ടുകള്‍ക്കെന്താ യോഗാ ക്ലാസില്‍ കാര്യമെന്ന് ചോദിച്ചാല്‍ അമേരിക്കയിലെ ലെയ്നി മോറ്സ് പറയും, കാര്യമുണ്ട്. ഓറിഗണ്‍ ആസ്ഥാനമായി ലെയ്നി മോറ്സ് നടത്തുന്ന യോഗാ ക്ലാസില്‍ പരിശീലകയായ ഹെയ്തറിനൊപ്പമുള്ളത് ഒരു കൂട്ടം ആടുകളാണ്. ആട്ടിന്‍കുട്ടികള്‍ക്കൊപ്പമാണ് ഇവിടെ യോഗാ പരിശീലനം. കഴിഞ്ഞ വര്‍ഷം ആരംഭിച്ച 'ആട് യോഗ'യ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

goat
Photo Courtesy: Reuters
goat-3
Photo Courtesy: Reuters

ലെയ്നി മോറ്സിന്റെ ഫാം ഹൗസില്‍ വച്ചായിരുന്നു ഇത്തരത്തിലൊരു പരീക്ഷണത്തിന് തുടക്കമിട്ടത്. ഫാം ഹൗസില്‍ മോറ്‌സ് വളര്‍ത്തുന്ന ആട്ടിന്‍കുട്ടികളുമായി സമയം ചെലവഴിക്കുന്നതിന് നിരവധി പേര്‍ എത്താറുണ്ടായിരുന്നു. മൃഗങ്ങള്‍ക്കൊപ്പം സമയം പങ്കിടുന്നത് മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നുവെന്ന് മനസിലാക്കിയ യോഗാ പരിശീലക ഹെയ്തറാണ് ഇത്തരത്തിലൊരു ആശയം മോറ്‌സുമായി പങ്കുവച്ചത്. അധികം വൈകാതെ ആട്ടിന്‍കുട്ടികളെ ഉപയോഗപ്പെടുത്തി യോഗ പരിശീലനം തുടങ്ങി. രണ്ട് വയസു വരെ പ്രായമുള്ള ആടുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്. 

goat-4
Photo Courtesy: Reuters
goat-5
Photo Courtesy: Reuters

ആടുകള്‍ക്കൊപ്പം യോഗ ചെയ്യുന്നത് രസകരമായ അനുഭവമാണെന്നാണ് ആട് യോഗാ ക്ലാസില്‍ പങ്കെടുത്തവരുടെ സാക്ഷ്യം.

goat-6
Photo Courtesy: Reuters