ലോകം പ്രതിസന്ധി നേരിട്ട കോവിഡ് കാലത്ത് നോര്‍ക്ക റൂട്സിന്റെ സഹകരണത്തോടെ നടത്തിയ പുതുതലമുറ കോഴ്സുകളിലൂടെ അഞ്ഞൂറിലധികം വിദ്യാര്‍ത്ഥികളെ ഐസിറ്റി അക്കാദമി തൊഴില്‍ പ്രാപ്തരാക്കി.  കഴിഞ്ഞ ആറുമാസക്കാലത്തിനിടയില്‍ നടത്തിയ ദീര്‍ഘകാല, ഹ്രസ്വകാല കോഴ്സുകളിലൂടെയാണ് ഐസിറ്റി അക്കാദമി ഈ നേട്ടം കൈവരിച്ചത്. 70 ഓളം അധികം മുന്‍നിര ഐറ്റി കമ്പനികളാണ് ഐസിറ്റി അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ അവസരം ഒരുക്കാന്‍ രംഗത്തെത്തിയത്.കൂടാതെ, 200 ല്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് ടിസിഎസ് അയോണില്‍ ഇന്റേണ്‍ഷിപ്പ് സൗകര്യവും ലഭ്യമാക്കി. കോവിഡ് പ്രതിസന്ധിഘട്ടത്തില്‍ പുതുതലമുറ കോഴ്സുകളിലൂടെ ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത തൊഴില്‍ കണ്ടെത്താന്‍ ഐസിറ്റി അക്കാദമിക്ക് സാധിച്ചു.-

സന്തോഷ് കുറുപ്പ്, സി.ഇ.ഒ, ഐസിറ്റി അക്കാദമി.

Content Highlight: More than 500 students were employed during the Covid period