മൃത വിശ്വ വിദ്യാപീഠത്തിലെ വിദ്യാഭ്യാസം, സമഗ്രതയുള്ള കരിക്കുലത്താല്‍ നിര്‍മിക്കപ്പട്ടതാണ്; അത് മൂല്യാധിഷ്ടിത വിദ്യാഭ്യാസത്താല്‍ ദൃഢമാക്കപ്പെട്ടതാണ്. അമൃതയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ലോകത്തിലെ മുന്‍നിര യൂണിവേഴ്സിറ്റികളുമായുള്ള സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍, ഇന്റഗ്രേറ്റഡ് കോഴ്സുകള്‍, ഡ്യൂവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍ എന്നിവയുടെ പ്രയോജനം ലഭിക്കുന്നു.

കൂടാതെ, അക്കാദമിക പങ്കാളിത്തത്തിനു വേണ്ടിയുള്ള പൂര്‍ണമായ ചട്ടക്കൂടിന്റെ ഭാഗമായി, സര്‍വകലാശാല സസ്റ്റെയിനബിള്‍ കമ്യൂണിറ്റികളുടെ വികസനത്തിന് പ്രാധാന്യം നല്‍കുന്നു. അനുഭവവേദ്യമായ പഠനത്തിന് ഊന്നല്‍ നല്‍കുന്ന കരിക്കുലം വികസിപ്പിച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയത്. ഗ്രാമീണരിലും വെല്ലുവിളികള്‍ നേരിടുന്ന സമൂഹങ്ങളിലും സുസ്ഥിരമായ പരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിന് ആവശ്യമായ അറിവും കഴിവുകളും മ്യൂല്യങ്ങളും അമൃതയിലെ വിദ്യാര്‍ഥികള്‍ നേടേണ്ടതാണ്. HuT, ലിവ് ഇന്‍ ലാബ്സ് തുടങ്ങിയ പ്രോഗ്രാമുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് അവരുടെ വൈദഗ്ധ്യം സമൂഹിക വെല്ലുവിളികള്‍ കൈകാര്യം ചെയ്യുവാനായി ഉപയോഗപ്പെടുത്താം. HuTന് റോബോട്ടുകളെ ഉപയോഗിച്ച് സാമൂഹിക പ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള എന്‍ജിനിയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്.

യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം എളുപ്പമാക്കുന്നതിനായി അമൃത യൂണിവേഴ്സിറ്റി ഈ വര്‍ഷം വഴക്കമുള്ള പ്രവേശന മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അമൃത എന്‍ട്രന്‍സ് എക്സാം (AEEE), റിമോട്ട് പ്രൊട്ടക്റ്റഡ് എക്സാമിനേഷന്‍ (CBT or RPE), JEE mains 2021, SAT or Pearson UG എന്‍ട്രന്‍സ് എക്സാമിനേഷന്‍ എന്നിവയെല്ലാം അമൃത സ്വീകരിക്കുന്നു. മൂന്ന് അഡ്മിഷന്‍ എന്‍ട്രന്‍സ് സാധ്യതകള്‍ കൂടി അമൃത നല്‍കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് അമൃത സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു.

കോവിഡ് പ്രതിസന്ധിയിലും അമൃത വിശ്വ വിദ്യാപീഠം ഓണ്‍ലൈനായി കാമ്പസ് പ്ലേസ്‌മെന്റ് സംഘടിപ്പിച്ചു. മള്‍ട്ടി നാഷണല്‍ കമ്പനികളായ മൈക്രോസോഫ്റ്റ്, സിസ്‌കോ എന്നിവ ഉള്‍പ്പടെ 50ലേറെ കമ്പനികള്‍ പങ്കെടുത്ത 2020 ലെ വിര്‍ച്വല്‍ പ്ലേസ്‌മെന്റില്‍ അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗിലെ ബി. ടെക്, എം ടെക് വിദ്യാര്‍ഥികളിലെ 90% ലധികം പേരും റിക്രൂട്ട് ചെയ്യപ്പെട്ടു.  പ്രതിമാസ സ്റ്റൈപന്റ് 60,000 രൂപ മുതല്‍ ഇന്റേണ്‍ഷിപ്പിനും, പ്രതിവര്‍ഷ ശമ്പളം 14.37 ലക്ഷം മുതല്‍ ജോലിയിലും നിയമിക്കപ്പെട്ടു. ഇതേ ക്യംപെയിനിലെ ഉയര്‍ന്ന പാക്കേജ് ആസ്‌ട്രേലിയന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ അറ്റ്‌ലാസിയന്‍ വാഗ്ദാനം ചെയ്ത 56.9 ലക്ഷം രൂപ (പ്രതിവര്‍ഷം) ആണ്. 2021ലെ പ്ലേസ്മെന്റ് പ്രോസസുകളും ഓണ്‍ലൈനായി വിജയകരമായി നടക്കുന്നു.

Amrita Banner

Content Highlights: Why to choose Amrita Vishwa Vidyapeetham