേർന്ന് പ്രവർത്തിച്ച് ഫെബ്രിൻ നാരുകൾ ഉണ്ടാവുന്നു. ഫൈബ്രിൻ നാരുകൾ കൊണ്ടുള്ള വലക്കണ്ണികളിൽ അരുണരക്താണുക്കളും പ്ലേറ്റ്ലറ്റുകളും കുടുങ്ങി രക്തക്കട്ട രൂപംകൊള്ളുന്നു
 • പനി ഒരു പ്രതിരോധ പ്രവർത്തനം. ശരീരത്തിൽ രോഗാണുക്കൾ പ്രവേശിക്കുന്നു - ശ്വേതരക്താണുക്കൾ ഉത്തേജിക്കപ്പെടുന്നു. ശ്വേതരക്താണുക്കൾ ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കൾ ശരീരതാപനില ഉയരാൻ കാരണമാവുന്നു. ഇത് മൂലം രോഗാണുക്കളുടെ പെരുകൽനിരക്ക് കുറയുകയും ഫാഗോസൈറ്റോസിസിന്റെ ഫലപ്രാപ്തി കൂടുകയും ചെയ്യുന്നു
 •  ലിംഫോസൈറ്റുകളുടെ പ്രവർത്തനം
 • രണ്ട് തരം - B ലിംഫോസൈറ്റ് & T ലിംഫോസൈറ്റ് -
 • B ലിംഫോസൈറ്റ് -അസ്ഥിമജ്ജയിൽ രൂപംകൊണ്ട് പാകപ്പെടുന്ന ഇവ ശരീരത്തിലെത്തുന്ന - ആന്റിജനുകൾക്കെതിരേ ആന്റിബോഡി നിർമിക്കുന്നു -
 • ആന്റിബോഡികളുടെ പ്രവർത്തനം 1. ബാക്ടീരിയയുടെ പ്ലാസ്മാസ്തരത്തെ ശിഥിലീകരിച്ച് അവയെ നശിപ്പിക്കുന്നു, 2. ആന്റിജനുകളുടെ വിഷാംശത്തെ നിർവീര്യമാക്കുന്നു - 3. മറ്റ് ശ്വേതരക്താണുക്കളെ ഉത്തേജിപ്പിച്ച് രോഗാണുക്കളെ നശിപ്പിക്കുന്നു
 • T ലിംഫോസൈറ്റുകളുടെ പ്രവർത്തനം -തൈമസ് ഗ്രന്ഥിയിൽവെച്ച് പാകപ്പെടുന്ന ഇവ മറ്റ് പ്രതിരോധകോശങ്ങളെ ഉത്തേജിപ്പിക്കുന്നു, വൈറസ് ബാധിച്ച കോശങ്ങളെ നശിപ്പിക്കുന്നു, കാൻസർ കോശങ്ങളെ നശിപ്പിക്കുന്നു
 • പ്രതിരോധവത്കരണം - രോഗാണുവിന്റെ ആക്രമണം മുന്നിൽക്കണ്ട് പ്രതിരോധകോശങ്ങളെ സജ്ജമാക്കിവെക്കാനുള്ള കൃത്രിമമാർഗം 
 • വാക്സിനുകൾ - കൃത്രിമ പ്രതിരോധ വൽക്കരണത്തിനായി ഉപയോഗിക്കുന്ന വസ്തുക്കൾ (ജീവനുള്ളതോ മൃതമാക്കപ്പെട്ടതോ നിർവീര്യമാക്കപ്പെട്ടതോ ആയ രോഗാണുക്കൾ, നിർവീര്യമാക്കപ്പെട്ട വിഷവസ്തുക്കൾ, രോഗകാരികളുടെ ശരീരഭാഗങ്ങൾ)
 • * ശരീരത്തിൽ പ്രതിരോധപ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്ന ആന്റിജനുകളായി പ്രവർത്തിക്കുന്നു.
 •  * ഇവക്കെതിരെയുണ്ടാവുന്ന ആന്റി ബോഡികൾ ഭാവി രോഗപ്രതിരോധമായി പ്രവർത്തിക്കുന്നു

രോഗ നിർണയമാർഗങ്ങളും ചികിത്സാരീതികളും

EEG, ECG, അൾട്രാസൗണ്ട് സ്കാനർ, സി.ടി. സ്കാനർ, എം.ആർ.ഐ. സ്കാനർ  എന്നീ  ഉപകരണങ്ങളുപയോഗിച്ചും രക്തപരിശോധനയിലൂടെയുമുള്ള രോഗനിർണയം.
ആയുർവേദം, സിദ്ധവൈദ്യം, യുനാനി, പ്രകൃതി ചികിത്സ, ഹോമിയോപതി, ആധുനിക വൈദ്യശാസ്ത്രം

 • ആന്റിബയോട്ടിക്കുകൾ - ബാക്ടീരിയ ഫംഗസ് എന്നീ സൂക്ഷ്മജീവികളിൽ നിന്നും വേർതിരിച്ചെടുത്ത് ബാക്ടീരിയയെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ ആദ്യത്തെ ആന്റിബയോട്ടിക് - അലക്സാണ്ടർ ഫ്ലെമിങ് കണ്ടുപിടിച്ച പെൻസിലിൻ. ആന്റിബയോട്ടിക്കുകളുടെ തുടർച്ചയായ ഉപയോഗം പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നു

രക്തഗ്രൂപ്പുകൾ A, B, AB, O

 • അരുണരക്താണുക്കളുടെ കോശസ്തരത്തിലെ ആന്റിജനുകളുടെ സാന്നിധ്യം രക്തഗ്രൂപ്പ് നിർണയിക്കുന്നു. ആന്റിജനുകൾ ഒന്നും തന്നെയില്ലാത്തത് O ഗ്രൂപ്പ് ആന്റിജൻ D അഥവാ Rh ഘടകം ഉണ്ടെങ്കിൽ Rh പോസിറ്റീവ് ഇല്ലെങ്കിൽ Rh നെഗറ്റീവ്
 •  എല്ലാവർക്കും എല്ലാ ഗ്രൂപ്പ് രക്തവും സ്വീകരിക്കാൻ കഴിയില്ല.
 •  A ഗ്രൂപ്പ് രക്തത്തിൽ ആന്റിജൻ B ക്കെതിരെയുള്ള ആന്റിബോഡി b ഉണ്ട്. B ഗ്രൂപ്പ് രക്തത്തിൽ ആന്റിബോഡി a യും ഉണ്ട്. അനുയോജ്യമല്ലാത്ത രക്തം സ്വീകരിക്കുമ്പോൾ ദാതാവിന്റെ രക്തത്തിലെ ആന്റിജനും സ്വീകർത്താവിന്റെ രക്തത്തിലെ ആന്റിബോഡിയും തമ്മിൽ പ്രതിപ്രവർത്തിച്ച് രക്തക്കട്ട ഉണ്ടാക്കുന്നു
 • സസ്യങ്ങളിലെ പ്രതിരോധസംവിധാനം
 • ഇലകളിലെ മെഴുക് ആവരണം, പുറംതൊലി, കോശഭിത്തിയും കോശഭിത്തിയിലെ ലിഗ്നിൻ, ക്യൂട്ടിൻ, സ്യൂബറിൻ എന്നീ രാസഘടകങ്ങൾ, കോശഭിത്തിയിലെ കാലോസ്

6. ഇഴപിരിയുന്ന ജനിതകരഹസ്യങ്ങൾ

 • മാതാപിതാക്കളിൽനിന്നും സന്താനങ്ങളിലേക്ക് സ്വഭാവസവിശേഷതകൾ കൈമാറ്റം ചെയ്യപ്പെടുന്നതെങ്ങനെയെന്നും പാരമ്പര്യത്തിന്റെയും വ്യതിയാനത്തിന്റെയും കാരണങ്ങളും ജനിതശാസ്ത്രത്തിന്റെ വികാസവും ഈ യൂണിറ്റിൽ പ്രതിപാദിക്കുന്നു
 • പാരമ്പര്യത്തെയും വ്യതിയാനത്തെയുംകുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയായ ജനിതകശാസ്ത്രം ഗ്രിഗർ മെൻഡലിന്റെ തോട്ടപ്പയർച്ചെടിയിലെ പരീക്ഷണങ്ങൾ
 • ഉയരംകൂടിയ ചെടിയും ഉയരംകുറഞ്ഞ ചെടിയും തമ്മിൽ വർഗസങ്കരണം നടത്തിയപ്പോൾ ഒന്നാം തലമുറ പൂർണമായും ഉയരം കൂടിയവ ആയിരുന്നു. ഇതിൽ നിന്നും സ്വപരാഗണത്തിലൂടെ ഉത്പാദിപ്പിച്ച രണ്ടാം തലമുറയിൽ 3:1 എന്ന അനുപാതത്തിൽ ഉയരംകൂടിയ ചെടിയും ഉയരംകുറഞ്ഞ ചെടിയും കാണപ്പെട്ടു. മറ്റ് സ്വഭാവങ്ങളുടെ അടിസ്ഥാനത്തിൽ പരീക്ഷണം നടത്തിയപ്പോഴും ഇതേ ഫലം.
 • മെൻഡലിന്റെ നിഗമനങ്ങൾ
 • *ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്നത് രണ്ടുഘടകങ്ങൾ ചേർന്നാണ് -
 • *ഒന്നാം തലമുറയിലെ സന്താനങ്ങളിൽ ഒരു ഗുണം പ്രകടമാവുകയും മറ്റൊന്ന് മറഞ്ഞിരിക്കുകയും ചെയ്യുന്നു. *ഒന്നാം തലമുറയിൽ മറഞ്ഞിരിക്കുന്ന ഗുണങ്ങൾ രണ്ടാം തലമുറയിൽ പ്രകടമാവുന്നുണ്ട്. *രണ്ടാം തലമുറയിലെ പ്രകടമായതും മറഞ്ഞിരിക്കുന്നതുമായ ഗുണങ്ങളുടെ അനുപാതം 3:1 ആണ്

അക്ഷരം
പ്രകടഗുണത്തെ ഇംഗ്ലീഷ് അക്ഷരമാലയിലെ വലിയ അക്ഷരംകൊണ്ടും ഗുപ്തഗുണത്തെ ചെറിയ അക്ഷരം കൊണ്ടും സൂചിപ്പിക്കുന്നു

 • അലീലുകൾ -ഒരു ജിനിന്റെ വ്യത്യസ്ത തരങ്ങളാണ് അലീലുകൾ, T ' എന്നതിൽ T ഉയരക്കൂടുതലിനെ സൂചിപ്പിക്കുന്ന അലീലും t ഉയരക്കുറവിനെ സൂചിപ്പിക്കുന്ന അലീലുമാണ്.
 • -മെൻഡലിന്റെ രണ്ട് ജോഡി വിപരീതഗുണങ്ങളെ അടിസ്ഥാനമാക്കിയുള്ള തോട്ടപ്പയർച്ചെടിയിലെ പരീക്ഷണം
 • TT RR x ttrr ഉയരം കൂടുതൽ ഉരുണ്ട വിത്ത് ഉയരം കുറവ് ചുളുങ്ങിയ വിത്ത്
 • Tt Rr
 • ഒന്നാം തലമുറ ഉയരം കൂടുതൽ ഉരുണ്ട വിത്ത് - രണ്ടാം തലമുറയിൽ - 9:3:3:1 അനുപാതത്തിൽ
 • ഉയരക്കൂടുതൽ ഉരുണ്ട വിത്ത് 9 - ഉയരക്കൂടുതൽ ചുളുങ്ങിയ വിത്ത് 3 - ഉയരം കുറവ് ഉരുണ്ടവിത്ത് 3 - ഉയരം കുറവ് ചുളുങ്ങിയ വിത്ത് 1
 • ഓരോ സ്വഭാവവും പരസ്പരം കൂടിക്കലരാതെ സ്വതന്ത്രമായി അടുത്ത തലമുറയിലേക്ക് വ്യാപരിച്ചതിനാൽ പുതിയ ഇനങ്ങൾ ഉണ്ടായി
 • ജെയിംസ് വാട്സന്റെയും ഫ്രാൻസിസ് ക്രിക്കിന്റെയും DNA യുടെ ചുറ്റുഗോവണി മാതൃക
 • ഡി ഓക്സിറൈബോസ് പഞ്ചസാരയും ഫോസ്ഫേറ്റും ചേർന്നുള്ള രണ്ട് നെടിയ ഇഴകളും നൈട്രജൻ ബേസുകൊണ്ടുള്ള പടികളും.
 • ന്യൂക്ലിയോടൈഡ് - ഡി ഓക്സിറൈബോസ് പഞ്ചസാരയും ഫോസ്ഫേറ്റും ഒരു നൈട്രജൻ ബേസും ചേർന്നത്നൈട്രജൻ ബേസുകൾ നാലുതരം - അഡിനിൻ, തൈമിൻ, ഗ്വാനിൻ, സൈറ്റോസിൻ- ന്യൂക്ലിയോടൈഡ് ചേർച്ചകൾ - അഡിനിൻ A --T തൈമിൻ
 • ഗ്വാനിൻ G-- C സൈറ്റോസിൻ
 • RNA യിൽ - ഒരു ഇഴമാത്രം, നൈട്രജൻ ബേസുകളിൽ തൈമിന് പകരം യുറാസിൽ, റൈബോസ് പഞ്ചസാര - ജീനുകളുടെ പ്രവർത്തനം - DNA യിൽനിന്നും ഉണ്ടാവുന്ന m RNA ന്യൂക്ലിയസിന് പുറത്തേക്ക്.
 • റൈബോസോമിലെത്തുന്ന m RNA യിലെ ന്യൂക്ലിയോടൈഡിനനുസരിച്ച് t RNA അമിനോ ആസിഡുകളെ എത്തിക്കുന്നു. റൈബോസോം അമിനോ ആസിഡുകളെ ചേർത്ത് പ്രോട്ടീൻ തൻമാത്ര നിർമിക്കുന്നു.
 •  മനുഷ്യകോശത്തിലെ 46 ക്രോമോസോമുകളിൽ 44 എണ്ണം സ്വരൂപ ക്രോമസോമുകളും 2 എണ്ണം ലിംനിർണയ ക്രോമസോമുകളും. പുരുഷകോശത്തിൽ 44 + XY സ്ത്രീ കോശത്തിൽ 44 + XX
 • സന്താനങ്ങളിലെ സ്വഭാവവ്യതിയാനത്തിന് കാരണം
 • ബീജകോശങ്ങളുണ്ടാവുന്ന ഊനഭംഗഘട്ടത്തിൽ നടക്കുന്ന ക്രോമസോമിന്റെ മുറിഞ്ഞുമാറൽ
 •  ബീജസംയോഗം നടക്കുമ്പോൾ ഉണ്ടാകുന്ന അലീൽ ചേർച്ച *
 • ഉൽപരിവർത്തനം - ജനിതക ഘടനയിൽ പെട്ടന്നുണ്ടാകുന്നതും അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതുമായ മാറ്റങ്ങൾ - കാരണങ്ങൾ - DNA യുടെ ഇരട്ടിക്കൽ സമയത്തുണ്ടാകന്ന തകരാറുകൾ,  ചില പ്രത്യേകരാസവസ്തുക്കൾ, വികിരണങ്ങൾ
 • കുട്ടികളുടെ ലിംഗം നിർണയിക്കുന്നത് പിതാവ്
 • X ലിംഗനിർണയ ക്രോമസോമുള്ള പുംബീജം പെൺകുഞ്ഞിനും Y ലിംഗനിർണയ ക്രോമസോമുള്ള പുംബീജം ആൺകഞ്ഞിനും ജൻമം കൊടുക്കുന്നു

7. നാളെയുടെ ജനിതകം

 • ജനിതകശാസ്ത്രത്തിന്റെ വളർച്ചയെത്തുടർന്നുണ്ടായ ജനിതക സാങ്കേതിക വിദ്യകളുടെ സാധ്യതകളാണ് ഈ യൂണിറ്റിൽ ഉൾക്കൊള്ളുന്നത്
 •  ജനിതക എൻജിനിയറിങ് -ജീവികളുടെ ജനിതകഘടനയിൽ അഭിലഷണീയമായ തരത്തിൽ മാറ്റംവരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യ.
 • ജനിതക എൻജിനിയറിങ്ങിലൂടെയുള്ള ഇൻസുലിൻ നിർമാണം
 • പാൻക്രിയാസിലെ ബീറ്റാകോശത്തിലുള്ള ഇൻസുലിൻ ഉത്പാദക ജീൻ വേർതിരിച്ചെടുക്കുന്നു *ബാക്ടീരിയയിൽ നിന്നും പ്ലാസ്മിഡിനെ വേർതിരിച്ചെടുക്കുന്നു *ഇൻസുലിൻ ഉത്പാദക ജീൻ പ്ലാസ്മിഡിൽ കൂട്ടിച്ചർക്കുന്നു *ഇൻസുലിൻ ജീൻ ചേർത്ത പ്ലാസ്മിഡിനെ ബാക്ടീരിയ കോശത്തിൽ നിക്ഷേപിക്കുന്നു *വളർച്ചാ മാധ്യമത്തിൽ പെരുകിയ ബാക്ടീരിയയിൽനിന്നും വേർതിരിച്ചെടുക്കുന്ന ഇൻസുലിനെ പ്രവർത്തനക്ഷമതയുള്ള ഇൻസുലിനാക്കിമാറ്റുന്നു
 • ജീനുകളെ മുറിച്ചുമാറ്റാനും കൂട്ടിച്ചേർക്കാനും എൻസൈമുകൾ - മുറിച്ച് മാറ്റാൻ - റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയസ് (ജനിതകകത്രിക) കൂട്ടിച്ചേർക്കാൻ - ലിഗേസ് (ജനിതക പശ )
 • വാഹകർ (Vectors)
 • ഒരു കോശത്തിലെ ജീനിനെ മറ്റൊരു കോശത്തിൽ എത്തിക്കാനുള്ള സംവിധാനം. സാധാരണയായി ബാക്ടീരിയയിലെ പ്ലാസ്മിഡിനെ ഉപയോഗിക്കുന്നു. ജങ്ക് ജീനുകൾ - DNA യിലെ പ്രവർത്തനക്ഷമമല്ലാത്ത ജീനുകളാണ് ജങ്ക് ജീനുകൾ
 • ജനിതക എൻജിനയറിങ്ങിന്റെ സാധ്യതകൾ
 • ജീൻ തെറാപ്പി - രോഗത്തിന് കാരണമായ ജീനുകളെ മാറ്റി പകരം പ്രവർത്തനക്ഷമമായ ജീനുകൾ ഉൾപ്പെടുത്തുന്ന രീതി
 • ജീൻ മാപ്പിങ് - ഒരു പ്രത്യേക സ്വഭാവത്തിന് കാരണമായ ജീൻ DNA യിൽ എവിടെയാണെന്ന് കണ്ടെത്തുന്ന സാങ്കേതികവിദ്യ
 • മരുന്നുതരും മൃഗങ്ങൾ - ജനിതക പരിഷ്കാരം വരുത്തിയ മൃഗങ്ങളുടെ രക്തത്തിൽനിന്നോ പാലിൽനിന്നോ ഔഷധങ്ങൾ വേർതിരിച്ചെടുക്കുന്നു
 • കീടങ്ങളെ പ്രതിരോധിക്കും വിളകൾ - ബി.ടി. വഴുതിനയും പരുത്തിയും ചോളവും സോയാബീനും
 • ഫൊറൻസിക് പരിശോധന - DNA പ്രൊഫൈലിങ് (DNA യിലെ ന്യൂക്ലിയോടൈഡുകളുടെ ക്രമീകരണത്തിന്റെ പരിശോധന) വഴി കുറ്റവാളികളെ കണ്ടെത്തുന്നു, മാതാപിതാക്കളെയും കുട്ടികളെയും തിരിച്ചറിയുന്നു.
 • ജനിതക എൻജിനിയറിങ് ദോഷഫലങ്ങൾ - *തദ്ദേശീയ ഇനങ്ങളുടെ നിലനിൽപ്പിന് ഭീഷണിയും ആരോഗ്യ പ്രശ്നങ്ങളും *ജൈവായുധങ്ങളുടെ നിർമാണവും ഉപയോഗവും *ഒരു ജീവിക്ക് സ്വാഭാവികമായ ജനിതകഘടനയോടെ ജനിക്കാനും ജീവിക്കാനുമുള്ള അവകാശത്തിന്റെ ലംഘനം
 8 ജീവൻ പിന്നിട്ട പാതകൾ
ഭൂമിയിലെ ജീവന്റെ ആവിർഭാവത്തെക്കുറിച്ചും തുടർന്നുള്ള ജൈവവൈവിധ്യത്തിന്റെ വിപുലീകരണത്തെക്കുറിച്ചുമുള്ള ശാസ്ത്രീയമായ തെളിവുകളിലൂടെയുള്ള അന്വേഷണമാണ് ഈ യൂണിറ്റിൽ. അതോടൊപ്പം മനഷ്യപരിണാമഘട്ടങ്ങളെക്കുറിച്ചും

ആദിമഭൂമിയിലെ ജീവന്റെ ആവിർഭാവം - സിദ്ധാന്തങ്ങൾ
- പാൻസ് പേർമിയ വാദം - ജീവൻ ഇതര ഗോളങ്ങളിലെവിടെയോ ഉദ്ഭവിച്ച് ആകസ്മികമായി ഭൂമിയിൽ എത്തിയതാവാം. രാസപരിണാമ സിദ്ധാന്തം - ആദിമ ഭൂമിയിലെ സവിശേഷ സാഹചര്യങ്ങളിൽ സമുദ്രജലത്തിലെ രാസവസ്തുക്കൾക്കുണ്ടായ മാറ്റങ്ങളുടെ ഫലമായി ജീവൻ ഉദ്ഭവിച്ചു. ഉപജ്ഞാതാക്കൾ - എ.ഐ. ഒപാരിൻ & ജെ.ബി.എസ്. ഹാൾഡേൻ
- സ്വതന്ത്ര ഓക്സിജൻ ഇല്ലാത്ത ആദിമ ഭൂമിയിലെ അന്തരീക്ഷത്തിൽ ഹൈഡ്രജൻ, നൈട്രജൻ, കാർബൺ ഡയോക്സൈഡ്, അമോണിയ, മീഥേൻ, ഹൈഡ്രജൻ സൾഫൈഡ് തുടങ്ങിയ വാതകങ്ങൾ വിവിധ ഊർജസ്രോതസ്സുകളായ ഇടിമിന്നൽ, അൾട്രാവയലറ്റ് വികിരണങ്ങൾ, അഗ്നിപർവത സ്ഫോടനങ്ങൾ - എന്നിവയിൽ നിന്നുള്ള ഊർജം സ്വീകരിച്ചുള്ള രാസപ്രവർത്തനങ്ങളിലൂടെ ലഘുജൈവകണികകൾ രൂപം കൊള്ളുന്നു. ഇവയിൽനിന്നും സങ്കീർണ ജൈവകണികകളായ പ്രോട്ടീൻ, പോളിസാക്കറൈഡ്, ന്യക്ലിയോടൈഡുകൾ, കൊഴുപ്പുകൾ മുതലായവ രൂപം കൊള്ളുന്നു - ന്യക്ലിക് ആസിഡുകൾ ഉൾക്കൊള്ളുന്ന കൊഴുപ്പുകൊണ്ടുള്ള ആവരണത്തിനുള്ളിലേക്ക് മറ്റ് ജൈവകണികകൾ കൂടി കയറുന്നു. ആദിമകോശം ഉണ്ടായി.
- യൂറേ - മില്ലർ പരീക്ഷണം -
എ.ഐ. ഒപാരിന്റെയും ജെ.ബി.എസ്. ഹാൾഡേന്റേയും രാസപരിണാമ സിദ്ധാന്തത്തിന് ശാസ്ത്രീയമായ അടിത്തറ നൽകിയ പരീക്ഷണം. ആദിമ ഭൂമിയിലേതിന് സമാനമായ ഭൗമാന്തരീക്ഷത്തെ കൃത്രിമമായി രൂപപ്പെടുത്തി. മീഥേൻ, അമോണിയ, നീരാവി എന്നിവയടങ്ങിയ മിശ്രിതത്തിലൂടെ ഉന്നത വോൾട്ടേജിലുള്ള വൈദ്യതി കടത്തിവിട്ടു. ഈ മിശ്രിതത്തെ തണുപ്പിച്ച് വീണ്ടും പരീക്ഷണം തുടർന്നു. അവക്ഷിപ്ത  പരിശോധനയിൽ അമിനോ ആസിഡുകളുടെ സാന്നിധ്യം കണ്ടെത്തി.
ആദിമ ഭൂമിയിലെ ജീവോത്പത്തി മുതലുള്ള കാലഗണനക്രമം 3800 ദശലക്ഷം വർഷം - ആദിമകോശം
3500 ദശലക്ഷം വർഷം - പ്രോകാരിയോട്ടുകളടെ ഉത്ഭവം
1500 ദശലക്ഷം വർഷം - യൂകാരിയോട്ടുകളുടെ ഉത്ഭവം - 1000 ദശലക്ഷം വർഷം - ബഹുകോശ ജീവികളുടെ ഉത്ഭവം
ജീവപരിണാമ സിദ്ധാന്തങ്ങൾ

ലാമാർക്കിസം
സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യ പ്രേഷണം ജിറാഫിനെ വെച്ച് വിശദീകരിച്ചു. സ്വയാർജിത സ്വഭാവങ്ങൾ പാരമ്പര്യമായി കൈമാറ്റം ചെയ്യുകയില്ല എന്നതിനാൽ അംഗീകാരം ലഭിച്ചില്ല. ഡാർവിനിസം ഗാലപ്പാഗോസ് ദ്വീപിലെ പക്ഷികളുടെ വൈവിധ്യം നിരീക്ഷിച്ചുകൊണ്ട് പുതിയ ജീവിവർഗം രൂപം കൊള്ളുന്നതെങ്ങിനെയെന്ന് വിശദീകരിച്ചു. കുരുവികളുടെ കൊക്കുകൾ നിരീക്ഷിച്ചതിലൂടെ അതത് ദ്വീപിൽ ലഭ്യമാകുന്ന ഭക്ഷണത്തിനനുസരിച്ച് കൊക്കുകളിൽ മാറ്റം വരികയും പുതിയ വർഗമായി  പരിണമിക്കുന്നതെങ്ങനെയെന്ന് വിശദീകരിച്ചു.
- ഡാർവിന്റെ പ്രകൃതി നിർധാരണ സിദ്ധാന്തം - പ്രകൃതി നിർധാരണം വഴിയുള്ള ജീവിവർഗ ഉത്പത്തി
മനുഷ്യന്റെ ജനസംഖ്യാ വർധനവിന് ആനുപാതികമായി ഭക്ഷ്യാത്പാദനം വർധിക്കുന്നില്ല - ഭക്ഷ്യ ദൗർലഭ്യവും രോഗവും പട്ടിണിയും അതിജീവനത്തിനുള്ള മത്സരം ഉണ്ടാക്കുന്നു -തോമസ് റോബർട്ട്

മാൽത്തൂസ്
ജീവികളിൽ വിവിധ വ്യതിയാനങ്ങൾ ഉണ്ട് ജീവികൾ അമിതോത്പാദനം നടത്തുന്നു. നിലനിൽപ്പിനായുള്ള സമരം അനുകൂലമായ വ്യതിയാനങ്ങൾ ഇല്ലാത്തവ നശിക്കുന്നു. അനുകൂലമായ വ്യതിയാനങ്ങൾ ഉള്ളവ നില നിൽക്കുന്നു - പ്രകൃതി നിർധാരണം അനകൂല വ്യതിയാനങ്ങൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യുന്നു. തലമുറകളായി ലഭിക്കുന്ന വ്യതിയാനങ്ങൾ ജീവികളിൽ കൂടിവരികവഴി പുതിയ സ്പീഷിസ് രൂപം കൊള്ളുന്നുനിയോഡാർവിസം - ജനിതകശാസ്ത്രം, കോശവിജ്ഞാനീയം, ഭൗമശാസ്ത്രം, ഫോസിൽ പഠനം എന്നീ - മേഖലകളിലെ കണ്ടെത്തലുകൾ കൂടെ കൂട്ടിച്ചേർത്തത്. - ഹ്യൂഗോഡീവ്രിസിന്റെ ഉൽപരിവർത്തന സിദ്ധാന്തം - വ്യതിയാനങ്ങൾക്ക് വിശദീകരണം നൽകി.

- പരിണാമത്തിന്റെ തെളിവുകൾ ----
- * ഫോസിൽ - പുരാതന ജീവികളുടെ ശരീരങ്ങൾ, ശരീരഭാങ്ങൾ , മുദ്രകൾ - കാലപ്പഴക്ക നിർണയം - പുരാതന ഫോസിലുകൾക്ക് ലഘുഘടന - അടുത്ത കാലത്ത് ലഭിച്ചവക്ക് സങ്കീർണഘടന *ആകാരതാരതമ്യപഠനം - അനുരൂപ അവയവങ്ങളുടെ പഠനം *ജൈവ രസതന്ത്രവും ശരീരധർമശാസ്ത്രവും - എല്ലാ ജീവകോശങ്ങളിലും എൻസൈമുകൾ, ATP, ജീനുകൾ, അടിസ്ഥാന പദാർഥങ്ങൾ എന്നിവ സമാനം - *തൻമാത്രാ ജീവശാസ്ത്രം - ഹീമോഗ്ലോബിൻ തൻമാത്രയിലെ ബീറ്റാ ശൃംഖലയിലെ അമിനോ ആസിഡുകളുടെ ക്രമീകരണത്തിന്റെ പഠനത്തിലൂടെ ജീവികളുടെ പരിണാമകാല പഠനം

മനുഷ്യ പരിണാമം 
-ആന്തോപോയ്ഡേ വിഭാഗത്തിലെ രണ്ട് ഉപ വിഭാഗങ്ങൾ
*സെർക്കോപിത്തക്കോയ് ഡെ - കുരങ്ങ് വർഗം - *ഹൊമിനിയോയ്ഡെ - ഗിബ്ബൺ, ഒറാങ്ങുട്ടാൻ, ഗോറില്ല, ചിമ്പാൻസി, മനുഷ്യൻ
മനുഷ്യപരിണാമഘട്ടങ്ങൾ
ആർഡി പിത്തേക്കസ് റാമിഡസ് ( പുരാതന ജീവി ) --ആസ്തലോ പിത്തേക്കസ് അഫരൻസിസ് (മെലിഞ്ഞ ശരീരം) ---ഹോമോഹബിലിസ് (കല്ല് , മരം എന്നിവ കൊണ്ടുള്ള ആയുധങ്ങൾ ) -----ഹോമോഇറക്ടസ് (നിവർന്നുനിൽക്കാനുള്ള കഴിവ്, വലിയപല്ലുകൾ, കട്ടിയുള്ള കീഴ്ത്താടി ) ----ഹോമോനിയാണ്ടർതാലിയൻസ് (ആധുനിക മനുഷ്യന്റെ സമകാലീനർ) -ഹോമോസാപിയൻസ് (ആധുനിക മനുഷ്യൻ)
അഞ്ച് കൂട്ട വംശനാശത്തിന് ശേഷവും നിലനിൽക്കുന്ന സമ്പന്നമായ ജൈവവൈവിധ്യം. മനുഷ്യന്റെ ഇടപെടലുകളും കാലാവസ്ഥാ വ്യതിയാനവും നിലവിലെ ജൈവവൈവിധ്യത്തിനുള്ള വെല്ലുവിളികൾ

Content Highlights:  SSLC Exam Orientation for Biology Paper