ന്ധകാരത്തെ മാറ്റിക്കൊണ്ട് വെളിച്ചത്തിന്റെ പാത തുറന്നുതരുന്ന ആരേയും 'ഗുരു' എന്ന പദംകൊണ്ട് അഭിസംബോധന ചെയ്യാവുന്നതാണ്. അങ്ങനെ വീക്ഷിക്കുമ്പോള്‍ ഈ പ്രപഞ്ചത്തിലെ ആദ്യത്തെ ആധ്യാപകര്‍ മാതാപിതാക്കള്‍ തന്നെയാണ്.

അജ്ഞതയുടെ ഇരുട്ടില്‍ നിന്ന്  ജീവിത ശൈലിയുടെ എല്ലാ മേഖലകളെയും ശുദ്ധീകരിച്ച് അവ തന്റെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കിയ അധ്യാപകനായിരുന്നു ഇമ്മാനുവല്‍ ആന്റണി എന്ന ബാബു സാര്‍. അധ്യാപകന്‍ എന്നതിലുപരി ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം.

പഠനത്തില്‍ വളരെ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ശിക്ഷ നല്‍കുകയും ശകാരിക്കുകയും ചെയ്യുന്നതിന് പകരം പഠനം എളുപ്പമാക്കുന്നതിനുള്ള ട്രിക്കുകളും ബാബു സാര്‍ പറഞ്ഞുകൊടുത്തിരുന്നു. ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യമായും പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ അദ്ദേഹം സഹായിക്കാറുണ്ടായിരുന്നു.

പാറത്തോട് സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു അദ്ദേഹം. ബാബു സാറില്‍ നിന്നാണ് അധ്യാപകന്‍ എന്ന ജോലിയുടെ ശ്രേഷ്ഠമായ പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞത്. ഇന്ന് എനിക്കും ഒരു അധ്യാപികയാകുവാന്‍ കഴിഞ്ഞതും വിദ്യാര്‍ഥികളെ പഠിപ്പിക്കുവാന്‍ സാധിക്കുന്നതും ആ അധ്യാപകന്റെ ജീവിതം എനിക്ക് തെളിയിച്ചുതന്ന വെളിച്ചം ഒന്നുകൊണ്ട് മാത്രമാണ്. 

(അധ്യാപികയും ഇമ്മാനുവല്‍ ആന്റണിയുടെ മകളുമാണ് ലേഖിക)

Content Highlights: Milu Maria shares memoirs of her teacher and father Emmanuel Antony