Aarushi Prashant
ആരുഷി പ്രശാന്ത്

തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിയാണ് എഞ്ചിനീയറിംങ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഏഴാം റാങ്ക് കരസ്ഥമാക്കിയ ആരുഷി പ്രശാന്ത്. റാങ്ക് ലഭിച്ചതില്‍ തനിക്കും വീട്ടുകാര്‍ക്കും ഏറെ സന്തോഷമുണ്ടെന്ന് ആരുഷി പറഞ്ഞു. സുഹൃത്തുക്കളാണ് ആരുഷിയെ റാങ്ക് ലഭിച്ച വിവരം വിളിച്ചറിയിക്കുന്നത്. ഒന്‍പതാം ക്ലാസ് മുതല്‍ തുടങ്ങിയ പരിശ്രമത്തിനാണ് ഫലം കണ്ടതെന്ന് ആരുഷി പറഞ്ഞു. ഇരട്ട സഹോദരി അപൂര്‍വ പ്രശാന്തും ആരുഷിക്കൊപ്പം എന്‍ട്രന്‍സ് പരീക്ഷ എഴുതിയിരുന്നു. 

ഐഎസ്ആര്‍ഒ ജീവനക്കാരനായ പ്രശാന്തന്റെയും സ്ട്രക്ചറല്‍ എഞ്ചിനീയറായ ഷീനയുടെയും മകളാണ് ആരുഷി പ്രശാന്ത്. തിരുവനന്തപുരം ആര്യ സെന്റര്‍ സ്‌കൂളിലാണ് ആരുഷി പഠനം പൂര്‍ത്തിയാക്കിയത്. ഈ കോവിഡ് കാലഘട്ടത്തിലെ ബുദ്ധിമുട്ടിലും പിന്തുണ നല്‍കി ഒപ്പം നിന്ന മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സുഹൃത്തുക്കള്‍ക്കും ആരുഷി നന്ദി പറഞ്ഞു. 

ജെഇഇയ്ക്ക് വേണ്ടിയാണ് പ്രധാനമായും ആരുഷി തയാറെടുപ്പുകള്‍ നടത്തിയിരുന്നത്. അതിനാല്‍ ജെഇഇ ഫലം കാത്തിരിക്കുകയാണെന്നും എഞ്ചിനീയറിംങ് പഠനത്തിന് ഏത് മേഖലയാണ് തിരഞ്ഞെടുക്കുകയെന്ന് അതിന് ശേഷമേ തീരുമാനിക്കൂ എന്നും ആരുഷി പറഞ്ഞു. എങ്കിലും മെക്കാനിക്കല്‍ അല്ലെങ്കില്‍ സിവില്‍ പ്രധാന മേഖലയായി തിരഞ്ഞെടുത്ത് പഠിക്കാനാണ് ആഗ്രഹമെന്ന് ആരുഷി പറയുന്നു.

Content Highlights: Keam 2021 result engineering seventh rank aarushi