വിദേശത്തു പഠിക്കാനും ജോലിചെയ്യാനും ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശത്തെ പഠനം സ്ഥാപനത്തിന്റെ വിശ്വാസ്യത, വിസ, താമസം തുടങ്ങി ഒട്ടേറെ കാര്യങ്ങളില്‍ സംശയം ഉണ്ടായിരിക്കുക സ്വാഭാവികമാണ്. ഇത്തരം സംശയങ്ങള്‍ നീക്കാനും വിദേശപഠനത്തെക്കുറിച്ച് വിശദമായി മനസ്സിലാക്കാനുമായി മാതൃഭൂമി ആസ്പയര്‍ ഡിജിറ്റല്‍ എജ്യുക്കേഷന്‍ എക്സ്പോ സന്ദര്‍ശിക്കൂ.

വിദേശത്തെ 300-ല്‍പ്പരം സര്‍വകലാശാലകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍മുതല്‍ മാസ്റ്റേഴ്സ് കോഴ്സുകള്‍വരെ കുറഞ്ഞ ചെലവില്‍ പഠിക്കാന്‍ അവസരമൊരുക്കുന്ന ഫെയര്‍ ഫ്യൂച്ചറും അറുപതോളം രാജ്യങ്ങളിലെ മികച്ച സര്‍വകലാശാലകളില്‍ പ്രവേശനം ലഭ്യമാക്കുന്ന അനിക്സ് എജ്യുക്കേഷനും എക്സ്പോയില്‍ പങ്കെടുക്കുന്നുണ്ട്. യു.എ.ഇ.യിലും ബഹ്റൈനിലും ഓഫീസുകളുള്ള, രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ചേരുന്നതിന് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്ന ലേണ്‍ടെക് എജ്യൂ സൊലൂഷന്‍സും എക്സ്പോയിലുണ്ട്.

ജെയിന്‍ യൂണിവേഴ്സിറ്റി, ചെന്നെയിലെ വെയ്ല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ടെക്നോളജി ആന്‍ഡ് അഡ്വാന്‍സ് സ്റ്റഡീസ് എന്നിവര്‍ എക്സ്പോയിലുണ്ട്. കോയമ്പത്തൂര്‍ മറൈന്‍ കോളേജ്, കാലടിയിലെ ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി, തിരുവനന്തപുരത്തെ മോഹന്‍ദാസ് കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി, പാലായിലെ സെയ്ന്റ് ജോസഫ്സ് കോളേജ് ഓഫ് എന്‍നിയറിങ് ആന്‍ഡ് ടെക്നോളജി, മാളയിലെ ഹോളി ഗ്രേസ് അക്കാദമി ഓഫ് എന്‍ജിനിയറിങ്, കോഴിക്കോട് വേദവ്യാസ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, തൃശ്ശൂരിലെ ഐ.സി.സി.എസ്. കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്മെന്റ്, തൃശ്ശൂരിലെ എലിംസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, കൊച്ചിയിലെ സെയ്ന്റ് ആന്റണീസ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ലക്ഷ്യ, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്സ്, കോട്ടയ്ക്കല്‍ ആയുര്‍വേദ അക്കാദമി, കൊല്ലത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ്, കൊച്ചിയിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് ആര്‍ട്സ് തുടങ്ങിയ സ്ഥാപനങ്ങളും എക്സ്പോയിലുണ്ട്.

'മാതൃഭൂമി എക്സ്പോ' എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് എക്സ്പോയില്‍ പങ്കെടുക്കാം. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ് സ്റ്റോറില്‍ നിന്നും ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഈ മാസം 18 വരെയാണ് എക്സ്പോ നടക്കുന്നത്.

Content Highlights: Study Abroad Details Explain in Mathrubhumi Aspire Digital Education Expo