സംസ്ഥാനത്ത്‌ 43 ലക്ഷത്തോ ളം കുട്ടികൾ ഇന്ന്‌ വിദ്യാലയങ്ങളിലേക്ക്‌.  പൊതു വിദ്യാഭ്യാസ സംരക്ഷണപ്രവർ ത്തനങ്ങൾലക്ഷ്യം കാണുന്നുവെന്നാണ്‌ പ്രവേശനക്കണക്കുകൾ സൂചിപ്പിക്കുന്നത്‌. 
കുട്ടികളെ വരവേല്‍ക്കാനുള്ള പൊതുവിദ്യാഭ്യാസ സംരംക്ഷണ ഗാനം രചിച്ചിരിക്കുന്നത് മുരുകന്‍ കാട്ടാക്കടയാണ്. കെ.എസ് ചിത്രയാണ് ഗാനം ആലപിച്ചത്.

''പൂക്കൾ ചിരിക്കുവാൻ മണ്ണുവേണം
മണ്ണു നന്നാകുവാൻ 
വിളകൾവേണം 
വാക്കുകൾ വിത്തായി വിളaയിക്കുവാൻ വേണം വിദ്യാലയം...
പൊതുവിദ്യാലയം
നമ്മളൊന്നാകണം, 
നന്മയായ് മാറണം, 
പൊതുവിദ്യാലയങ്ങൾക്ക് കാവലാകണം 
വിദ്യയേകും പൊതുവിദ്യാലയങ്ങളീ നാടിന്റെ 
നന്മയാണമ്മയാണ് 
വിദ്യ വിശാലവിഹായസ്സ് കുട്ടികൾ പക്ഷികൾപോൽ പറക്കും വാനിടം 
വാക്കുകൾ പൂക്കുന്ന 
വിദ്യാലയങ്ങൾക്ക് 
കാവലാളാകുവാൻ 
നമ്മൾവേണം 
പള്ളിക്കൂടങ്ങളെ 
പറുദീസയാക്കണം, പഠനമോ 
പ്രിയമുള്ള കളിയാകണം 
വിദ്യക്ക് ജാതിമത
ഭേദങ്ങളില്ലെന്ന വിദ്യയീ നാടിന്റെ പാഠമാകണം 
പാoവും പാടവും തോടും കടന്നീ
പ്രപഞ്ചമാകെ 
പുസ്തകങ്ങളായ് മാറണം ''

പഞ്ചമിയുടെ ഓർമയിൽ തുടക്കം
പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഊരൂട്ടമ്പലം ഗവ. സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിച്ചു. കീഴ്‌ജാതിക്കാരിയെന്നപേരിൽ ജന്മിമാർ അക്ഷരാഭ്യാസം നിഷേധിച്ച പഞ്ചമിയെന്ന പെൺകുട്ടിയുടെ ഓർമയിലാണ് ചടങ്ങുകൾ നടന്നത്‌. 1910-ൽ പഞ്ചമിയെ ഇറക്കിവിട്ട കണ്ടല കുടിപ്പള്ളികൂടമാണ്‌ പിന്നീട്‌ ഊരൂട്ടമ്പലം ഗവ.സ്കൂളായത്‌.