bird
ഫോട്ടോ: മനോജ് കരിങ്ങാമഠത്തില്‍

1983 എന്ന നിവിന്‍ പോളി സിനിമയിലെ 'ഓലേഞ്ഞാലി കുരുവീ...' എന്ന പാട്ട് മൂളാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ നമ്മുടെ ചുറ്റുവട്ടത്ത് പാറിനടക്കുന്ന ഈ കിളിയെ എത്ര പേര്‍ ശ്രദ്ധിച്ചു കാണും? കാക്കയുടെ വര്‍ഗത്തില്‍പ്പെട്ട പക്ഷിയാണ് ഓലേഞ്ഞാലി. ഇന്ത്യയില്‍ മാത്രമല്ല ഓലേഞ്ഞാലികള്‍ ഉള്ളത്. ബര്‍മ്മ, ലാവോസ്, തായ്‌ലന്റ് എന്നിവിടങ്ങളിലും ഈ പക്ഷികളെ കണ്ടു വരാറുണ്ട്. 

bird2
ഫോട്ടോ: മനോജ് കരിങ്ങാമഠത്തില്‍

കുളിക്കാന്‍ മടിയില്ല!
എല്ലാ ദിവസവും കുളിക്കാറില്ലെങ്കിലും വെള്ളം കണ്ടാല്‍ കുളിക്കാന്‍ യാതൊരു മടിയുമില്ല ഓലേഞ്ഞാലിക്ക്. വെള്ളം കണ്ടാല്‍ അവിടെയിറങ്ങി തലയും ചിറകും ഉപയോഗിച്ച് പിടഞ്ഞു കുളിക്കും. മഴക്കാലത്ത് മഴ നനഞ്ഞ് കുളിയ്ക്കും.

തലയും കഴുത്തും മാറിടവും കറുപ്പു നിറമാണ്. ബാക്കി ദേഹത്തിന്റെ ഭൂരിഭാഗവും മങ്ങിയ തവിട്ടുനിറം. ചിറകിനരികില്‍ ഒരു കറുത്ത പട്ടയും അതിനു മുകളിലായി ഒരു വെള്ള പട്ടയും കാണാം. നീണ്ട വാലിന്റെ തുമ്പും അടിഭാഗവും കറുപ്പ്, മുകള്‍ഭാഗം വെള്ള.

bird 4

കാക്കകളെപ്പോലെ കിട്ടുന്നതെന്തും ഓലേഞ്ഞാലി ഭക്ഷിക്കും. ആഹാരസമ്പാദനം പ്രധാനമായും മരക്കൊമ്പുകളിലും ഇലകള്‍ക്കിടയിലും നിന്നാണ്. ഓലകള്‍ക്കിടയിലെ പുഴുക്കളെ പിടി കൂടുവാന്‍ കൊക്കു കൊണ്ട് ഓലയില്‍ പിടിച്ച് ആടി ഇറങ്ങുന്നതു കാണാം. പുഴുക്കളെ മാത്രമല്ല, ചിലപ്പോള്‍ മറ്റ് ചെറുപക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളെയും ഇവ ഭക്ഷിക്കാറുണ്ട്.