ലയാളത്തില്‍ ആന എന്നെഴുതുന്നതിനെക്കാള്‍ എളുപ്പം ആനയെ വരച്ചിടുന്നതാണെന്ന് പറയാറുണ്ട്. എന്നാല്‍ 'അ'യെ സൂക്ഷിച്ചുനോക്കിയാല്‍ 'റ' എന്ന ഒരു വളഞ്ഞവരകൊണ്ട് ഇത് എഴുതാവുന്നതേയുള്ളൂ എന്നു കാണാം. 'റ' എന്ന വളഞ്ഞ വരയും '' എന്ന നേര്‍വരയും പഠിച്ചാല്‍ മലയാളത്തിലെ എല്ലാ അക്ഷരങ്ങളും എഴുതാമെന്നതാണ് വസ്തുത.

ഉച്ചാരണവും എഴുത്തും

മലയാളം അക്ഷരോച്ചാരക ഭാഷയാണെന്ന് പറയും. എഴുത്തുപോലെതന്നെ ഉച്ചാരണവും. എന്നാല്‍, ബ്രാഹ്മണര്‍ സായാഹ്നം തുടങ്ങിയ വാക്കുകള്‍ ഉച്ചരിച്ചുനോക്കൂ. ഹ്മ, ഹ്‌ന എന്നിങ്ങനെ ചേര്‍ത്താണെഴുതിയതെങ്കിലും മ്ഹ, ന്ഹ എന്നിങ്ങനെയാണ് ഉച്ചരിച്ചുപോരുന്നത്. എഴുത്തിന്റെ വിപരീതദശയിലാണ് ഉച്ചാരണം. ഇതുകൊണ്ടാണ് റഹ്മാന്‍, രഹ്‌ന തുടങ്ങിയ വാക്കുകള്‍ ചേര്‍ത്തെഴുതരുതെന്ന് പറയുന്നത്. ബ്രാമ്ഹണന്‍, സായാന്ഹം എന്നു ഉച്ചരിക്കുകയും ബ്രാഹ്മണന്‍, സായാഹ്നം എന്ന് എഴുതുകയും ചെയ്യുന്നത് മലയാളത്തിന്റെ സവിശേഷതകളിലൊന്നാണ്. ഭാഷാപരമായ കാരണങ്ങള്‍ പറയുന്നുമുണ്ട്.

ഒരു അക്ഷരം, രണ്ട് ഉച്ചാരണം

നനയ്ക്കുക എന്ന പദത്തില്‍ 'ന'യുടെ ഉച്ചാരണ വ്യത്യാസം ശ്രദ്ധിച്ചുനോക്കൂ. വാക്കിലെ ആദ്യ 'ന'യുടെ ഉച്ചാരണമല്ല രണ്ടാമത്തേതില്‍. പനിയും പന്നിയും രണ്ട് ഉച്ചാരണം. മുന്‍പ് ''എന്നൊരു അക്ഷരംകൂടിയുണ്ടായിരുന്നു. പിന്നീട് അവ ഒന്നായി. മലയാളികളല്ലാത്തവര്‍ 'നമ്മുടെ നാട്' എന്നൊക്കെ പറയുമ്പോള്‍ പ്രയാസപ്പെടുന്നത് ഇതുകൊണ്ടാണ്. ഊന്നലിനനുസരിച്ച് അര്‍ഥവ്യത്യാസം വരുന്നത് മലയാളത്തിന്റെയും സവിശേഷതയാണ്. നിന്നാല്‍/നിന്നാല്‍, തന്നാല്‍/ തന്നാല്‍, എന്നാല്‍/എന്നാല്‍ തുടങ്ങിയ പദജോടികളില്‍ ഊന്നലിനനുസരിച്ചാണ് അര്‍ഥവ്യത്യാസം.

ഇടത്തോട്ടോ, വലത്തോട്ടോ

മലയാളം ഇടത്തുനിന്ന് വലത്തോട്ട് എഴുതുന്നു എന്നാണ് പറയുക. ഓരോ അക്ഷരത്തിന്റെയും തൊട്ട് വലത്താണ് അടുത്ത അക്ഷരം എന്ന രീതിയില്‍ ഇതുശരിയുമാണ്. എന്നാല്‍, അക്ഷരമെഴുത്തില്‍ എല്ലാം ഇടത്തോട്ടല്ല. പല രീതികള്‍ പിന്തുടരുന്നുണ്ട്. ഇത് മനസ്സിലാക്കിയാല്‍ അക്ഷരവടിവും ഭംഗിയും പാലിച്ച് എഴുതാനും കഴിയും. ല, ധ തുടങ്ങിയ അക്ഷരങ്ങള്‍ ഇടത്തോട്ടാണ് എഴുതുന്നത്. 'ഋ' ആണ് ഏറെ കൗതുകകരം. ഇടത്തുതുടങ്ങി വലത്തോട്ടുമാറി പിന്നെ ഇടത്ത് അവസാനിക്കുന്നു. ഓരോ വ്യക്തിക്കും ഓരോ എഴുത്തുരീതിയാണ്. എങ്കിലും അക്ഷരങ്ങളെ കൗതുകത്തോടെ പരിചയപ്പെടാനും താത്പര്യമുള്ളവര്‍ക്ക് തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനും പഠനത്തിനും സാധ്യതകള്‍ തുറന്നിടുന്നതാണ് നമ്മുടെ അക്ഷരങ്ങള്‍.

കൂട്ടക്ഷരത്തിലെ കൂട്ടുകള്‍

അക്ഷരസമൃദ്ധമാണ് മലയാളം. ഇതിനു കാരണം മലയാളത്തിലെ കൂട്ടക്ഷരങ്ങളാണ്. കൂട്ടക്ഷരമെഴുത്തും പലരീതിയിലാണ്. 'മ്മ' പോലെയല്ല 'പ്പ'. മയുടെ കൂട്ടക്ഷരമായ 'മ്മ' യില്‍ രണ്ടക്ഷരവും മുഴുവനായി ഇടത്തും വലത്തും ചേര്‍ത്തെഴുതുമ്പോള്‍ 'പ്പ' യില്‍ ഘടകാക്ഷരങ്ങള്‍ മുഴുവനായി മുകളിലും താഴെയുമാണ്. 'ന്ന' യും 'ന്ത' യും നോക്കൂ. 'ന്ന' യില്‍ 'ന' മുഴുവനും ആദ്യഭാഗത്ത് ചേര്‍ന്നെങ്കില്‍ 'ന്ത' യില്‍ 'ന' യുടെ പകുതി മാത്രം. ഉച്ചാരണംകൂടി ശ്രദ്ധിക്കുക. 'ണ്ട' യില്‍ രണ്ടാം ഭാഗമായ 'ട' യാണ് പൂര്‍ണം. 'ട്ട' യില്‍ രണ്ടാം ഭാഗത്ത് 'ട' അംശം മാത്രം. 'ച്ച' യില്‍ അടിഭാഗത്ത് ഒരു അടയാളം മാത്രം. 'ങ' യും 'ങ' യും ചേര്‍ന്ന 'ങ്ങ' യില്‍ മറ്റൊരു രീതി. 'മ' യും 'പ' യും ചേര്‍ന്ന 'മ്പ' യിലാവട്ടെ ആകെ മാറ്റം.

കൂട്ടക്ഷരങ്ങള്‍ രൂപപ്പെട്ട് വരുന്നത് കണ്ടും ഉച്ചാരണം കേട്ടും മനസ്സിലാക്കിയാല്‍ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ എളുപ്പമാവും.

വേണം ഒരു അക്ഷരംകൂടി

മലയാളത്തില്‍ അക്ഷരങ്ങള്‍ ധാരാളമാണ്. എന്നാല്‍, ഭാഷയുടെ വളര്‍ച്ചയില്‍ മലയാളം ഒരു അക്ഷരംകൂടി ആവശ്യപ്പെടുന്നു. അത് 'പ' യുടെ വകഭേദമാണ്. 'ഫ' എന്നൊരക്ഷരം മലയാളികളേറെയും തെറ്റായി ഉച്ചരിക്കുന്നു എന്നതാണ് സത്യം. ഫ... കടക്കൂ പുറത്ത് എന്നിടത്ത് (fa) എന്നുച്ചരിച്ചാല്‍ മതിയാവില്ലല്ലോ. 'ഫ' (pha) എന്നുതന്നെ ഉച്ചരിക്കണം. 'പ' യോട് 'ഹ' ചേര്‍ന്ന ശബ്ദം 'pha' എന്നുതന്നെ ഉച്ചരിക്കണം. അപ്പോള്‍ ഫാദറിന് ഒരക്ഷരം 'പ' യുടെ കൂട്ടത്തില്‍ വേണ്ടതാണ്. നമ്മുടെ ഭാഷയില്‍ ഇല്ലാതെപോയൊരക്ഷരം ഉച്ചാരണത്തില്‍ നിലനില്‍ക്കുന്നുമുണ്ട്.

അക്ഷരസംഖ്യ

ഭാഷയിലെ എല്ലാ അക്ഷരങ്ങള്‍ക്കുംകൂടി പറയുന്ന പേരാണ് അക്ഷരമാല എന്നു ശബ്ദതാരാവലി. അങ്ങനെയെങ്കില്‍ മലയാളത്തിലെ അക്ഷരങ്ങള്‍ ആയിരങ്ങള്‍ കവിയും. മുമ്പ് മലയാള പാഠപുസ്തകങ്ങളില്‍ 666 അക്ഷരങ്ങള്‍ പരിചയപ്പെടുത്തുന്നു.

18 സ്വരങ്ങള്‍, 36 വ്യഞ്ജനങ്ങളില്‍ ഓരോന്നിനോടും സ്വരങ്ങള്‍ ചേര്‍ന്ന് (36x18) 648 വ്യഞ്ജനങ്ങള്‍ എന്നിങ്ങനെ. എന്നാല്‍, ഇതിനൊപ്പം കൂട്ടക്ഷരങ്ങളും സ്വരചിഹ്നങ്ങള്‍ ചേര്‍ന്ന കൂട്ടക്ഷരങ്ങളും ചേരുമ്പോള്‍ അക്ഷരസംഖ്യ നാലായിരത്തോളമാവും. എന്നാല്‍, അക്ഷരമാലയില്‍ നാം പരിചയപ്പെടുന്നത് അടിസ്ഥാന അക്ഷരങ്ങളാണ്. അത് ഇപ്പോള്‍ 49 ആണെന്ന് പറയാം. സ്വരങ്ങള്‍ 13, വര്‍ഗാക്ഷരങ്ങള്‍ 25, ഊഷ്മാക്കളും മധ്യമങ്ങളും കൂടി 11.

വേറിട്ട 'ന്റ'

ഉച്ചാരണത്തില്‍ വേറിട്ട മറ്റൊരക്ഷരമാണ് ''. ന്‍, റ എന്നിവ ചേര്‍ന്നാണെങ്കിലും മലയാളികള്‍ ഉച്ചരിക്കുന്നത് മറ്റൊരു രീതിയിലാണ്.

ഒറ്റവാക്കിന് ഒരക്ഷരം

മലയാളത്തില്‍ '' എന്നൊരക്ഷരം ഉണ്ടായിരുന്നു. 'ള്' എന്ന് ഉച്ചാരണം ഇന്ന് ബാങ്കുകളിലും മറ്റും കാണുന്ന ക്‌ളിപ്തം എന്ന വാക്ക് '' ഈ ചിഹ്നം ഉപയോഗിച്ചാണ് എഴുതിയിരുന്നത്. പ്രായം ചെന്നവര്‍ മലയാളം അക്ഷരമാല ഉരുവിടുമ്പോള്‍ 'റ്' 'ള്' എന്നിങ്ങനെ ഉച്ചരിക്കുന്നതിന്റെ കാരണമിതാണ്.