യർന്ന ഗ്രേഡ് കരസ്ഥമാക്കാൻ ചോദ്യപ്പേപ്പറിന്റെ (മുൻ വർഷത്തെ) ചോദ്യമാതൃകകൾ ഏറെ ഗുണം ചെയ്യും. ഈ വർഷത്തെ പാഠഭാഗത്ത്‌ കഴിഞ്ഞവർഷത്തേതിൽനിന്ന്‌ ചില ഒഴിവാക്കലും കൂട്ടിച്ചേർക്കലും ഉണ്ടായിട്ടുണ്ടെങ്കിലും, ചോദ്യമാതൃകകൾ പഴയതുപോലെതന്നെയാണ്‌ (ചോദ്യമാതൃകയിൽ കാര്യമായ മാറ്റങ്ങൾ ഇതുവരെ വരുത്തിയിട്ടില്ല). ആയതിനാൽ പരീക്ഷാർഥി പരീക്ഷാഹാളിൽ 15 മിനിറ്റ്‌ കൂൾ ഓഫ് ടൈം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുകയും ചോദ്യങ്ങളുടെ സ്കോറിന്റെ വിഭജനം മനസ്സിലാക്കുകയും ചെയ്യുന്നത്‌ ഗുണകരമാകും.

ചോദ്യമാതൃകകൾ

‌ഇംഗ്ലീഷ് എഴുത്തുപരീക്ഷ 80 മാർക്കിനാണ്‌. ഇനി ചോദ്യമാതൃകകൾ പരിചിതമാക്കാം. എഴുത്തുപരീക്ഷയുടെ മൊത്തം മാർക്കിൽ (80 score) ഏകദേശം പകുതിയോളം വരുന്നത്‌ Discource type ചോദ്യങ്ങളായ Diary Entry, Letter writting, Write up Narrative, Review, Speech, Character sketch, Notice, News Report, Paragraph writing, Annoucement, Profile തുടങ്ങിയ Discource Type ചോദ്യങ്ങൾ വിശകലനംചെയ്ത്‌ പരിചയപ്പെടുത്തുകയാണിവിടെ.

ചോദ്യമാതൃകകൾ - വിശകലനം

 • Read the excerpt and answer the questions that follow

English Text Book-ലെ Prose Lesson-ൽനിന്ന്‌ തിരഞ്ഞെടുത്ത പ്രസക്തഭാഗമാണിവിടെ തന്നിട്ടുണ്ടാകുക. ഒന്നിൽക്കൂടുതൽ തവണ വായിച്ചശേഷം മാത്രം ഉത്തരം എഴുതേണ്ടവയാണ്‌ ഈ വിഭാഗം.
Text book ആഴത്തിൽ മനസ്സിലാക്കുന്നുണ്ടോ എന്നാണ്‌ ഇതിലൂടെ പരീക്ഷിക്കപ്പെടുന്നത്‌. പ്രധാനപ്പെട്ട പദങ്ങൾ പരിചിതമാകുന്നതോടൊപ്പം അവ പ്രയോഗതലത്തിൽ കൊണ്ടുവരാനുള്ള ശേഷി ആർജിക്കൽ കൂടിയാണിവിടെ. താരതമ്യേന അപരിചിതമായ ഒരു വാക്ക്‌ വാക്യത്തിൽനിന്നും എടുത്തിട്ട്‌ അത്‌ പ്രതിനിധാനം ചെയ്യുന്ന ആശയമെന്ത്‌, അല്ലെങ്കിൽ ആശയം തന്നിട്ട്‌ ആ പ്രത്യേക വാക്ക്‌ ഏത്‌ എന്ന്‌ കണ്ടെത്താൻ സഹായിക്കുന്ന ചോദ്യമാകും ഇത്.

Eg: ‘Project Tiger’ എന്ന Lesson-ൽ ‘‘....fifty ravens are told to Perch Quietly in a row...’’ ‘‘to land and stay on a branch എന്ന ആശയം നൽകുന്ന വാക്ക്‌ ഏതാണ്‌ എന്ന ചോദ്യത്തിന്‌ ഉത്തരം എഴുതേണ്ടത്‌ Perch എന്ന വാക്കാണ്‌.

 • പദ്യഭാഗത്തിൽനിന്ന് ഉത്തരം

ഇവിടെ കുട്ടികൾ കവിത എത്രത്തോളം മനസ്സിലാക്കി എന്ന്‌ പരിശോധിക്കുന്ന ചോദ്യമാണ്. അതോടൊപ്പംതന്നെ Poetic Device കണ്ടെത്താനുതകുന്ന വാക്കുകൾ കാവ്യഭാഗത്തുനിന്ന്‌ തിരഞ്ഞെടുത്തെഴുതണം. കവിതയുടെ വിഷയം എന്താണ്‌ എന്ന്‌ വ്യക്തമാക്കാനുള്ള ചോദ്യവും ഉണ്ടായിരിക്കും.

 • കവിതയുടെ ആസ്വാദനക്കുറിപ്പ്‌

കവിതയുടെ മൊത്തം ആശയം എഴുതുന്നതോടൊപ്പം കവി ഉപയോഗിച്ചിട്ടുള്ള കാവ്യസങ്കേതങ്ങൾ (Poetic Devices) വിശദീകരിക്കേണ്ടതുണ്ട്‌. Imagery, Figures of Speech, Alliteration, Assonance, Personification  ഇതെല്ലാം പരാമർശിക്കേണ്ടതുണ്ട്‌. അവസാനഭാഗത്ത്‌ കവി ഉപയോഗിച്ചിരിക്കുന്ന Rhyme Scheme ഏതാണ്‌ എന്ന്‌ വ്യക്തമാക്കണം.

Eg: Brief appreciation of the poem ‘The Ballad of Father Gilligan’ focussing on the theme and poetic divice used.

The poem ‘The Ballad of Father Gilligan’ is a manifestation of the benevolence, love of God Almighty. It is inform of beautiful narration of the experience of a dutiful and devoted priest who had an illusion that he had attended the last rituals of a dying man.

The entire poem is an affirmation of a loving, kind God who showers his beneficence to all his creations. Father Gilligan was worm out in carrying out his duty/priestly obligation day and night during epidemic in the Irish Country side. He dozed down after having attended the funerals the parishioners. Suddenly he was jolted from his sleep by the urgent call of another dying parishioner. He cursed himself for being a restless and joyless fellow. It was a sin and a questioning of God.

When the morning he went to the parishioner house, the wife of the dead man was started to see father Gilligan a second time. At the very moment the priest realised that it was an angel send by God who attended the last rituals on his behalf.

The theme of the poem is excellent and it can arrest the attention of every reader. The imagery of the poem is very attractive when the poet says: ‘‘As merry as a bird, the night of stars, the souls who tire and bleed’’. Reader’s mind gets exalted and enthused by the mention of the great Angel that God sent from Heaven.

Practice Questions________

1. Read the poem ‘Poetry’ and attempt a brief appreciation focussing on the theme and poetic devices used.
2. Prepare a critical appreciation of the Poem ‘‘Lines written in Early Spring’’ by William Wordsworrth.

********

 •  അപരിചിതമായൊരു ഗദ്യഭാഗം തന്നിട്ട്‌ അതിൽനിന്നുള്ള ചോദ്യങ്ങളുടെ ഉത്തരം എഴുതണം. കുട്ടിയുടെ ആശയഗ്രഹണപാടവം നിർണയിക്കാനുള്ള ചോദ്യങ്ങളാണിവ.
 •  പട്ടികയിൽനിന്ന്‌ ആശയം ഗ്രഹിച്ച്‌ അതിനുശേഷം ഓരോ ചോദ്യത്തിനും ഉചിതമായ ഉത്തരം തിരഞ്ഞെടുക്കേണ്ടവയാണ്‌.
 •  22 മുതൽ 23 വരെയുള്ള ചോദ്യങ്ങൾ optional ആണ്‌. ഏതെങ്കിലും ഒന്ന്‌ എഴുതിയാൽ മതി. Paragraph രൂപത്തിലുള്ള Discource type ചോദ്യങ്ങളാണ്‌ ഇവിടെ പ്രതീക്ഷിക്കേണ്ടത്‌.

Eg. Write-up, Narrative etc...

WRITE - UP

ഒരു സംഭവം വിവരിക്കുമ്പോൾ അതിൽ പങ്കെടുത്തിട്ടുള്ള കഥാപാത്രങ്ങൾ കടന്നുപോകുന്ന പ്രയാസങ്ങളും കഷ്ടപ്പാടുകളും കൺമുമ്പിൽ കാണുന്നപോലെ വിവരിക്കുക. വിവരണത്തിന്‌ നാടകീയത നൽകുന്നതിന്‌ Simple Present Tense ഉപയോഗിക്കുന്നതായിരിക്കും ഉചിതം. ഇതിന്റെ conclusion ആകർഷികമായിരിക്കണം. അനുയോജ്യമായ തലക്കെട്ട്‌ നൽകുന്നതും നല്ലതാണ്‌.

Points to remember:

 •  Suitable Title
 •  Begins with striking idea
 •  Ideas are presented using specific and clear language
 •  Ideas are organized well
 •  Used variety of Sentences
 •  Appropriate conclusion

Narrative

ഏതെങ്കിലും ഒരു സംഭവം മറ്റൊരാളോട്‌ വിവരിച്ചുകൊടുക്കുന്നതാണിത്‌. തുടക്കത്തിലുള്ള Tense തന്നെ അവസാനംവരെ തുടരേണ്ടതാണ്‌. ഭാഷ ലളിതമായിരിക്കണം.

Points to remember

 • Proper beginning and ending
 • Time and place of action
 • Organisation of Ideas
 • Creativity and imagination

Practice Questions___________

1. Satyajith Ray and his team decided to bring a tiger from.... Circus. Its was very difficult for them to take a scene with a tiger. Narrate the incidents that has happend while trying to shoot the scene. (SSLC March 2019).
2. Films document the culture of the country where it is made. Do you agree? Substantion your arguments in the light of the screenplay ‘My sister’s shoe’ and prepare a write up.
3. Prepare a narrative of theStory ‘‘Th Adventure in a Banyan Tree’
4. The heomeopath in the story ‘The snake and the Mirror’ narrates his experience with the snake to one of his friends. Prepare the narrative.
5. The young doctor in ‘The best investment I ever made save the young man who attempts suicide. He is touched by the pathetic condition of the poor fellow. the narrate the incident to his friends. Prepare the likely narrative.

 • ചോദ്യപേപ്പറിൽ ചോദ്യം 24 മുതൽ 26 വരെ ഉള്ളതിൽ ഏതെങ്കിലും രണ്ടെണ്ണം എഴുതണം. by conversation, diary entry, notice etc...

NEWS REPORT

റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന സംഭവം ഭൂതകാലത്ത്‌ (Past) നടന്നതാണെങ്കിലും നാടകീയത നൽകുന്നതിനുവേണ്ടി Simple Present Tense ഉപയോഗിക്കുന്നതാണ്‌ ഉചിതം.
Eg: Bus collides with a Lorry
Oil Tanker sommersaults on NH 47
The famous film star passes away
WH Questions-ന്‌ കൃത്യമായ ഉത്തരം നൽകുന്നുണ്ടെങ്കിൽ Newspaper Report പരിപൂർണമായിരിക്കും എന്ന് ഉറപ്പുവരുത്താം.

Points to Remember:

 • Catchy Headline
 • Good beginning
 • Contents
 • Organisation of ideas
 • Language and style
 • Uses the language of reporting words

Practice Question______
1. Martha is awarded the scholarship jacket by the Principal of the Texas School. Prepare a news report that may appear in the newspaper, the next day.

*****

Dialogue Complection

 • Tag Questions
 • You had better
 • You had better -ന്‌ ശേഷം
 • V1 ഉപയോഗിക്കണം.

Eg: You had better do Something.

 • IF-Clause
 • Type-1 Probable Condition
 • The Verb in the if Part is the Simple Present and the verb in the other part is
 • Will/Can/May to do

Eg: If you don’t bring my shoes. I will tell my Father

 • Type-2 Improbable Condition
 • The Verb in the if clause is in the simple past and the verb in the other half part is would/could/might to do

Eg: If Grand father got the letter, he would come and take me to the Village

 • Type-3 Impossible Condition
 • The Verb in the if part is in the past perfect tense and the verb in the other half part is would/could/might have done.

Eg: If you had not saved me that day. I would have died.

അടുത്തത്‌ 33 മുതൽ 36 വരെയുള്ള ചോദ്യങ്ങൾ Grammar വിഭാഗത്തിലാണ്‌. Text ൽ ഉള്ള ഏതെങ്കിലും Extract തന്നിട്ട്‌ ശരിയായ preposition എഴുതുക എന്നതാണ്‌ ഉദ്ദേശിക്കുന്നത്‌. വിദ്യാർഥിക്ക്‌ പാഠഭാഗവുമായി ദൃഢബന്ധമുണ്ടെങ്കിൽമാത്രമേ അനായാസമായി ഉത്തരം എഴുതാൻ കഴിയുകയുള്ളൂ.

Reported Speech

ക്രിയാപദങ്ങളുടെ വിവിധ രൂപങ്ങൾ (V1, V2, V3) ഹൃദിസ്ഥമാക്കിയാൽ മാത്രമേ ശരിയായ രീതിയിൽ ഉത്തരം എഴുതാൻ സാധിക്കുകയുള്ളൂ. സാധാരണഗതിയിൽ WH Questions, Yes/No Questions ആണ്‌ ഈ വിഭാഗത്തിൽ ചോദിച്ച്‌ വരുന്നത്‌. Reporting Verb കണ്ടെത്തുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്‌.

Edit the Following
Tense, Word order, Singular/Plural, Gender എന്നിവയെല്ലാം ശ്രദ്ധിക്കണം.

Phrasal Verb
ഇംഗ്ളീഷ്‌ ഭാഷയിൽ അദ്ഭുതകരമായ രീതിയിൽ അർഥവ്യത്യാസങ്ങൾ നൽകാൻ കഴിയുന്നവയാണ്‌ Phrasal Verbs. ഇവയുടെ ഉപയോഗം വളരെ ശ്രദ്ധിച്ച്‌ ചെയ്യേണ്ടതാണ്‌. പാഠഭാഗങ്ങളിൽ കൊടുത്തിട്ടുള്ള Phrasal Verbs ആയി നിരന്തരം സമ്പർക്കമുണ്ടാകണം.ഇവ എല്ലാം ഹൃദിസ്ഥമാക്കണം.
Eg: Put on hold, make out, go through, Put up with, Put off, Put across, Put on, let off etc...
The examination is Put in hold due to the hartal
 The School will be let off at 4 O’clock in the afternoon

PYRAMID
Noun Phrase ഉപയോഗിച്ച്‌ എഴുതുന്നവയാണിത്‌.
Children
Small Children
Those Small Children
Those Small children studying in the School
Those small children studying in the School that/ Who carry heavy bags.

NOTICE
നോട്ടീസിന്റെ തലവാചകം/തലക്കെട്ട്‌ വളരെ ആകർഷകമായിരിക്കണം. നോട്ടീസിൽ പറയുന്ന സംഭവം നടക്കുന്നതിന്‌ മുമ്പുതന്നെ പ്രസിദ്ധീകരിക്കുന്ന തീയതി രേഖപ്പെടുത്തേണ്ടതാണ്‌.

Points to Remember:

 •  Uses appropriate format and Layout of a notice.
 •  Uses proper salutation
 •  Mentions the date, time and venue of the programme.
 •  Uses Clear and brief language.
 •  Includes the details of the programme.
 •  Specifies the agency/authority which issues the notice.

Practice Questions_________
1. The English club of your school has decided to organise a documentary film festival in your school. As a secretary of the club, draft a notice inviting the parents and students for the programme.
2. The film club of your school decided to stage a drama based on the story ‘My sister’s shoes’. Prepare a notice on it.
ചോദ്യപ്പേപ്പറിൽ 27 മുതൽ 31 വരെയുള്ള ചോദ്യങ്ങൾ ഏതെങ്കിലും മൂന്ന്‌ എണ്ണത്തിന്‌ ഉത്തരം എഴുതേണ്ട Discource Type ചോദ്യങ്ങളാണ്‌. Eg: Letter writing, Profile, Character sketch, speech, paragraph writing etc...

PROFILE
ഒരു വ്യക്തിയെക്കുറിച്ചുള്ള ജീവിതം, സ്വഭാവം, ജോലി മുതലായ ചുരുക്കവിവരണമാണ്‌ Profile. തന്നിരിക്കുന്ന കുറിപ്പുകൾ (Hints) വികസിപ്പിച്ച്‌ ഖണ്ഡികയാക്കി എഴുതുന്ന രീതിയാണ്‌ Profile writing. തന്നിരിക്കുന്ന സൂചകങ്ങൾ താരതമ്യം ചെയ്ത്‌ ശരിയായ വാചകങ്ങളാക്കി മാറ്റുകയാണ്‌ വേണ്ടത്‌.

Points to Remember:

 • Give a title
 • Effective introduction and ending
 • well organised Details
 • Uses of appropriate descriptive vocabulary
 • Hints developed using appropriate details
 • Use proper linkers for connecting the ideas
 • Use of appropriate language

Practice Questions______
1. Prepare a Profile of Rabindranath Tagore
2. Prepare a Profile of A.J. Cronin
3. Write a short Profile of William Wordsworth
4. Write a Profile of Vaikom Muhammed Basheer

DIARY ENTRY
ഒരു വ്യക്തിയുടെ മാനസികവും വൈകാരികവുമായ ഭാവങ്ങൾ വ്യക്തമായി ആവിഷ്കരിക്കണം. സാധാരണയായി diary Entryയിൽ ഉപയോഗിക്കുന്ന Tense simple past tense ആയിരിക്കണം. Day & date എഴുതണം. വിവരിക്കുന്ന സംഭവങ്ങളുടെയോ വ്യക്തികളുടെയോ ആവിഷ്കാരം ലളിതവും സത്യസന്ധവുമായിരിക്കണം.

Points to remember:

 •  Conveys the feelings and emotions of the writer. It is a first person narrative.
 •  Hight lights the important events happened on a particular day.
 •  Never records the routine activities

Practice Questions______
1. Vanka’s Grandfrather was sad after he had left the boy at Alyakhin’s workplace. He writes his feelings in his diary. Prepare the likely diary entry ofthe Grandfather.
2. The boy in the story ‘Adventures in Banyan Tree’ goes to his room and records his feelings in his diary. Prepare the likely diary entry.
3. When Kiran knew for certain that nilkanta had gone for ever the felt very sad. Even the search of the police was in vain, She was heart broken. That night she took out her diary and noted down her feelings. How would be her diary entry.

Content Highlights: SSLC 2020: English Exam Guidance and Model Questions