മെമ്പര്‍, ഡ്രൈവര്‍, പ്രസിഡന്റ്... അങ്ങനെ കുറെ വിശേഷണങ്ങളുണ്ട് എബിസണ്‍ കെ.എബ്രഹാമിന്. 24 വര്‍ഷമായി കോട്ടയം ചിങ്ങവനത്ത് കുഴിമറ്റം സെന്റ് ജോര്‍ജ് എല്‍.പി.സ്‌കൂളിലെ അധ്യാപകനുമാണ്. സ്‌കൂള്‍ ബസിന്റെ ഡ്രൈവറായി സൗജന്യ സേവനവും നല്‍കുന്നു. 

പൂര്‍ണമായും സൗജന്യ യാത്ര കുട്ടികള്‍ക്ക് നല്‍കുന്നതിനാല്‍ അധ്യാപകര്‍തന്നെയാണ് ബസിലെ ജീവനക്കാരും. 24 വര്‍ഷം മുന്‍പ് ഓട്ടോയില്‍ തുടങ്ങിയ ഈ ഡ്രൈവര്‍ യാത്രയാണ് സ്‌കൂള്‍ബസിലെത്തി നില്‍ക്കുന്നത്. 

പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിലെ 14-ാം വാര്‍ഡ് മെമ്പറാണ് ഇദ്ദേഹം. കൂടാതെ കോട്ടയം എയ്ഡഡ് പ്രൈമറി അധ്യാപക സഹകരണസംഘം പ്രസിഡന്റും.

Content Highlights: Abison who handles multiple roles as teacher, driver and politician