മികവു തെളിയിച്ച, മാത്തമാറ്റിക്‌സ് വിദ്യാര്‍ഥികള്‍ക്ക് 2021-22 ലെ 'എഡിന്‍ബറോ ഗ്ലോബല്‍ അണ്ടര്‍ഗ്രാജ്വേറ്റ് മാത്തമാറ്റിക്‌സ് സ്‌കോളര്‍ഷിപ്പി'ന് അപേക്ഷിക്കാം.

എഡിന്‍ബറോ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സില്‍ ഒരു ഫുള്‍ ടൈം അണ്ടര്‍ഗ്രാജ്വേറ്റ് ഡിഗ്രി പ്രോഗ്രാമിലേക്ക് പ്രവേശന ഓഫര്‍ ലഭിച്ചവര്‍ക്കാണ് അവസരം. യൂണിവേഴ്‌സിറ്റി ആന്‍ഡ് കോളേജസ് അഡ്മിഷന്‍ സര്‍വീസസ് (യു.സി.എ.എസ്.) വഴി എഡിന്‍ബറോ യൂണിവേഴ്‌സിറ്റിയിലേക്ക് ഈ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ നല്‍കി ഇതിനകം പ്രവേശന ഓഫര്‍ ലഭിക്കാത്തവര്‍ക്കും അപേക്ഷ നല്‍കാവുന്നതാണ്.

പ്രോഗ്രാമില്‍ ഇതിനകം ചേര്‍ന്നവര്‍ക്കോ സര്‍വകലാശാലയിലെ മറ്റൊരു സ്‌കൂളിന്റെ ഒരു ഡിഗ്രി പ്രോഗ്രാമിന്റെ ഭാഗമായി മാത്തമാറ്റിക്‌സ് പഠിക്കുന്നവര്‍ക്കോ അപേക്ഷിക്കാന്‍ അര്‍ഹതയില്ല.

വാര്‍ഷിക സ്‌കോളര്‍ഷിപ്പ് 5000 പൗണ്ടാണ് (അഞ്ച് ലക്ഷത്തോളം രൂപ). തൃപ്തികരമായ പഠനപുരോഗതിക്കു വിധേയമായി പ്രോഗ്രാം കാലയളവിലേക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കും.

പ്രോഗ്രസ്/കണ്ടീഷണല്‍ പ്രോഗ്രഷന്‍ എന്ന നില വിദ്യാര്‍ഥി കൈവരിക്കുന്ന പക്ഷം അത് തൃപ്തികരമായ പഠനപുരോഗതിയായി കണക്കാക്കും. ഈ നില ഏതെങ്കിലും വര്‍ഷത്തില്‍ ലഭിക്കാതെ വന്നാല്‍ അന്നു മുതല്‍ സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കും.

വിവരങ്ങള്‍ക്ക്: www.ed.ac.uk/studentfunding/undergraduate/international

അപേക്ഷ https://www.myed.ed.ac.uk വഴി മാര്‍ച്ച് 31 വരെ നല്‍കാം. അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.

Content Highlights: University of Edinburagh invites application for mathematics scholarship, apply till march 31