ണ്ടാം ലോകയുദ്ധത്തിനുശേഷം ലോകസമാധാനം നിലനിര്‍ത്താന്‍ ഒരു സംഘടന രൂപവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ചില രാജ്യങ്ങള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒത്തുകൂടി. 1945 ജൂണ്‍ മാസത്തിലായിരുന്നു അത്. പിന്നീട് ഒക്ടോബര്‍ 24ന് ഐക്യരാഷ്ട്രസഭ നിലവില്‍വന്നു. ഈ ദിനത്തിന്റെ വാര്‍ഷികമാണ് ഐക്യരാഷ്ട്രദിനം. ഐക്യരാഷ്ട്രസഭയുടെ നിയമപുസ്തകമാണ് യു.എന്‍. ചാര്‍ട്ടര്‍.

ലക്ഷ്യം

മാനുഷികവും വിദ്യാഭ്യാസപരവുമായ പ്രശ്‌നങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക, സാമൂഹികപുരോഗതിയും ജീവിതനിലവാരവും ഉയര്‍ത്തുക, അന്താരാഷ്ട്ര നിയമങ്ങളെയും നീതിയെയും പിന്തുണയ്ക്കുക, യുദ്ധത്തിനെതിരേ നിലകൊള്ളുക, സ്ത്രീക്കും പുരുഷനും തുല്യഅവകാശം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങള്‍.

ഭാഷ

ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യന്‍, അറബിക്, സ്പാനിഷ്, ചൈനീസ് എന്നീ ആറുഭാഷകളാണ് ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകള്‍.

സെക്രട്ടറി ജനറല്‍

നോര്‍വേക്കാരനായിരുന്ന ട്രീ ഗ്വെലീ ആണ് യു.എന്നിന്റെ ആദ്യ സെക്രട്ടറി ജനറല്‍. പോര്‍ച്ചുഗീസുകാരനായ അന്റോണിയോ ഗുട്ടെറസ് ആണ് ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍.

ഘടകങ്ങള്‍

പൊതുസഭ, രക്ഷാസഭ, സാമൂഹിക സാമ്പത്തിക സഭ, സെക്രട്ടേറിയറ്റ്, അന്താരാഷ്ട്രാ നീതിന്യായ കോടതി, ട്രസ്റ്റീഷിപ്പ് കൗണ്‍സില്‍ തുടങ്ങിയവയാണ് ഐക്യരാഷ്ട്രസഭയുടെ പ്രധാന ഘടകങ്ങള്‍.

അനുബന്ധ സംഘടനകള്‍

ഐക്യരാഷ്ട്രസഭയ്ക്കു കീഴില്‍ ധാരാളം അനുബന്ധ സംഘടനകളുണ്ട്. UNESCO, W.H.O, W.M.O., I.M.F, U.N.H.C.R, I.T.U, F.A.D., UNICEF, I.A.E.A., I.F.D.A., I.B.R.D, I.F.C., U.N.D.P. എന്നിവ അവയില്‍ ചിലതാണ്.

  •  1945 ഒക്ടോബര്‍ 30ന് ഇന്ത്യ യു. എന്‍. അംഗത്വം നേടി.
  • ആദ്യം 51 രാജ്യങ്ങള്‍, ഇപ്പോള്‍ 193 രാജ്യങ്ങള്‍ യു.എന്നില്‍ അംഗങ്ങളാണ്.
  • അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്കഌന്‍ റൂസ് വെല്‍റ്റാണ് യുണൈറ്റഡ് നേഷന്‍സ് (യു.എന്‍.) എന്ന പേര് നിര്‍ദേശിച്ചത്.
  •  ആസ്ഥാനം മാന്‍ഹട്ടന്‍

Content Highlights:  About  United Nations