നമ്മുടെ കേരളത്തിന് 62 വയസ്സ് തികയുകയാണ്. സാംസ്‌കാരികമായും കലാപരമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്‍ക്കുന്ന നാടാണ് കേരളം. കേരളത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍...
കേരളം ഒറ്റനോട്ടത്തില്‍
- രൂപവത്കരണം: 1956 നവംബര്‍ ഒന്ന്
- വിസ്തീര്‍ണം: 38,863 ചതുരശ്രകിലോമീറ്റര്‍
- തലസ്ഥാനം: തിരുവനന്തപുരം
- ജില്ലകള്‍: 14
- ഏറ്റവും വലിയ ജില്ല: പാലക്കാട്
- ഏറ്റവും ചെറിയ ജില്ല: ആലപ്പുഴ
- താലൂക്കുകള്‍: 75
- വില്ലേജുകള്‍: 1452
- നിയമസഭാ അംഗങ്ങള്‍: 141
- ലോക്സഭാ സീറ്റുകള്‍: 20
- രാജ്യസഭാസീറ്റുകള്‍: 9
- കോര്‍പ്പറേഷനുകള്‍: 6
- നഗരസഭകള്‍: 87
- ജനസംഖ്യ: 3,34,06,061
- ഭാഷ: മലയാളം
- ഔദ്യോഗിക പുഷ്പം: കണിക്കൊന്ന
- ഔദോഗിക വൃക്ഷം: തെങ്ങ്
- പക്ഷി: മലമുഴക്കി വേഴാമ്പല്‍
- മൃഗം: ആന
- മത്സ്യം: കരിമീന്‍
- ഫലം: ചക്ക
- പാനീയം: ഇളനീര്‍
61 വര്‍ഷങ്ങള്‍ക്കിടെ കേരളം ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ഏറെ മുന്നേറി. സര്‍ക്കാര്‍തലത്തില്‍ 14 സര്‍വകലാശാലകള്‍ കേരളത്തില്‍ ഇന്നുണ്ട്
ആദ്യത്തെ മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 1951-ലാണ് ആരംഭിച്ചത്. പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ലാല്‍ നെഹ്രുവാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മറ്റു മെഡിക്കല്‍ കോളേജുകള്‍;
- കോഴിക്കോട് മെഡിക്കല്‍ കോളേജ് -1957
- കോട്ടയം മെഡിക്കല്‍ കോളേജ് -1962
- ആലപ്പുഴ മെഡിക്കല്‍ കോളേജ് -1963
- തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് -1981
- എറണാകുളം മെഡിക്കല്‍ കോളേജ് -1999
- മഞ്ചേരി മെഡിക്കല്‍ കോളേജ് -2013
- ഇടുക്കി മെഡിക്കല്‍ കോളേജ് -2014
- കൊല്ലം മെഡിക്കല്‍ കോളേജ് -2016
- പത്തനംതിട്ട മെഡിക്കല്‍ കോളേജ് -2016
കേരളത്തിലെ വിമാനത്താവളങ്ങള്‍
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് കേരളത്തിലെ ആദ്യത്തെ വിമാനത്താവളം. ആദ്യം കൊല്ലം ആശ്രാമത്തില്‍ തുടങ്ങിയ ഈ വിമാനത്താവളം പിന്നീട് 1935-ല്‍ തിരുവനന്തപുരത്തേക്ക് മാറ്റി. 1991 ജനുവരി ഒന്നിന് അന്താരാഷ്ട്രപദവി ലഭിച്ചു. ഇതുകൂടാതെ കേരളത്തില്‍ മൂന്ന് വിമാനത്താവളങ്ങള്‍ കൂടിയുണ്ട്.
- കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം -1988
- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം -1999
- കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം -2018
സര്‍വകലാശാലകള്‍
1937-ല്‍ സ്ഥാപിതമായ തിരുവിതാംകൂര്‍ സര്‍വകലാശാലയാണ് കേരളത്തിലെ ആദ്യത്തെ സര്‍വകലാശാല. ഇപ്പോള്‍ കേരള സര്‍വകലാശാല എന്നറിയപ്പെടുന്നു. ശ്രീ ചിത്തിരതിരുനാള്‍ മഹാരാജാവായിരുന്നു സര്‍വകലാശാലയുടെ ആദ്യ ചാന്‍സലര്‍. മറ്റുസര്‍വകലാശാലകള്‍;
- സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള
- കാലിക്കറ്റ് സര്‍വകലാശാല
- കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി
- മഹാത്മാഗാന്ധി സര്‍വകലാശാല
- കേരള കാര്‍ഷിക സര്‍വകലാശാല
- കണ്ണൂര്‍ സര്‍വകലാശാല -1995
- ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല
- നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ്
- (സ്വാശ്രയ സര്‍വകലാശാല)
- കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല
- കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല
- കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്
- തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല
- കേരള സാങ്കേതിക സര്‍വകലാശാല
കോട്ടകള്‍
- ബേക്കല്‍ -കാസര്‍കോട്
- ചന്ദ്രഗിരി -കാസര്‍കോട്
- ഹോസ്ദുര്‍ഗ് -കാസര്‍കോട്
- തലശ്ശേരി -കണ്ണൂര്‍
- സെയ്ന്റ് ആഞ്ജലോ -കണ്ണൂര്‍
- പാലക്കാട് കോട്ട -പാലക്കാട്
- കോട്ടപ്പുറം -തൃശ്ശൂര്‍
- പള്ളിപ്പുറം -എറണാകുളം
- തങ്കശ്ശേരി -കൊല്ലം
- അഞ്ചുതെങ്ങ് -തിരുവനന്തപുരം
ആദ്യകാല സമരങ്ങള്‍
- അഞ്ചുതെങ്ങ് കലാപം (1697)
- ആറ്റിങ്ങല്‍ കലാപം (1721)
- പഴശ്ശി സമരങ്ങള്‍ (1793-1805)
- കുറിച്യരുടെ കലാപം (1812)
- മാറുമറയ്ക്കല്‍ സമരം (1858)
- മൂക്കുത്തി സമരവും അച്ചിപ്പുടവ സമരവും (1860)
- വൈക്കം സത്യാഗ്രഹം (1924-1925)
- ക്ഷേത്രപ്രവേശന വിളംബരം (1936)
- ശുചീന്ദ്രം സത്യാഗ്രഹം (1926)
- ഗുരുവായൂര്‍ സത്യാഗ്രഹം (1931-1932)
- പുന്നപ്ര-വയലാര്‍ സമരം (1946)
- മലബാര്‍ കലാപം (1921)
- കയ്യൂര്‍ സമരം (1941)
പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങള്‍
- കേരള സാഹിത്യ അക്കാദമി
- ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
- ലളിതകലാ അക്കാദമി
- കേരള കലാമണ്ഡലം
- സംഗീതനാടക അക്കാദമി
- കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
- കേരള ഫോക്ലോര്‍ അക്കാദമി
അതിര്‍ത്തി
- കിഴക്ക്: പശ്ചിമഘട്ടം
- പടിഞ്ഞാറ്: അറബിക്കടല്‍
- വടക്കുകിഴക്ക്: കര്‍ണാടകം
- തെക്കുകിഴക്ക്: തമിഴ്നാട്
- ആദ്യ മുഖ്യമന്ത്രി :കേരളം രൂപവത്കരിച്ചതിനു ശേഷം ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത് 1957 ലാണ്. ആദ്യമുഖ്യമന്ത്രിയായി ഇ.എം.എസ്. തിരഞ്ഞെടുക്കപ്പെട്ടു.
- വിദ്യാഭ്യാസമന്ത്രി: സാഹിത്യകാരനും നിരൂപകനുമായ ജോസഫ് മുണ്ടശ്ശേരിയാണ് കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി.
- ഗവര്‍ണര്‍: കേരളത്തിലെ ആദ്യ ഗവര്‍ണര്‍ ബി. രാമകൃഷ്ണറാവു
- നദികള്‍: കേരളത്തില്‍ 44നദികള്‍ ഉണ്ട്. 41 എണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നു. ഏറ്റവും വലിയനദി പെരിയാര്‍ ആണ്.
- വനങ്ങള്‍: നിത്യഹരിതവനം, അര്‍ധനിത്യ ഹരിതവനം, ഇലകൊഴിയും വരണ്ടകാട്, ഇലകൊഴിയും ഈര്‍പ്പവനം, പുല്‍മേട് ഇവയെല്ലാം ഉള്‍പ്പെട്ടതാണ് കേരളത്തിലെ വനപ്രദേശങ്ങള്‍. കേരളത്തില്‍ 19,239 ചതുരശ്രകിലോമീറ്റര്‍ വനമാണ്.
മലയാളത്തില്‍ ആദ്യം
നവംബര്‍-1 ഭാഷാദിനം
- • കവി: ചീരാമന്‍
- • കാവ്യം: രാമചരിതം
- • ലക്ഷണമൊത്ത വിലാപകാവ്യം: സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റിയുടെ 'ഒരു വിലാപം'
- • മഹാകാവ്യം: അഴകത്തു പത്മനാഭക്കുറുപ്പ് എഴുതിയ 'രാമചന്ദ്രവിലാസം'
- • സന്ദേശകാവ്യം: ഉണ്ണുനീലി സന്ദേശം. പതിന്നാലാം നൂറ്റാണ്ടില്‍ രചിച്ച ഇതിന്റെ കര്‍ത്താവാരെന്ന് വ്യക്തമല്ല
- • വഞ്ചിപ്പാട്ട്: രാമപുരത്തു വാരിയരുടെ 'കുചേലവൃത്തം'
- • തുള്ളല്‍ക്കവിത: കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച 'കല്യാണസൗഗന്ധികം'
- • ഡിറ്റക്ടീവ് നോവല്‍: അപ്പന്‍ തമ്പുരാന്‍ രചിച്ച 'ഭാസ്‌കര മേനോന്‍' എന്ന കൃതി
- • ചരിത്ര നാടകം: 'സീതാലക്ഷ്മി'. രചയിതാവ് ഇ.വി. കൃഷ്ണപിള്ള
- • ചരിത്ര നോവല്‍: 'മാര്‍ത്താണ്ഡവര്‍മ'. രചയിതാവ് സി.വി. രാമന്‍പിള്ള
- • വ്യാകരണ ഗ്രന്ഥം: ജോര്‍ജ് മാത്തന്‍ രചിച്ച 'മലയാണ്മയുടെ വ്യാകരണം'
- • ചെറുകഥ: വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ രചിച്ച 'വാസനാവികൃതി'
- • ലക്ഷണമൊത്ത ആദ്യ നോവല്‍: 'ഇന്ദുലേഖ'. രചയിതാവ് ഒ. ചന്തുമേനോന്‍
- • നോവല്‍: അപ്പുനെടുങ്ങാടിയുടെ 'കുന്ദലത'
- • രാഷ്ട്രീയ നാടകം: കെ. ദാമോദരന്‍ രചിച്ച 'പാട്ടബാക്കി'
- • നാടകം: 'മറിയാമ്മ നാടകം'. രചിച്ചത് കൊച്ചീപ്പന്‍ തരകന്‍
- • ഖണ്ഡകാവ്യം: എ.ആര്‍. രാജരാജവര്‍മ രചിച്ച 'മലയവിലാസം'
- • യാത്രാവിവരണം: പാറേമാക്കല്‍ തോമ്മാക്കത്തനാര്‍ രചിച്ച 'വര്‍ത്തമാന പുസ്തകം'
- • നിരൂപകന്‍: കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍
- • സാഹിത്യത്തില്‍ പ്രാധാന്യം നല്‍കിയ ആനുകാലിക പ്രസിദ്ധീകരണം: വിദ്യാവിലാസിനി
വനിതകളില്‍ ആദ്യം
• അര്‍ജുന അവാര്‍ഡ്: കെ.സി. ഏലമ്മ
• രാജീവ് ഗാന്ധി ഖേല്‍രത്‌ന: കെ.എം. ബീനാമോള്‍
• ഇന്ത്യന്‍ ഒളിമ്പിക് ടീമിനെ നയിച്ചത്: ഷൈനി വില്‍സണ്‍
• ഒളിമ്പിക് ഫൈനലില്‍ പങ്കെടുത്തത്: പി.ടി. ഉഷ
• കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്: ബാലാമണിയമ്മ
• കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്: കെ.കെ. ഉഷ
• ഹൈക്കോടതി ജസ്റ്റിസ്: അന്നാചാണ്ടി
• ജെ.സി. ഡാനിയേല്‍ പുരസ്‌കാരം: ആറന്മുള പൊന്നമ്മ
• പദ്മഭൂഷണ്‍: ലക്ഷ്മിനന്ദ മേനോന്‍
• ആദ്യ മന്ത്രി: കെ.ആര്‍. ഗൗരിയമ്മ
• കേരളത്തില്‍നിന്നുള്ള ഗവര്‍ണര്‍: ഫാത്തിമാ ബീവി (തമിഴ്‌നാട്)
• സരസ്വതി സമ്മാന്‍: ബാലാമണിയമ്മ
• തപാല്‍വകുപ്പ് സ്റ്റാന്പിറക്കിക്കൊണ്ട് ആദരിച്ചത്: അല്‍ഫോണ്‍സാമ്മ
• നിയമസഭയിലെ പ്രോട്ടം സ്പീക്കര്‍: റോസമ്മ പുന്നൂസ്
• ഐക്യരാഷ്ട്രസഭയില്‍ ആദ്യമായി മലയാളത്തില്‍ സംസാരിച്ചത്: മാതാ അമൃതാനന്ദമയി
• ആദ്യ വൈസ് ചാന്‍സലര്‍: ഡോ. ജാന്‍സി ജെയിംസ്
• ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്: ആനി മസ്‌ക്രീന്‍
• കേരളത്തിലെ ഡെപ്യൂട്ടി സ്പീക്കര്‍: കെ.ഒ. അയിഷ ബായി
• ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയത്: എം.ഡി. വത്സമ്മ
• കേരള വനിതാകമ്മിഷന്റെ ആദ്യത്തെ അധ്യക്ഷ: സുഗതകുമാരി
• വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ആദ്യമലയാളി: അല്‍ഫോണ്‍സാമ്മ
• മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്: ശാരദ