ഴ മുന്നറിയിപ്പ് നല്‍കുന്നത് കേന്ദ്ര കാലാവസ്ഥ വകുപ്പും അത് പൊതുജനങ്ങള്‍ക്ക് എത്തിക്കുന്നത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമാണ്. വിവിധ മാധ്യമങ്ങള്‍വഴി ഇത്തരം നിര്‍ദേശങ്ങള്‍ ജങ്ങള്‍ക്ക് എത്തിക്കും. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ നിര്‍വചനപ്രകാരം മഴയുടെ തീവ്രത അളക്കുന്നത് രാവിലെ 8.30-നാണ്. ഇന്ന് രാവിലെ അളന്നെടുത്ത മഴയുടെ അളവ് ഇന്നലത്തെ മഴയായിട്ടാണ് പരിഗണിക്കുക. അതായത്, കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്ത മഴ രാവിലെ 8.30-ന് അളന്നെടുക്കും.

പച്ച
സാധാരണ മഴയായതിനാല്‍ പ്രത്യേകിച്ച കരുതലുകളൊന്നും വേണ്ടതില്ല. മഴയുടെ അളവ് 2.5 മില്ലീമീറ്റര്‍ മുതല്‍ 15.5 മില്ലീമീറ്റര്‍ വരെയാകാം.

മഞ്ഞ
അല്‍പ്പം കനത്തമഴ പ്രതീക്ഷിക്കുന്നതു കൊണ്ട് ശ്രദ്ധവേണം.  മാറ്റങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിക്കണം. മഴമൂലമുണ്ടാകുന്ന എന്തെങ്കിലും തരത്തിലുള്ള പുതിയ സംഭവവികാസങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കണം. മഴയുടെ അളവ് 15.6 മില്ലീമീറ്റര്‍ മുതല്‍ 64.4 മില്ലീമീറ്റര്‍ വരെയാകാം.

ഓറഞ്ച്
ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ കൃത്യമായ ജാഗ്രത വേണം. ഏതു സാഹചര്യത്തെയും നേരിടാന്‍ കരുതിയിരിക്കണം. മഴയുടെ അളവ് 64.5 മില്ലീമീറ്റര്‍ വരെയാകാം.

ചുവപ്പ്
അതിശക്തമായ മഴ പെയ്യുമെന്ന് കരുതുമ്പോഴാണ് ചുവപ്പ് ജാഗ്രത പുറപ്പെടുവിക്കുന്നത്. ദുരന്തങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ഏതു സാഹചര്യത്തയെും നേരിടാന്‍ തയ്യാറാകണം.

മഴമാപിനികള്‍ അഥവാ വര്‍ഷമാപിനികള്‍
മഴമാപിനികള്‍ (Raingauges) ആണ് മഴയുടെ അളവ് എടുക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം. തുറസ്സായ സ്ഥലത്ത് സ്ഥാപിക്കുന്ന മഴമാപിനിയില്‍ ഒരു ഫണലിലൂടെ മഴവെള്ളം ഉള്ളിലുള്ള പ്ലാസ്റ്റിക് ബോട്ടിലിലേക്ക് പ്രവേശിപ്പിക്കുന്നു. ഈ മഴവെള്ളം അങ്കിതപ്പെടുത്തിയിട്ടുള്ള ഗ്ലാസ് ജാറിലേക്ക് ഒഴിച്ച് മഴയുടെ അളവ് കണക്കാക്കുന്നു. ജാറില്‍ ഒരു പ്രാവശ്യം 20 മില്ലീമീറ്റര്‍ മഴവെള്ളം വരെ അളക്കാം. കൂടുതല്‍ മഴവെള്ളമുണ്ടെങ്കില്‍ ആദ്യം അളന്ന വെള്ളം ഒഴിച്ചുകളഞ്ഞ് വീണ്ടും അളവ് ജാറില്‍ ഒഴിച്ച് അളവ് കണക്കാക്കണം. എല്ലാ അളവുകളും കൂട്ടിയെടുക്കുന്നതാണ് തലേ ദിവസത്തെ ആകെ മഴയുടെ അളവ്.

rain guage

പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന മഴമാപിനികള്‍ | photo-gettyimage

മഴമാപിനികള്‍ പലവിധം
സാധാരണയായി മഴ അളക്കുന്നതിന് ഉപയോഗിക്കുന്നത് എഫ്.ആര്‍.പി. (Fibre reinforced plastic) മഴമാപിനികളാണ്. ഇത്തരം മഴമാപിനികളില്‍ മഴ സ്വയം രേഖപ്പെടുത്തില്ല. കാലാവസ്ഥാ നിരീക്ഷകന്‍ നേരിട്ടെത്തി മഴ അളന്നെടുക്കണം. അനേകനാള്‍ കേടുകൂടാതെ നിലനില്‍ക്കും ഇവ. വളരെ കൃത്യമായ മഴക്കണക്കും ലഭ്യമാകും.

പ്രത്യേക ആവശ്യങ്ങള്‍ക്കുവേണ്ടി സ്വയം നിയന്ത്രിത മഴമാപിനികളും (Self Recording Raingauge-SRRG) ഉപയോഗിക്കുന്നു. ഒരു ഗ്രാഫ് പേപ്പറില്‍ മഷിപ്പേനയുടെ സഹായത്താല്‍ മഴപ്പെയ്ത്തിന്റെ വിവരങ്ങള്‍ അടയാളപ്പെടുത്തുന്നു. മഴതുടങ്ങിയ സമയം, അവസാനിച്ച സമയം, ആകെ പെയ്ത മഴ, ഏറ്റവും കൂടുതല്‍ മഴ കിട്ടിയ സമയപരിധി, മഴയുടെ തീവ്രത എന്നീ കാര്യങ്ങള്‍ ഈ മഴച്ചാര്‍ട്ടില്‍നിന്ന് കണ്ടുപിടിക്കാം.

മുന്‍കാലത്ത് വൈന്‍ഡ് ചെയ്യുന്ന ക്ലോക്ക് പ്രവര്‍ത്തിക്കുന്നതുപോലെയുള്ള ഡ്രമ്മില്‍ ചാര്‍ട്ട് ഉറപ്പിക്കുന്ന സംവിധാനമായിരുന്നു. വൈന്‍ഡിങ് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്താല്‍ മതിയാകുമായിരുന്നു. ഇപ്പോള്‍ ബാറ്ററി ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ദിവസവും രാവിലെ 8.30-ന് ചാര്‍ട്ട് പേപ്പര്‍ മാറ്റണം. സ്വയം നിയന്ത്രിത കാലാവസ്ഥാ സ്റ്റേഷനുകളില്‍ (Automatic Weather Stations) Tipping bucket rain gauge ആണ് ഉപയോഗിക്കുന്നത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശ പ്രകാരം കനത്ത മഴയെന്നത് 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലീമീറ്ററില്‍ കൂടുതല്‍ പെയ്യുന്ന മഴയാണ്. 115.5 മില്ലീമീറ്റര്‍ വരെയുള്ള മഴ മാത്രമേ കനത്തമഴയുടെ വിഭാഗത്തില്‍ വരൂ. ഇരുപത്തിനാല് മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ പെയ്യുന്ന മഴയാണ് അതിശക്തമായ മഴ.

ഇത്തരം മഴപ്പെയ്ത്തുകളും തുടര്‍ച്ചയായാല്‍ അപകടങ്ങള്‍ക്ക് കാരണമാകും. വെള്ളക്കെട്ടും പ്രളയവും ഉണ്ടാവും. 24 മണിക്കൂറില്‍ 204.5 മില്ലീമീറ്ററില്‍ കൂടുതല്‍ പെയ്യുന്ന മഴയാണ് അതിതീവ്രമഴ അല്ലെങ്കില്‍ പേമാരി. ഇത്തരം മഴവേളകള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നു. ഇതിന്റെ ഫലങ്ങളാണ് ആവര്‍ത്തിച്ചുണ്ടാകുന്ന പ്രളയവും ഉരുള്‍പൊട്ടലും.

തയ്യാറാക്കിയത്: ഗോപകുമാര്‍

Content Highlights: rain warning and rain guages