സ്‌കോട്ട്‌ലന്‍ഡ് ഗ്ലാസ്‌ഗോയിലെ സ്ട്രാത്‌ക്ലൈഡ് സര്‍വകലാശാല, ബ്രിട്ടീഷ് കൗണ്‍സിലിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം. എനര്‍ജി ട്രാന്‍സിഷന്‍ മേഖലയിലെ മാസ്റ്റേഴ്‌സ് പഠനത്തിനാണ് പൂര്‍ണ ഫണ്ടിങ്ങടെയുള്ള സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
മുഴുവന്‍ ട്യൂഷന്‍ ഫീസ്, മാസ് സ്‌റ്റൈപ്പന്‍സ് (1116 പൗണ്ട് ഏകദേശം 1,11,500 രൂപ), റിട്ടണ്‍ ഇക്കോണമി ക്ലാസ് ടിക്കറ്റ്, ഐ.ഇ.എല്‍.ടി.എസ്. പരീക്ഷാഫീസ് ഉള്‍പ്പെടെ പഠനവുമായി ബന്ധപ്പെട്ട ചെലവുകള്‍, വിസ അപേക്ഷ, എന്‍.എച്ച്.എസ്. സര്‍ചാര്‍ജ്, സ്റ്റഡി മെറ്റീരിയല്‍സ് എന്നിവയെല്ലാം ഈ സ്റ്റെം (സയന്‍സ്‌ടെക്‌നോളജി എന്‍ജിനിയറിങ് മാത്തമാറ്റിക്‌സ്) സ്‌കോളര്‍ഷിപ്പില്‍ ഉള്‍പ്പെടും.
പഠനമേഖല
അഡ്വാന്‍സ്ഡ് കെമിക്കല്‍/മെക്കാനിക്കല്‍ (എനര്‍ജി സിസ്റ്റംസ്/ ഇന്‍ഡസ്ട്രിയല്‍ പ്ലേസ്മെന്റ്/പവര്‍ പ്ലാന്റ് ടെക്‌നോളജീസ് ഉള്‍പ്പടെ) എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ പവര്‍ ആന്‍ഡ് എനര്‍ജി സിസ്റ്റംസ്, ഇലക്‌ട്രോണിക് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, എനര്‍ജി സിസ്റ്റംസ് ഇന്നവേഷന്‍, ഓഫ് ഷോര്‍ വിന്‍ഡ് എനര്‍ജി, സ്മാര്‍ട്ട് ഗ്രിഡ്‌സ്, സബ്‌സീ ആന്‍ഡ് പൈപ്പ് ലൈന്‍ എന്‍ജിനിയറിങ്, സസ്‌റ്റെയിനബിള്‍ എന്‍ജിനിയറിങ് (കെമിക്കല്‍ പ്രോസസിങ്/ഓഫ് ഷോര്‍ റിന്യൂവബിള്‍ എനര്‍ജി/റിന്യൂവബിള്‍ എനര്‍ജി സിസ്റ്റംസ് ആന്‍ഡ് എന്‍വയോണ്‍മെന്റ്), വിന്‍ഡ് എനര്‍ജി സിസ്റ്റംസ്.
അപേക്ഷ
അപേക്ഷ https://www.strath.ac.uk/ല്‍ നല്‍കാം (സ്റ്റഡി വിത്ത് അസ് > സ്‌കോളര്‍ഷിപ്‌സ് > ബ്രിട്ടീഷ് കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ വിമെന്‍ ഇന്‍ സ്റ്റെംലിങ്കുകള്‍ വഴി).
അവസാന തീയതി: മാര്‍ച്ച് 1.
പാസ്‌പോര്‍ട്ട് വേണം. സ്ട്രാത്‌ക്ലൈഡ് സര്‍വകലാശാലയുടെ ഈ മേഖലയിലെ പി.ജി. പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷ നല്‍കിയിരിക്കണം. കോഴ്‌സ് പ്രവേശനത്തിനാവശ്യമായ അണ്ടര്‍ ഗ്രാജ്വേറ്റ് ബിരുദം ഉണ്ടായിരിക്കണം. സാമ്പത്തിക സഹായ ആവശ്യകത തെളിയിക്കേണ്ടി വരും. സര്‍വകലാശാലയുടെ ഇംഗ്ലീഷ് ഭാഷാ സംബന്ധിയായ ആവശ്യകത തൃപ്തിപ്പെടുത്തണം.
Content Highlights: STEM scholarships for women students, apply till march 1