ര്‍മനിയില്‍ ഉപരിപഠനം നടത്താനും ജോലി ചെയ്യാനും ആഗ്രഹിക്കുന്ന എംബിബിഎസുകാര്‍ക്ക് മിനിബോ എന്റര്‍പ്രൈസസ് വിദഗ്ധ പരിശീലനം നല്‍കുന്നു. എറണാകുളത്ത് വാഴക്കാലയിലുള്ള ഈ ജര്‍മന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.ബി.ബി.എസ് കഴിഞ്ഞവര്‍ക്കായി ആറ് മാസത്തെ റെസിഡന്‍ഷ്യല്‍ കോച്ചിങ് ഒരുക്കുന്നു.

എന്തുകൊണ്ട് ജര്‍മനി?
ബ്രെക്‌സിറ്റ്, യുഎസിലെ പുതിയ കുടിയേറ്റ നിയമങ്ങള്‍ എന്നിവയെത്തുടര്‍ന്ന് വിദേശത്ത് പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവര്‍ക്ക് ജര്‍മനി ഏറെ പ്രതീക്ഷ നല്‍കുന്നു. നമ്മുടെ നാട്ടില്‍ എം.ഡി
ചെയ്യുന്നവര്‍ക്ക് സ്‌റ്റൈപന്റ് മാത്രം ലഭിക്കുമ്പോള്‍ ജര്‍മനിയില്‍ പഠിക്കുന്നതിനോടൊപ്പം ജോലി ചെയ്ത് ശമ്പളം വാങ്ങാനും സാധിക്കും. ജര്‍മനിയില്‍ സാമൂഹികസുരക്ഷിത്വം കൂടുതലുണ്ട്. ഇന്ത്യന്‍ സംസ്‌കാരത്തോടും ഇന്ത്യാക്കാരോടും ജര്‍മന്‍ ജനത ബഹുമാനപൂര്‍വം ഇടപെടുന്നു. മാത്രമല്ല, മറ്റ് വിദേശരാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മനിയില്‍ വര്‍ക്ക് ലൈഫ് ബാലന്‍സ് നിലനിര്‍ത്താന്‍ കൂടുതല്‍ എളുപ്പമാണ്. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് ജര്‍മനിയില്‍ അവസരങ്ങളും ധാരാളമുണ്ട്. 

medicosസവിശേഷതകള്‍
പോസ്റ്റ് ഗ്രാജുവേഷന് പ്രവേശനം നേടുക എന്നതിനപ്പുറം ജര്‍മനിയില്‍ എത്തിയശേഷവും മികവു പുലര്‍ത്താന്‍ പ്രാപ്തരാക്കുന്ന വിധത്തിലുള്ള പരിശീലനമാണ് മിനിബോയില്‍ നല്‍കുന്നതെന്ന് ഉടമ ഡോ. നിജേഷ് മോനോന്‍ പറയുന്നു. 

ഇന്ത്യയില്‍ നിന്നുള്ള അധ്യാപകര്‍ക്കു പുറമേ, ജര്‍മനിയില്‍ നിന്നുള്ള അധ്യാപകരും മിനിബോയില്‍ പഠിപ്പിക്കുന്നുണ്ട്. ജര്‍മന്‍ ഭാഷയിലും പരിശീലനം നല്‍കുന്നു. ജര്‍മന്‍ ഭാഷ അറിയാം എന്നത് അവിടെ ജോലി ചെയ്യുമ്പോള്‍ ഏറെ പ്രയോജനകരമാകും. ഇന്റര്‍വ്യൂവില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാനാകുന്ന വിധത്തിലുള്ള പരിശീലനം നല്‍കുന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല മിനിബോയുടെ സേവനം. പോസ്റ്റ് ഗ്രാജുവേഷനു വേണ്ടിയുള്ള പേപ്പറുകള്‍ തയ്യാറാക്കുന്നതു മുതല്‍ വിസ ലഭിക്കുന്നത് അടക്കമുള്ള എല്ലാ കാര്യങ്ങളിലും ഇവിടെ പഠിച്ചവര്‍ക്ക് ആവശ്യമായ സേവനങ്ങളെല്ലാം മിനിബോ നില്‍ക്കുന്നു.

മാര്‍ച്ച് 19ന് വൈകിട്ട് 5 മണിക്ക് കാക്കനാടിന് അടുത്ത് വാഴക്കാലയിലെ മിനിബോ എന്റര്‍പ്രൈസസില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ജര്‍മനിയില്‍ നിന്നുള്ള ഡോക്ടറും പങ്കെടുക്കുന്നു. വാഴക്കാലയ്ക്ക് അടു
ത്ത് കുന്നുംപുറത്ത് ഓള്‍ഡ് സിവില്‍ സ്‌റ്റേഷന്‍ റോഡിലാണ് മിനിബോ. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജര്‍മനിയില്‍ ഇന്റേണല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായ ഡോക്ടറുമായി ഇന്ററാക്ട് ചെയ്യാനുള്ള അവസരവും ഉണ്ടായിരിക്കും. കോഴ്‌സിനെക്കുറിച്ചുള്ള വിശദവിവരങ്ങളും അവിടെ അവതരിപ്പിക്കും.

തുടക്കത്തില്‍ 15 പേര്‍ക്കുള്ള റെസിഡന്‍ഷ്യല്‍ കോച്ചിംഗാണ് മിനിബോ ലക്ഷ്യമിടുന്നത്. ഇതിനു പുറമേ, ജന്‍മനിയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഐടി മേഖലയില്‍ നിന്നുള്ള ക്വാളിഫൈഡ് പ്രൊഫഷണലുകള്‍ക്കും നഴ്‌സിങ്, മാനേജ്‌മെന്റ് രംഗത്തുനിന്നുള്ളവര്‍ക്കും വേണ്ടി ഡേ-ക്ലാസ് നടത്താനും ഉദ്ദേശിക്കുന്നു. കൂടാതെ ടെല്‍ക് (TELC) ലാംഗ്വേജ് ടെസ്റ്റിനുള്ള ട്രെയിനിംഗും നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9847387179, 9995924700; ഇ മെയില്‍- miniboenterprises@gmail.com

Disclaimer: The information has been communicated to us by MiNiBo Enterprises and the responsibiltiy is strictly rests with the institute.