പുത്തന്‍ മേഖലകളില്‍ കഴിവ് തെളിയിക്കണമെങ്കില്‍ ആദ്യം വിദ്യാര്‍ഥികള്‍ അടിസ്ഥാന വിഷയങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് യുവ സംരംഭകനായ ജോയ് സെബാസ്റ്റിയന്‍.ടെക്‌ജെന്‍ഷ്യ സ്റ്റാര്‍ട്ടപ്പിന്റെ സി.ഇ.ഒ ആന്‍ഡ് കോ-ഫൗണ്ടറാണ് ഇദ്ദേഹം. കംപ്യൂട്ടര്‍ സയന്‍സ് ഉള്‍പ്പെടെയുള്ള അടിസ്ഥാന വിഷയങ്ങള്‍ 

മാതൃഭൂമി ആസ്‌ക് എക്‌സ്‌പേര്‍ട്ട് വെബിനാറില്‍ 'എ.ഐ, ഐ.ഒ.ടി, റോബോട്ടിക്‌സ്, ഓട്ടോമേഷന്‍ എന്നിവയുടെ ഉപയോഗം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, സമൂഹമാധ്യമ രംഗം, അസ്‌ട്രോണമി എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാതുറകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാന്നിധ്യമിന്ന് കാണാമെന്നും രോഗനിര്‍ണയത്തിനും വിദ്യാര്‍ഥികളിലെ അഭിരുചി അളക്കാനും തുടങ്ങി എ.ഐയുടെ പലതരം ഉപയോഗങ്ങളെക്കുറിച്ചും അദ്ദേഹം വെബിനാറില്‍ സംസാരിച്ചു. 

എന്‍ജിനിയറിങ്ങിലെ വിവിധ ബ്രാഞ്ചുകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന റോബോട്ടിക്‌സ് മേഖലയില്‍ വിദ്യാര്‍ഥികള്‍ക്കുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. പലതരം റോബോട്ടുകളെ ഏതെല്ലാം പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാമെന്നും ഇതില്‍ അദ്ദേഹം വ്യക്തമാക്കി. 

പുത്തന്‍ മേഖലകളില്‍ കഴിവ് തെളിയിക്കണമെങ്കില്‍ ആദ്യം വിദ്യാര്‍ഥികള്‍ കംപ്യൂട്ടര്‍ സയന്‍സ് ഉള്‍പ്പെടെ അടിസ്ഥാന വിഷയങ്ങള്‍ അറിഞ്ഞിരിക്കണം. ഓണ്‍ലൈനായി ഡാറ്റാ സയന്‍സ് കോഴ്‌സ് പഠിക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ സ്റ്റാറ്റിസ്റ്റിക്‌സ് മാത്തമാറ്റിക്‌സ് ഉള്‍പ്പെടുള്ള വിഷയങ്ങളില്‍ ഒരല്‍പം ജ്ഞാനം ഉള്ളവരാകണം. കോളേജിലെ അവസാന വര്‍ഷത്തെ പ്രോജക്ടുകളെ ഒരല്‍പം കൂടി ഗൗരവപരമായി എടുത്താല്‍ത്തന്നെ പല കുട്ടികള്‍ക്കും ഇന്‍ഡസ്ട്രികള്‍ക്ക് അനുയോജ്യരായി മാറാം. സംരംഭക രംഗത്തേക്കിറങ്ങി സ്വയം എന്തെങ്കിലും ചെയ്ത് നോക്കാനുള്ള സാധ്യതകള്‍ ഇന്ന് വളരെ വലുതാണ്. 

Content Highlights: How to use AI, Robotics, IOT, Automation, Mathrubhumi Amrita Vishwa Vidyapeetham Webinar