രമ്പരാഗത കോഴ്സുകള്‍ മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നവരുടെ സേവനം സമൂഹത്തിന് എന്നും ആവശ്യമുണ്ട്. ഇത്തരം കോഴ്സുകള്‍ പഠിക്കാന്‍ താത്പര്യമുണ്ടെങ്കില്‍ മാതൃഭൂമി ആസ്പയര്‍ ഡിജിറ്റല്‍ എജ്യുക്കേഷന്‍ എക്‌സ്പോ സന്ദര്‍ശിക്കൂ. ഇരുനൂറോളം കോഴ്സുകളുമായി ജെയിന്‍ യൂണിവേഴ്സിറ്റിയും നൂറിലധികം കോഴ്സുകളുമായി ചെന്നെയിലെ വെയ്ല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ടെക്നോളജി ആന്‍ഡ് അഡ്വാന്‍സ് സ്റ്റഡീസും ഈ എക്‌സ്പോയിലുണ്ട്.

കോയമ്പത്തൂര്‍ മറൈന്‍ കോളേജ്, കാലടിയിലെ ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി, തിരുവനന്തപുരത്തെ മോഹന്‍ദാസ് കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി, പാലായിലെ സെയ്ന്റ് ജോസഫ്സ് കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി, മാളയിലെ ഹോളി ഗ്രേസ് അക്കാദമി ഓഫ് എന്‍ജിനിയറിങ്, കോഴിക്കോട് വേദവ്യാസ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, തൃശ്ശൂരിലെ ഐ.സി.സി.എസ്. കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്മെന്റ്, തൃശ്ശൂരിലെ എലിംസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, കൊച്ചിയിലെ സെയ്ന്റ് ആന്റണീസ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ലക്ഷ്യ, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്സ്, കോട്ടയ്ക്കല്‍ ആയുര്‍വേദ അക്കാദമി, കൊല്ലത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ്, കൊച്ചിയിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് ആര്‍ട്സ് തുടങ്ങിയ സ്ഥാപനങ്ങളും എക്‌സ്പോയിലുണ്ട്. കൂടാതെ വിദേശപഠനത്തിന് അവസരമൊരുക്കികൊണ്ട് ഫെയര്‍ ഫ്യൂച്ചറും അനിക്‌സ് എജ്യുക്കേഷനും എക്‌സ്പോയില്‍ പങ്കെടുക്കുന്നു. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ചേരുന്നതിന് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്ന ലേണ്‍ടെക് എജ്യു. സൊലൂഷന്‍സും എക്‌സ്പോയിലുണ്ട്.

'മാതൃഭൂമി എക്‌സ്പോ' എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് എക്‌സ്പോയില്‍ പങ്കെടുക്കാം. വിവിധ കോഴ്സുകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും അതത് മേഖലകളിലെ വിദഗ്ധര്‍ നല്‍കുന്ന 15 വീഡിയോ ടോക്കുകളും എക്‌സ്പോയില്‍ ലഭ്യമാണ്. ഈ മാസം 18 വരെയാണ് എക്‌സ്പോ നടക്കുന്നത്.

Content Highlights: Mathrubhumi Aspire Digital Education Expo