ഈ ഒരു സാഹചര്യത്തിലും റാങ്ക് കരസ്ഥമാക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് എൻജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഹരിശങ്കര്‍ എം. കോട്ടയം കരമല പൂവകുളം സ്വദേശിയാണ് ഹരിശങ്കര്‍. 

പാല ചാവറ സിഎംഐ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു ഹരിശങ്കര്‍. ബ്രില്യന്‍സ് സ്റ്റഡി സെന്ററുമായി ചേര്‍ന്ന് സ്‌കൂളില്‍തന്നെ എന്‍ട്രന്‍സ് പരിശീലനമുണ്ടായിരുന്നു. ലോക്ക്ഡൗണ്‍ കാലത്തും വലിയ പിന്തുണ അവരില്‍ നിന്നും ലഭിച്ചു. ഓണ്‍ ലൈന്‍ പഠനമായിരുന്നു. 

ഓണ്‍ലൈന്‍ ക്ലാസുകളുടെ പരിമിതികള്‍ മനസിലാക്കി അധ്യാപകര്‍ നല്ലരീതിയില്‍ സംശയനിവാരണത്തിനുള്ള പിന്തുണയും തയ്യാറെടുപ്പുകളും നടത്തിയിരുന്നു. വീട്ടുകാരും മികച്ച പിന്തുണയാണ് നല്‍കിയത് ഒപ്പം ഈശ്വരാനുഗ്രഹവും.

ജെഇഇ അഡ്വാന്‍സ്ഡ് ഫലം കാത്തിരിക്കുകയാണെന്നും ഏത് എൻജിനീയറിങ് മേഖലയാണ് തിരഞ്ഞെടുക്കുകയെന്ന് അതിന് ശേഷമേ തീരുമാനിക്കൂ എന്നും ഹരിശങ്കര്‍ പറഞ്ഞു.

കെ.എസ്.ഇ.ബിയില്‍ നിന്നും വിരമിച്ച പി.ജി. മനോഹരന്റെയും ലേബര്‍ വകുപ്പ് ജീവനക്കാരിയായ പിഎസ് ലക്ഷ്മിയുടേയും മകനാണ് ഹരിശങ്കര്‍. ബിഡിഎസ് അവസാനവര്‍ഷ വിദ്യാര്‍ഥിയായ കാവ്യലക്ഷ്മി സഹോദരിയാണ്.