കേരള എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍അനുബന്ധ കോഴ്സുകളിലേക്ക് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ പരിശോധിക്കാം.

അപേക്ഷയില്‍ ന്യൂനതകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനും പ്രവേശനപരീക്ഷാ കമ്മിഷണര്‍ അവസരം നല്‍കുന്നു. മേയ് 11 മുതല്‍ www.cee.kerala.gov.in - 'KEAM - 2020 Candidate Portal' വഴി ലോഗിന്‍ ചെയ്താല്‍ അപേക്ഷകരുടെ പ്രൊഫൈല്‍ പേജില്‍ വ്യക്തിഗതവിവരങ്ങള്‍, സംവരണം, മറ്റ് ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. ന്യൂനതകള്‍ ഉണ്ടെങ്കില്‍ പ്രൊഫൈല്‍ പേജിലെ Memo Details ക്ലിക്ക് ചെയ്താല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും.

അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള സമയക്രമം:

  • ഫോട്ടോ, ഒപ്പ് എന്നിവയില്‍ ന്യൂനതകളുണ്ടെങ്കില്‍ അത് ഓണ്‍ലൈനായി അപ് ലോഡ് ചെയ്യേണ്ടതും കുടിശ്ശികയുള്ള അപേക്ഷാഫീസ് ഓണ്‍ലൈനായി അടയ്‌ക്കേണ്ടതുമായ അവസാനതീയതി: മേയ് 25
  • വ്യക്തിഗതവിവരങ്ങളില്‍ തിരുത്തല്‍ ആവശ്യമെങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖകള്‍ പ്രവേശനപരീക്ഷാകമ്മിഷണറുടെ ഓഫീസില്‍ തപാല്‍ മാര്‍ഗമോ ഇ-മെയിലായോ എത്തിക്കേണ്ട അവസാന തീയതി: മേയ് 25 
  •  ഓണ്‍ലൈനായി നല്‍കിയ അനുബന്ധരേഖകളിലോ സര്‍ട്ടിഫിക്കറ്റിലോ അപാകമുണ്ടെങ്കില്‍ അത് പരിഹരിച്ചരേഖ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി: മേയ് 31

Content Highlights: KEAM 2020: Candates can check and correct details in their profile