രിക്കുലം നന്നായി പരിശോധിച്ച് ഉറപ്പ് വരുത്തിയശേഷം വേണം കോഴ്‌സുകള്‍ തിരഞ്ഞെടുക്കാനെന്ന് അമൃത വിശ്വവിദ്യാപീഠം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ജി.ഗോപകുമാര്‍. മാതൃഭൂമി ആസ്‌ക് എക്‌സ്‌പേര്‍ട്ട് വെബ്‌നാറില്‍ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷിന്‍ ലേണിങ് എന്നിവയുടെ ഭാവി സാധ്യത'ളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ യു.ജി തലത്തില്‍ ആ കോഴ്‌സ് പഠിച്ചിരിക്കണമെന്ന് നിര്‍ബന്ധമില്ല. കംപ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍ തുടങ്ങിയ ബ്രാഞ്ചുകളും തിരഞ്ഞെടുക്കാം. പക്ഷേ തിരഞ്ഞെടുക്കുന്ന കോളേജിന്റെ കരിക്കുലം കാലാനുസൃതമാണോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

മൊബൈല്‍ ഫോണിലെ സ്‌പെല്ലിങ് സജഷന്‍, സമൂഹമാധ്യമങ്ങളിലെ ടാഗുകള്‍, പരസ്യങ്ങള്‍ തുടങ്ങി ഇന്ന് നിത്യജീവിതത്തില്‍ ദൃശ്യമാകുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പല പ്രത്യേകതകളെക്കുറിച്ചും അദ്ദേഹം വെബിനാറില്‍ വ്യക്തമാക്കി. ഡേറ്റയുമായി ബന്ധപ്പെട്ടുണ്ടായ വളര്‍ച്ചയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ മേഖലകളുടെ വളര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നതെന്നും അത് ഭാവിയില്‍ പുത്തന്‍ അവസരങ്ങള്‍ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Content Highlights: Curriculum should be taken into consideration while choosing courses, webinar