ന്‍ജിനീയറിങ്ങില്‍ പതിനായിരത്തില്‍ ഒതുങ്ങുന്ന റാങ്ക് മാത്രം പ്രതീക്ഷിച്ചിരുന്ന സനിതയ്ക്ക് ഇന്നത്തെ ഫലപ്രഖ്യാപനം ഇരട്ടിമധുരത്തിന്റേതായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ നാലാം റാങ്ക് നേടിയിരിക്കുകയാണ് ഈ മിടുക്കി. കഠിനാധ്വാനത്തിന്റെ ഫലം കണ്ട സന്തോഷത്തിലാണ് പാലക്കാട് സ്വദേശിനി സനിത വില്‍സണ്‍

''സിവില്‍ എന്‍ജിനീയറാവുക എന്നത് എന്റെ വലിയ മോഹങ്ങളിലൊന്നായിരുന്നു. എനിക്ക് ഈ മേഖലയില്‍ തിളങ്ങാനാവുമെന്നും എന്‍ട്രന്‍സ് എഴുതിയാല്‍ ലഭിക്കുമെന്നും പറഞ്ഞ് ധൈര്യം തന്നത് അധ്യാപകരായിരുന്നു. പ്ലസ്ടുവിന് ശേഷം ക്രാഷ് കോഴ്‌സിന് ചേരുകയും പിന്നീട് പരീക്ഷ എഴുതുകയും ചെയ്തു. എന്‍ജിനീയറിങ്ങിന് വേണ്ടിയായിരുന്നു അന്ന് പരിശീലനം നേടിയത്.

സത്യത്തില്‍ ആര്‍ക്കിടെക്ചറില്‍ നാലാം റാങ്ക് വല്ലാത്തൊരു സര്‍പ്രൈസായിരുന്നു. വാര്‍ത്ത കാണുമ്പാഴാണ് ഈ വിവരം അറിയുന്നത്. പതിനായിരത്തിനുള്ളില്‍ എന്‍ജിനീയറിങ്‌ റാങ്ക് എന്ന് മാത്രമേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു. എന്‍ജിനീയറിങ്ങില്‍ 6563ാം റാങ്ക് നേടാനും ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ നാലാം റാങ്ക് നേടാനായതും വലിയ നേട്ടമായി കാണുന്നു.

പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ആര്‍ക്കിടെക്ചറും എനിക്ക് പ്രിയപ്പെട്ട വിഷയം തന്നെയാണ്. അതിനാല്‍ ഈ മേഖല തിരഞ്ഞെടുക്കാനാണ് ഇപ്പോഴത്തെ തീരുമാനം", സനിത പറയുന്നു.

ജി.വി.എച്ച്.എസ്.എസ്. ഷൊര്‍ണ്ണൂരിലായിരുന്നു പ്ലസ്ടു പൂര്‍ത്തിയാക്കിയത്. പ്ലസ്ടുവിന് 99 ശതമാനം മാര്‍ക്ക് നേടിയിരുന്നു. കണക്കും ഫിസ്‌ക്‌സുമാണ് പ്രിയപ്പെട്ട വിഷയങ്ങള്‍.

സീറ്റ് കിട്ടുമോ എന്നൊരു പേടിയുള്ളതിനാല്‍ റിസ്‌ക്ക് എടുക്കാന്‍ നിന്നില്ല. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ BSc ഫിസിക്‌സിന് അഡ്മിഷന്‍ എടുത്തിരുന്നു. അച്ഛന്‍ വിന്‍സന്റ് വയനാട് ഗവ: പ്രസ്സിൽ സീനിയര്‍ സൂപ്രണ്ടാണ്, അമ്മ ലൗലി വീട്ടമ്മയും പഠനത്തിന്റെ പേരില്‍ അമിതമായ സമ്മര്‍ദ്ദം ഇവര്‍ ചെലുത്തിയിരുന്നില്ല. അത് വലിയ അനുഗ്രഹമായി കാണുന്നു.

തൃശ്ശൂര്‍ എന്‍ജിനീയറിങ്‌ കോളേജില്‍ അഡ്മിഷന്‍ കിട്ടണമെന്ന ആഗ്രഹത്തിലാണ് സനിത. 

Content Highlights: KEAM 2021 Results Architecture 4 th rank holder sanitha wilson