അമ്പലപ്പുഴ: പുത്തനുടുപ്പും പുസ്തകസഞ്ചിയുമായി മറ്റുകുട്ടികള്‍ സ്കൂളിലേക്ക് പോകുമ്പോള്‍ ആശിഷും അലനും ബന്ധുവീടിന്റെ ചുമരുകള്‍ക്കുള്ളില്‍ വേദനയോടെ കഴിയും. ചെറുപ്രായത്തില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഈ സഹോദരങ്ങള്‍ക്ക് പണമില്ലാത്തതാണ് പഠനത്തിന് തടസ്സം.
പുറക്കാട് ശങ്കരമംഗലംചിറ പത്മാലയത്തില്‍ പരേതരായ കുഞ്ഞുമോന്റെയും സുജാതയുടെയും മൂന്ന് മക്കളില്‍ ഇളയവരാണ് ആശിഷും അലനും. 2012-ലാണ് ഇവരുടെ അമ്മ അസുഖം ബാധിച്ച് മരിച്ചത്. 2013-ല്‍ അച്ഛനും മരിച്ചു. അതിനുശേഷം അമ്മയുടെ സഹോദരി അമ്പിളിക്കൊപ്പമാണ് കുട്ടികള്‍ താമസം.
പുറക്കാട് കിഴക്ക് പൂക്കൈതയാറിന് സമീപം പട്ടികവര്‍ഗവകുപ്പ് അനുവദിച്ച മൂന്നു സെന്റ് സ്ഥലത്ത് ഷെഡ് കെട്ടിയാണ് ഇവര്‍ കഴിഞ്ഞത്. സഹോദരങ്ങളില്‍ മൂത്തയാള്‍ അനന്തപത്മനാഭന് പത്താം ക്ലാസ് വിജയിച്ചതാണ്. പ്ലസ്ടു പ്രവേശനം കിട്ടാതെവന്നതോടെ ഒരുവര്‍ഷമായി പഠനം മുടങ്ങി. ആശിഷും അലനും കൊല്ലത്തെ പ്രീമെട്രിക് ഹോസ്റ്റലില്‍നിന്നാണ് പഠിച്ചത്. ആശിഷ് ഇനി പത്താംക്ലാസിലും അലന് ഏഴാംക്ലാസിലേക്കുമാണ്.
അമ്പിളിയുടെ അച്ഛനമ്മമാരായ കരുണാകരനും ഭാരതിയും ജീവിച്ചിരിപ്പില്ല. മറ്റൊരു സഹോദരിയായ സുധാമണിയും മരിച്ചു. വാസയോഗ്യമല്ലാത്ത സ്ഥലത്താണ് അമ്പിളി കുട്ടികള്‍ക്കൊപ്പം കഴിയുന്നത്. വരുമാനമാര്‍ഗങ്ങളുമില്ല. മഴ ശക്തമായതോടെ താമസസ്ഥലം വെള്ളത്തിലായി. അമ്പിളിയും കുട്ടികളും തിരുവനന്തപുരത്തുള്ള ബന്ധുവീട്ടിലാണിപ്പോള്‍.
ആശിഷിനും അലനും സ്കൂളില്‍ പോകണമെന്നുണ്ട്. പക്ഷേ, പണമില്ലാത്തതിനാല്‍ പുസ്തകംപോലും വാങ്ങാനായില്ല. പുത്തനുടുപ്പുമില്ല. വണ്ടിക്കൂലിക്കുപോലും കൈനീട്ടേണ്ട സ്ഥിതിയാണ്. ആരെങ്കിലും സഹായിക്കാനുണ്ടായാല്‍ വൈകിയെങ്കിലും കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാനാണ് അമ്പിളിയുടെ ആഗ്രഹം..... (9633029465)