വൈവിധ്യമാര്‍ന്ന കോഴ്സുകള്‍ പഠിക്കാന്‍ അവസരം ഒരുക്കുകയാണ് മാതൃഭൂമി ആസ്പയര്‍ ഡിജിറ്റല്‍ എജ്യുക്കേഷന്‍ എക്സ്പോ 2020. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രൊഫഷണല്‍ കോളേജുകളും കണ്‍സല്‍ട്ടന്‍സികളും ഈ എക്സ്പോയില്‍ പങ്കെടുക്കുന്നുണ്ട്. എന്‍ജിനിയറിങ്, മെഡിക്കല്‍, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, ആര്‍ട്സ് ആന്‍ഡ് സയന്‍സ്, കൊമേഴ്സ്, മാനേജ്മെന്റ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, മാരിടൈം, സ്‌കില്‍ ഡെവലപ്മെന്റ് തുടങ്ങി ഒട്ടേറെ കോഴ്സുകളില്‍ പ്രവേശനം നേടാനും വിദേശ പഠനാവസരങ്ങള്‍ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുന്നു.

ഇരുനൂറോളം കോഴ്സുകളുമായി ജെയിന്‍ യൂണിവേഴ്സിറ്റിയും നൂറിലധികം കോഴ്സുകളുമായി ചെന്നൈയിലെ വെല്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ടെക്നോളജി ആന്‍ഡ് അഡ്വാന്‍സ് സ്റ്റഡീസും ഈ എക്സ്പോയിലൂടെ വിദ്യാര്‍ഥികള്‍ക്ക് വിപുലമായ അവസരങ്ങളുടെ ലോകം തുറന്നുകൊടുക്കുന്നു. കോയമ്പത്തൂര്‍ മറൈന്‍ കോളേജ്, കാലടിയിലെ ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി, തിരുവനന്തപുരത്തെ മോഹന്‍ദാസ് കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി, പാലായിലെ സെയ്ന്റ് ജോസഫ്സ് കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് ടെക്നോളജി, മാളയിലെ ഹോളി ഗ്രേസ് അക്കാദമി ഓഫ് എന്‍ജിനിയറിങ്, കോഴിക്കോട് വേദവ്യാസ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, തൃശ്ശൂരിലെ ഐ.സി.സി.എസ്. കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്മെന്റ്, തൃശ്ശൂരിലെ എലിംസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, കൊച്ചിയിലെ സെയ്ന്റ് ആന്റണീസ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, ലക്ഷ്യ, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്സ്, കോട്ടയ്ക്കല്‍ ആയുര്‍വേദ അക്കാദമി, കൊല്ലത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍സ്, കൊച്ചിയിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് ആര്‍ട്സ് തുടങ്ങിയ സ്ഥാപനങ്ങളും എക്സ്പോയിലുണ്ട്. കൂടാതെ വിദേശ പഠനത്തിന് അവസരമൊരുക്കിക്കൊണ്ട് ഫെയര്‍ ഫ്യൂച്ചറും അനിക്സ് എജ്യുക്കേഷനും എക്സ്പോയില്‍ പങ്കെടുക്കുന്നു. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും ചേരുന്നതിന് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്ന ലേണ്‍ടെക് എജ്യു സൊലൂഷന്‍സും എക്സ്പോയിലുണ്ട്.

'മാതൃഭൂമി എക്സ്പോ' എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് എക്സ്പോയില്‍ പങ്കെടുക്കാം. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ്പ്സ്റ്റോറില്‍നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വീട്ടിലിരുന്ന് സൗജന്യമായി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൗണ്‍സലര്‍മാരുമായി വീഡിയോ കോള്‍ ചാറ്റ് റൂമിലൂടെയും വോയിസ് കോളിലൂടെയും ചാറ്റിലൂടെയും ബന്ധപ്പെടാനുമുള്ള അവസരം ലഭിക്കുന്നതാണ്. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെ നിശ്ചിത സമയങ്ങളില്‍ സ്റ്റുഡന്റ് കൗണ്‍സലര്‍മാരുടെ സേവനം ലഭിക്കും. വിവിധ കോഴ്സുകളെക്കുറിച്ചും തൊഴിലവസരങ്ങളെക്കുറിച്ചും അതത് മേഖലകളിലെ വിദഗ്ധര്‍ നല്‍കുന്ന 15 വീഡിയോ ടോക്കുകളും എക്സ്പോയില്‍ ലഭ്യമാണ്. ഈ മാസം 18 വരെയാണ് എക്സ്പോ നടക്കുന്നത്.

Content Highlights: Mathrubhumi Aspire Digital Education Expo