പ്ലസ് വണില്‍ കംപ്യൂട്ടര്‍ സയന്‍സായിരുന്നു പ്രിയങ്ക പാലേരിയുടെ വിഷയം. കംപ്യൂട്ടര്‍ കോഡുകളുടെയും മറ്റും മായിക ലോകത്തില്‍ വിസ്മയിച്ച പ്രിയങ്ക പാലേരി അന്നേ മനസ്സില്‍ സ്വപ്‌നം കുറിച്ചിട്ടതാണ് കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം. അച്ഛന്‍ കിഷോര്‍കുമാറും അമ്മ നിഷയും ദുബായിലെ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്. എൻജിനിയറിങ്ങിലെ റാങ്ക് നേട്ടം ആദ്യം അറിയിച്ചത് ഒരു ബന്ധുവാണ്. 

ഇരട്ട സഹോദരി പ്രിയ പാലേരിയിപ്പോള്‍ ഒപ്പമുണ്ട്. പ്രിയങ്കയുടെ നേട്ടത്തിന്റെ ഷോക്കിലാണ് അനിയത്തി. ചേച്ചി അശ്വതി പാലേരി യു.എസിലാണ്. ജെഇഇയ്ക്ക് വേണ്ടിയായിരുന്നു പരിശീലം മുഴുവനും. അതിനാണ് പ്രഥമ പരിഗണന നല്‍കിയത്. 

എന്നാല്‍ കീം ഉള്ളതുകൊണ്ട് വെറുതെ ഒന്ന് ശ്രമിക്കാമെന്ന് വെച്ചതാണ് പ്രിയങ്കയെ എട്ടിന്റെ തിളക്കത്തിലെത്തിച്ചത്. ഉപരിപഠനം എവിടെ നടത്തണമെന്ന ആശങ്കിയലാണെന്ന് പറഞ്ഞ പ്രിയങ്ക കൗണ്‍സിലിങിന് ശേഷം മാത്രമേ എവിടെ ഉപരിപഠനം നടത്തുമെന്നത് തീരുമാനിക്കുകയുള്ളൂവെന്നും കൂട്ടിച്ചേര്‍ത്തു. 

Content Highlights: keam 2021 eight rank holder priyanka paleri about future