കേരള എന്‍ജിനിയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് അവരുടെ പ്രൊഫൈല്‍ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും അവസരം നല്‍കുന്നു. 

പ്രൊഫൈല്‍ പേജിലെ Memo Details ക്ലിക്ക് ചെയ്താല്‍ ന്യൂനതകളുമായി ബന്ധപ്പെട്ട വിവരം ലഭിക്കും. ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള രേഖകള്‍ ബുധനാഴ്ച രാവിലെ 10 മുതല്‍ ഓഗസ്റ്റ് ഏഴിന് വൈകീട്ട് നാലുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഏതെങ്കിലും ന്യൂനതകള്‍ പരിഹരിക്കുന്നതിന് ഒന്നിലധികം സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമായിവന്നാല്‍ അപ്ലോഡ് ചെയ്യുന്നതിനുമുമ്പായി അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം ഒരുമിച്ച് ഒറ്റ പി.ഡി.എഫ്. ഫയലാക്കിയതിനുശേഷം അപ്ലോഡ് ചെയ്യണം. 

പ്രൊഫൈല്‍ പേജില്‍ ദൃശ്യമായ വിവരങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉള്ളവര്‍ ഇതിന്റെ വിവരങ്ങള്‍ ഓഗസ്റ്റ് ഏഴിന് വൈകീട്ട് അഞ്ചിനകം പ്രവേശനപരീക്ഷാകമ്മിഷണര്‍ക്ക് തപാല്‍മുഖേനയോ ceekinfo.cee@kerala.gov.in വഴിയോ നല്‍കാം. വിവരങ്ങള്‍ക്ക്: 0471 2525300.

Content Highlights: KEAM 2020: Application Correction can be made online through candidate profile