ന്നത വിദ്യാഭ്യാസ മേഖലകളെക്കുറിച്ച് വിശദമായി മനസിലാക്കാനും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അഡ്മിഷിന്‍ എടുക്കാനും അവസരം ഒരുക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രദര്‍ശനമായ 'മാതൃഭൂമി ആസ്പയര്‍ ഡിജിറ്റല്‍ എജ്യൂക്കേഷന്‍ എക്സ്പോ' സെപ്റ്റംബര്‍ 18 വരെ ഉണ്ടായിരിക്കുന്നതാണ്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രൊഫഷണല്‍ കോളേജുകളും കണ്‍സള്‍ട്ടന്‍സികളും എസ്‌ക്സ്പോയില്‍ പങ്കെടുക്കുന്നുണ്ട്. ഇതിലൂടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ജിനിയറിങ്, മെഡിക്കല്‍, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, ആര്‍ട്സ് ആന്‍ഡ് സയന്‍സ്, കൊമേഴ്സ്, മാനേജ്മെന്റ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, മാരിടൈം കോഴ്സുകള്‍, സ്‌കില്‍ ഡവലപ്മെന്റ് കോഴ്സുകള്‍ തുടങ്ങിയവയില്‍ പ്രവേശനം നേടാനും വിദേശ പഠനാവസരങ്ങള്‍ ഉറപ്പാക്കാനും കഴിയുന്നതാണ്. കൂടാതെ വിവിധ കോഴ്സുകളെക്കുറിച്ചും തൊഴിലവരസരങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന 15 വീഡിയോ ടോക്കുകളും എക്സ്പോയില്‍ ഉണ്ടായിരിക്കുന്നതാണ്.

പ്ലസ് ടുവിന് ശേഷം കരിയര്‍, ഡിഗ്രിക്കു ശേഷം കരിയര്‍ എന്നീ വിഷയങ്ങളില്‍ കരിയര്‍ കണ്‍സള്‍ട്ടന്റുകളായ പ്രൊഫ. (ഡോ) പി. ആര്‍. വെങ്കിട്ടരാമന്‍, ഡോ. തോമസ് ജോര്‍ജ് എന്നിവര്‍ വീഡിയോ ടോക്കുകള്‍ നല്‍കുന്നു. സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് മുഹമ്മദ് ഹനീഷ് ഐഎഎസ്, ജ്യോതിസ് മോഹന്‍ ഐആര്‍എസ് എന്നിവര്‍ സംസാരിക്കുന്നു. വിദേശ പഠന സാധ്യതകളെക്കുറിച്ച് യുഎല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ ടി. പി. സേതുമാധവനും കൊമേഴ്സ്, ഹ്യൂമാനിറ്റീസ്, മാനേജ്മെന്റ്, ബാങ്കിംഗ് എന്നിവയുടെ തൊഴില്‍ സാധ്യതകളെക്കുറിച്ച് എംജി സര്‍വകലാശാല മുന്‍ പിആര്‍ഒ ജി. ശ്രീകുമാറും വീഡിയോ ടോക്ക് നല്‍കുന്നു. എംബിഎ - എന്‍ട്രന്‍സ് പരീക്ഷകളും തൊഴില്‍ സാധ്യതകളും എന്ന വിഷയത്തില്‍ തോമസ് ജോര്‍ജ് സംസാരിക്കുന്നു. മെഡിക്കല്‍ മേഖലയും കോഴ്സുകളും, നഴ്സിംഗ് - പാരാമെഡിക്കല്‍ മേഖലകളും കോഴ്സുകളും, മെഡിക്കല്‍ - പാരമെഡിക്കല്‍ പ്രവേശനപരീക്ഷകളെ എങ്ങനെ സമീപിക്കാം, എന്‍ജിനിയയറിംഗ് ബ്രാഞ്ചുകളും കോഴ്സുകളും, എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം എന്നീ വിഷയങ്ങളില്‍ മുന്‍ എന്‍ട്രന്‍സ് എക്സാം ജോയിന്റ് കമ്മീഷണര്‍ ഡോ. രാജുകൃഷ്ണന്‍ ടോക്കുകള്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ കേരളത്തിലെ വിവിധ നഗരങ്ങളില്‍ നടത്തിയിട്ടുള്ള മാതൃഭൂമി ആസ്പയര്‍ വിദ്യാഭ്യാസ പ്രദര്‍ശനത്തിന് മികച്ച പ്രതികരണമാണ് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ചിട്ടുള്ളത്. ഇത്തവണ മാതൃഭൂമി ഓണ്‍ലൈനായി ഒരുക്കുന്ന ഈ എക്സ്പോയിലും, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യമായി പങ്കെടുക്കാവുന്നതാണ്. വീട്ടിലിരുന്ന് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൗണ്‍സലര്‍മാരുമായി വീഡിയോ കോള്‍ ചാറ്റ് റൂമിലൂടെയും വോയിസ് കോളിലൂടെയും ചാറ്റിലൂടെയും ബന്ധപ്പെടാനുമുള്ള അവസരവും അവര്‍ക്ക് ലഭിക്കുന്നതാണ്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറ് മണി വരെ നിശ്ചിത സമയങ്ങളില്‍ സ്റ്റുഡന്റ് കൗണ്‍സലര്‍മാരുടെ സേവനം ലഭ്യമാണ്.

മാതൃഭൂമി ആസ്പയര്‍ ഡിജിറ്റല്‍ എജ്യൂക്കേഷന്‍ എക്സ്പോ 2020 ഒരു മൊബൈല്‍ ആപ് ആണ്. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ് സ്റ്റോറില്‍ നിന്നും 'മാതൃഭൂമി എക്സ്പോ' ഡൗണ്‍ലോഡ് ചെയ്യാം. 

Content Highlights: Mathrubhumi Aspire Digital Education Expo will be continued till 18 September