വിദ്യാഭ്യാസത്തില്‍ മാത്രമല്ല, മൂല്യാധിഷ്ഠിതമായ ജീവിതം കെട്ടിപ്പടുക്കുന്നതിലും ഗുരുക്കന്മാര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. അധ്യാപകദിനത്തില്‍ തന്റെ കോച്ചും വഴികാട്ടിയുമായ രമാകാന്ത് അച്‌രേക്കറെ ഓര്‍മിച്ചുകൊണ്ട് പോസ്റ്റു ചെയ്ത ട്വീറ്റിലാണ് സച്ചിന്‍ ഇക്കാര്യം പറയുന്നത്.

ക്രിക്കറ്റ് മൈതാനത്തും ജീവിതത്തിലും ശരിയായ ദിശയില്‍ കളിക്കാനാണ് (play straight) അച്‌രേക്കര്‍ തന്നെ പഠിപ്പിച്ചതെന്ന് സച്ചിന്‍ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളാണ് ഇന്നും തന്നെ മുന്നോട്ടുനയിക്കുന്നതെന്ന് സച്ചിന്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

അച്‌രേക്കറോടൊപ്പമുള്ള പഴയകാല ചിത്രവും ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Content Highlights: Tendulkar reminds Achrekar on Teachers' Day