പ്ലസ്ടു കഴിഞ്ഞവർക്ക് ജപ്പാനിൽ ബിരുദപഠനത്തിന് ജപ്പാൻ സർക്കാരിനു കീഴിലുള്ള എജ്യുക്കേഷൻ, കൾച്ചർ, സ്പോർട്സ്, സയൻസ് ആൻഡ് ടെക്നോളജി (എം.ഇ.എക്സ്.ടി.) മന്ത്രാലയം സ്കോളർഷിപ്പ് നൽകുന്നു. ബിരുദം വരെയുള്ള അണ്ടർഗ്രാജ്വേറ്റ് സ്റ്റുഡൻസ് (യു.ജി.) 2022, കോളേജ് ഓഫ് ടെക്നോളജി (സി.ടി.) ഫോർ 2022 - അസോസിയേറ്റ് ഡിഗ്രി (ഡിപ്ലോമ), സ്പെഷലൈസ്ഡ് ട്രെയിനിങ് കോളേജ് സ്റ്റുഡന്റ്സ് (എസ്.ടി.സി.) ഫോർ 2022 - യു.ജി. ലെവൽ സർട്ടിഫിക്കറ്റ് എന്നീ കോഴ്സുകൾക്കാണ് സ്കോളർഷിപ്പുകൾ.

സ്കോളർഷിപ്പ്

മാസം 11,7,000 യെൻ ആണ് സ്കോളർഷിപ്പ് തുക (ഏകദേശം 82,978 രൂപ). ഫീസുകൾ ഒഴിവാക്കും. വിമാനനിരക്ക് നൽകും. 65 ശതമാനം മാർക്കോടെ 12-ാം വിജയമാണ് യോഗ്യത. ബോർഡ് പരീക്ഷ മാറ്റിവെച്ച സാഹചര്യത്തിൽ അപേക്ഷയ്ക്കൊപ്പം ജപ്പാൻ എംബസിയുടെ വെബ്സൈറ്റിൽ നൽകിയ പ്രത്യേക ഫോമിൽ വിദ്യാർഥിയുടെ വിവരങ്ങൾ സ്കൂൾ നൽകിയാൽ മതി. പ്രവേശന പരീക്ഷയുണ്ടാകും. ചോദ്യങ്ങളുടെ മാതൃക വെബ്സൈറ്റിൽ ലഭിക്കും.

യു.ജി.

സോഷ്യൽ സയൻസസ് ആൻഡ് ഹ്യുമാനിറ്റീസ്- പൊളിറ്റിക്സ്, സോഷ്യോളജി, സാഹിത്യം, ഹിസ്റ്ററി, ഇക്കണോമിക്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ

നാച്വറൽ സയൻസസ് -എ: * സയൻസ് -മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി * ഇലക്ട്രിക് ആൻഡ് ഇലക്ട്രോണിക്സ് സ്റ്റഡീസ് (ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എൻജി., ഇൻഫർമേഷൻ എൻജി.) * സിവിൽ എൻജി. ആൻഡ് ആർക്കിടെക്ചർ (സിവിൽ എൻജി., ആർക്കിടെക്ചർ, എൻവയോൺമെന്റൽ എൻജി.) * കെമിക്കൽ സ്റ്റഡീസ് (അപ്ലൈഡ് കെമിസ്ട്രി, കെമിക്കൽ എൻജി. ഇൻഡസ്ട്രിയൽ കെമിസ്ട്രി, ടെക്സ്റ്റൈൽ എൻജി) * മറ്റുള്ളവ (മെറ്റലർജിക്കൽ എൻജി., മൈനിങ് എൻജി. മാരിടൈം എൻജി., ബയോടെക്നോളജി)

നാച്വറൽ സയൻസ് - ബി: * അഗ്രിക്കൾച്ചറൽ സ്റ്റഡീസ് (അഗ്രിക്കൾച്ചർ, അഗ്രിക്കൾച്ചറൽ കെമിസ്ട്രി, അഗ്രിക്കൾച്ചറൽ എൻജി., അനിമൽ സയൻസ്, വെറ്റിനറി മെഡിസിൻ, ഫോറസ്ട്രി, ഫുഡ് സയൻസ്, ഫിഷറീസ്) * ഹൈജീനിക് സ്റ്റഡീസ് (ഫാർമസി, ഹൈജീനിക്, നഴ്സിങ്) * സയൻസ് (ബയോളജി). 2022 ഏപ്രിൽ മുതൽ 2027 മാർച്ച് വരെയാണ് കോഴ്സ്.

അസോസിയേറ്റ് ഡിഗ്രി (ഡിപ്ലോമ)

* മെക്കാനിക്കൽ എൻജി. * ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എൻജി. * ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ആൻഡ് നെറ്റ് വർക്ക് എൻജി. * മെറ്റീരിയൽസ് എൻജി. * ആർക്കിടെക്ചർ * സിവിൽ എൻജി. * മാരിടൈം എൻജി. 2022 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയാണ് കോഴ്സ്.

യു.ജി. ലെവൽ - സർട്ടിഫിക്കറ്റ്

* ടെക്നോളജി * പേഴ്സണൽ കെയർ ആൻഡ് ന്യൂട്രീഷ്യൻ * എജ്യുക്കേഷൻ ആൻഡ് വെൽഫെയർ, ബിസിനസ് * ഫാഷൻ ആൻഡ് ഹോം ഇക്കണോമിക്സ് * കൾച്ചർ ആൻഡ് ജനറൽ എജ്യുക്കേഷൻ. 2022 ഏപ്രിൽ മുതൽ മൂന്ന് വർഷമാണ് കോഴ്സ്.

അവസരങ്ങൾ

ജപ്പാനിലെ അക്കാദമിക് മേഖല മികച്ചതാണ്. പ്ലേസ് മെന്റ് സാധ്യത ഉയർന്നതാണ്. ജോലി, ഉന്നതപഠനം എന്നിവയ്ക്ക് ഒട്ടേറെ അവസരങ്ങളുണ്ട്. യു.ജി. പഠനത്തിന് ആദ്യത്തെ ഒരു വർഷം ജാപ്പനീസ് ഭാഷ പഠിച്ചിരിക്കണം.

-ഡോ. ജമീഷ് കേളോത്ത്

പോസ്റ്റ്-ഡോക്ടറൽ റിസർച്ച് സ്കോളർ, ഒക്കിനാവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ജപ്പാൻ

നേരിട്ട് ബന്ധപ്പെടാം

സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും എംബസി, കോൺസുലേറ്റ് എന്നിവയുമായി ബന്ധപ്പെടണം. കോവിഡ് സാഹചര്യം പരിഗണിച്ചാണ് അപേക്ഷയിൽ തുടർ നടപടികൾ സ്വീകരിക്കുക. ചിലപ്പോൾ പ്രോഗ്രാം തന്നെ റദ്ദ് ചെയ്തേക്കാം.

-ജപ്പാൻ എംബസി, ന്യൂഡൽഹി

സഹായങ്ങൾക്ക്

jpemb.anshula@nd.mofa.go.jp (ഇ-മെയിൽ അയക്കുമ്പോൾ ഫോൺ നമ്പർകൂടി ഉൾപ്പെടുത്തണം). അപേക്ഷ ഉൾപ്പെടെയുള്ള വിവരങ്ങൾക്ക്: https://www.in.emb-japan.go.jp/Education/Education_Guides.html അവസാന തീയതി മേയ് 28.

Content Highlights: Study Under graduation at Japan with scholarship