നെതർലൻഡിൽ ബാച്ച്ലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലെ പഠനത്തിന് ഡച്ച് മിനിസ്ട്രി ഓഫ് എജ്യുക്കേഷൻ കൾച്ചർ ആൻഡ് സയൻസ്, ഡച്ച് റിസർച്ച് യൂണിവേഴ്സിറ്റികൾ, അപ്ലൈഡ് സയൻസ് യൂണിവേഴ്സിറ്റികൾ എന്നിവ സംയുക്തമായി നൽകുന്ന ഹോളണ്ട് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.

യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തുള്ള ഇന്റർനാഷണൽ വിദ്യാർഥികൾക്ക് ഒരു വർഷത്തേക്കു നൽകുന്ന ഈ സ്കോളർഷിപ്പിന് അർഹത നേടുന്നവർക്ക് 5000 യൂറോ (ഏകദേശം 4,36,000 രൂപ), പ്രോഗ്രാമിന്റെ ആദ്യവർഷ പഠനത്തിന് സാമ്പത്തിക സഹായം ലഭിക്കും.

യോഗ്യത: അപേക്ഷാർഥി നെതർലൻഡ്സിൽനിന്നും ഇതിനുമുമ്പ് ഒരു ബിരുദം നേടിയിരിക്കരുത്. പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഡച്ച് ഉന്നത വിദ്യാഭാസസ്ഥാപനങ്ങളിലൊന്നിൽ ഫുൾ ടൈം ബാച്ച്ലർ, മാസ്റ്റേഴ്സ് പ്രോഗ്രാമിന് അപേക്ഷിക്കുന്നവരായിരിക്കണം. സ്ഥാപനത്തിന്റെ പ്രവേശന വ്യവസ്ഥകൾ തൃപ്തിപ്പെടുത്തണം.

പദ്ധതിയിൽ പങ്കാളികളായ സർവകലാശാലകൾ, അപ്ലൈഡ് സയൻസസ് സർവകലാശാലകൾ എന്നിവയുടെ പട്ടിക, https://www.studyinholland.nl/finances/holland-scholarship - ൽ ലഭിക്കും. അപേക്ഷ നൽകാനുള്ള അവസാനത്തീയതി മേയ് ഒന്ന്.

Content Highlights: Study holland scholarship for studying in Netherlands