മാതൃഭൂമി ഡോട്ട് കോമിന്റെ ആഭിമുഖ്യത്തിൽ, കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്സും നൂതന സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുന്ന ഐസിടി അക്കാദമിയും ചേർന്ന്  വെബിനാർ  സംഘടിപ്പിക്കുന്നു. ഈ മഹാമാരിയുടെ കാലത്ത് ഐടി രംഗത്ത് തൊഴിൽ നൈപുണ്യം വർധിപ്പിച്ചുകൊണ്ട് മുന്നേറാനുള്ള അവസരങ്ങളെക്കുറിച്ച് വിശകലനം ചെയ്യുന്ന വെബിനാർ ഉദ്യോഗാർഥികൾക്ക് ഏറെ പ്രയോജനകരമായിരിക്കും. സെപ്റ്റംബർ 16ന് വൈകീട്ട് 4.30 മുതൽ 5.30 വരെയാണ് വെബിനാർ. ഫെയ്‌സ്ബുക്ക് ലൈവായാണ് വെബിനാർ നടത്തുന്നത്.

തൊഴിൽ രംഗത്തെ മാറ്റത്തിനനുസരിച്ച് സ്‌കിൽ നേടിയവർക്ക് ഈ കോവിഡ് കാലത്തും തൊഴിൽ നഷ്ടപ്പെട്ടില്ല. ഇനിയുള്ള കാലത്ത്  പുത്തൻ പ്രവണതയ്ക്കനുസരിച്ചുള്ള നൈപുണ്യം കരസ്ഥമാക്കിയവർക്കാകും ഡിമാൻഡ് എന്ന് ഈ പ്രവണത സൂചിപ്പിക്കുന്നു. കേരളത്തിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മയുടെ പ്രധാനകാരണങ്ങളിലൊന്ന് തൊഴിൽദാതാവ് ആവശ്യപ്പെടുന്ന നൈപുണ്യങ്ങൾ ഉദ്യോഗാർത്ഥികൾക്കില്ല എന്നതാണ്. ഉയർന്ന ഡിഗ്രികൾ കരസ്ഥമാക്കിയിട്ടും കേരളത്തിലെ യുവതലമുറ തൊഴിൽരഹിതരായി ജീവിക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്സും നൂതന സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുന്ന, പൊതുസ്വകാര്യപങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമിയും സംയുക്തമായി പുതുതലമുറ കോഴ്സുകൾ ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ കോഴ്‌സുകളിലൂടെ വ്യാവസായിക മേഖല ആവശ്യപ്പെടുന്ന നിപുണത നേടുന്നതിനാൽ വിദ്യാർഥികൾക്ക് മാറിയ സാഹചര്യത്തിലും തൊഴിൽ ഉറപ്പാക്കാൻ സാധിക്കുന്നു.

ഇന്നത്തെ കാലത്ത് തൊഴിൽരംഗത്ത് വൻഡിമാൻഡുള്ള മേഖലകളിൽ യുവാക്കൾക്ക് പ്രത്യേക പരിശീലനം നൽകി മികച്ച തൊഴിൽ കണ്ടെത്താൻ അവരെ പ്രാപ്തരാക്കുകയാണ് ഐസിടി അക്കാദമിയുടെയും നോർക്ക റൂട്ട്‌സിന്റെയും ലക്ഷ്യം. ഇതിനായി നോർക്ക റൂട്ട്സ് പ്രത്യേക സ്‌കോളർഷിപ്പും നൽകുന്നുണ്ട്. നിരന്തരം മാറ്റങ്ങൾക്ക് വിധേയമാകുന്ന ഐടി മേഖലയിൽ ഏറെ തൊഴിൽ അവസരങ്ങളുള്ള റോബോട്ടിക് പ്രോസസ് ഓട്ടമോഷൻ, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ഫുൾസ്റ്റാക്ക് ഡെവലപ്മെന്റ്, ഡിജിറ്റൽ മാർക്കറ്റിങ്, സോഫ്റ്റ് വെയർ ടെസ്റ്റിങ് തുടങ്ങിയ മേഖലകളിൽ എങ്ങനെ മികച്ച കരിയർ സ്വന്തമാക്കാം, അവയ്ക്ക് അനുയോജ്യമായ കോഴ്സുകൾ സർക്കാർ സ്‌കോളർഷിപ്പോടെ എവിടെ പഠിക്കാം? വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് ഏത് കോഴ്സ് തെരഞ്ഞെടുക്കണം? ഇത്തരം കോഴ്സുകൾ പഠിച്ചാലുള്ള മറ്റു നേട്ടങ്ങൾ തുടങ്ങിയ ഒട്ടനവധി വിഷയങ്ങളിൽ  വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുണ്ടായേക്കാവുന്ന സംശയങ്ങൾക്കുള്ള മറുപടി നൽകുന്നതിനായാണ് മാതൃഭൂമി ഡോട്ട് കോമുമായി സഹകരിച്ച്  ഐസിടി അക്കാദമി വെബിനാർ സംഘടിപ്പിച്ചിരിക്കുന്നത്. അതത് മേഖലയിലെ വിദഗ്ധരാകും വെബിനാറിൽ ക്ലാസുകൾ നയിക്കുക. വെബിനാറിൽ പങ്കെടുക്കാനായി സെപ്റ്റംബർ 16ന് വൈകീട്ട് നാലരയ്ക്ക് മാതൃഭൂമി ഡോട്ട് കോമിന്റെ വെബ്‌സൈറ്റോ ഫെയ്‌സ് ബുക്ക് പേജോ സന്ദർശിക്കുക.

Content Highlights:  Job Skills, IT Jobs: Norka Routes - ICT Webinar on September 16