കൊല്ലംക്കാരനായ നയന്‍ കിഷോര്‍ നായര്‍ എഞ്ചീനിയറിങ് എന്‍ട്രന്‍സ് ഫലം അറിയുന്നത് ന്യൂസിലൂടെയാണ്. റാങ്ക് അറിഞ്ഞപ്പോള്‍ അച്ഛന്‍ കിഷോര്‍കുമാറിനും അമ്മ സിന്ധുജയലക്ഷ്മിക്കും സന്തോഷത്തിന് അതിരില്ലായിരുന്നുവെന്ന് നയന്‍ പറയുന്നു. അനിയന്‍ നവീന്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പത്താംക്ലാസ് മുതലാണ് മത്സരപരീക്ഷയ്ക്കും മറ്റുമുള്ള തയ്യാറെടുപ്പ് നയന്‍ തുടങ്ങിയത്. 

നാഷണല്‍ ടാലന്റ് എക്‌സാമിന് വേണ്ടിയായിരുന്നു ഇത്. ശേഷം പ്ലസ് വണ്‍, പ്ലസ് ടു കൊല്ലം റിറ്റ്‌സിലായിരുന്നു പരിശീലനം. മാര്‍ച്ച് മുതല്‍ പാല ബ്രില്യന്റില്‍. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിരുന്നുവെങ്കിലും തന്റെ ലക്ഷ്യം നേടിയ സന്തോഷത്തിലാണ് നയന്‍ ഇപ്പോള്‍. ജെഇഇ അഡ്വാന്‍സിന് വേണ്ടിയായിരുന്നു തുടക്കത്തിലെ പരിശീലനം.

സിലബസ് ഓവര്‍ലാപ്പ് ചെയ്തതുകൊണ്ടാണ് കീമിന് റാങ്ക് നേടാന്‍ കഴിഞ്ഞതെന്ന് നയന്‍ പറയുന്നു. കീമിന്റെ സ്‌കോര്‍ വന്നപ്പോള്‍ നല്ല റാങ്ക് പ്രതീക്ഷിച്ചിരുന്നുവെങ്കിലും മൂന്നാം റാങ്ക് ഇത്തിരി സര്‍പ്രൈസായിരുന്നുവെന്ന് നയന്‍ ആവർത്തിച്ചു.

ഐഐടി കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനമാണ് സ്വപ്നം. അടുത്തയാഴ്ച വരുന്ന ഐഐടി റിസള്‍ട്ടിന്റെ പ്രതീക്ഷയിലാണ് ഈ മൂന്നാം റാങ്കുകാരൻ..

Content Highlights: third rank holder nayan kishore nayar about his success