ലോകത്തിലെ തന്നെ ഏറ്റവും വിശിഷ്ടമായ ബഹുമതികളിലൊന്നാണ് നൊബേല്‍. 1901 മുതലാണ് നൊബേല്‍ നല്‍കിത്തുടങ്ങിയത്. ഭൗതികശാസ്ത്രം, രസതന്ത്രം, ഫിസിയോളജി/വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിലാണ് നൊബേല്‍ സമ്മാനം നല്‍കുന്നത്. 930 വ്യക്തികളും 25 സംഘടനകളും ഇതുവരെ നൊബേല്‍ സമ്മാനം നേടി. എങ്ങനെയാണ് നൊബേലിനായി അപേക്ഷിക്കുന്നുത്? എന്താണ് നൊബേല്‍ സമ്മാനങ്ങള്‍? കൗതുകരമായ ഈ വസ്തുകളിലേക്ക് നോക്കാം

സ്വയം അപേക്ഷ കൊടുത്ത് വാങ്ങാന്‍ കഴിയുന്ന ഒന്നല്ല നൊബേല്‍ സമ്മാനം. സെപ്റ്റംബര്‍ മാസത്തില്‍ തുടങ്ങി അടുത്ത ഡിസംബറില്‍ സമ്മാനദാനത്തോടെ അവസാനിക്കുന്ന ഒരു പ്രക്രിയയാണത്. ലോകത്തിലെ വിവിധ സര്‍വകലാശാലാ പ്രൊഫസര്‍മാര്‍ക്കും സ്വീഡിഷ് അക്കാദമിയിലെ ശാസ്ത്രജ്ഞന്മാര്‍ക്കും മുന്‍ നൊബേല്‍ ജേതാക്കള്‍ക്കുമൊക്കെ നൊബേല്‍ സമ്മാനത്തിനായി വ്യക്തികളുടെ നാമനിര്‍ദേശം നടത്താം. ഏറ്റവുംകൂടുതല്‍പേര്‍ നിര്‍ദേശിച്ചവരില്‍നിന്ന് ഒടുവില്‍ സ്വീഡിഷ് അക്കാദമിയാണ് നൊബേല്‍ ജേതാവിനെ തിരഞ്ഞെടുക്കുക. ഒക്ടോബര്‍ മാസത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ആളുകളുടെ പേരുകള്‍ പ്രഖ്യാപിക്കും. ആല്‍ഫ്രെഡ് നൊബേലിന്റെ ചരമദിനമായ ഡിസംബര്‍ 10ന് അവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

സമാധാനം ഒഴികെയുള്ള മേഖലകളിലെ നൊബേല്‍ സമ്മാനം സ്വീഡനിലെ സ്റ്റോക്ക്‌ഹോമില്‍ വെച്ച് നല്‍കും. സ്വീഡനിലെ രാജാവാണ് സമ്മാനിക്കുക. സമാധാന നൊബേല്‍ സമ്മാനം നല്‍കുന്നത് നോര്‍വേയിലെ ഓസ്‌ലോയില്‍ വെച്ചാണ്. നോര്‍വേ രാജാവിന്റെ സാന്നിധ്യത്തില്‍ നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍മാനാണ് നല്‍കുക

എന്തെല്ലാമാണ് ലഭിക്കുക 

  1. നൊബേല്‍ പ്രൈസ് ഡിപ്ലോമ
  2. നൊബേല്‍ പ്രൈസ് മെഡല്‍

സമ്മാനത്തുക

നൊബേല്‍ പ്രൈസ് മെഡലുകള്‍ നിര്‍മിക്കുന്നത് 18 കാരറ്റ് റീസൈക്കിള്‍ഡ് സ്വര്‍ണത്തിലാണ്. 175 ഗ്രാം ആണ് ഈ മെഡലുകളുടെ ഭാരം. സാമ്പത്തിക നൊബേല്‍ സമ്മാനമെഡലിന്റെ ഭാരം 185 ഗ്രാമാണ്.

2021ല്‍ നൊബേല്‍ സമ്മാനം പങ്കുവെക്കാതെ ഒറ്റയ്ക്കുനേടുന്ന ഒരാള്‍ക്ക് 10 മില്യണ്‍ സ്വീഡിഷ് ക്രോണര്‍ ആണ് സമ്മാനത്തുക ലഭിക്കുക. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ ഏകദേശം എട്ടുകോടി 53 ലക്ഷത്തിനടുത്ത് വരും!

Content Highlights: Nobel 2021 How to apply for Nobel Prizes