കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് www.dcescholarship.kerala.gov.in വഴി അപേക്ഷിക്കാനുള്ള അവസാനതീയതി ഡിസംബര്‍ 31 വരെ നീട്ടി. രജിസ്‌ട്രേഷന്‍ പ്രിന്റ് ഔട്ടും മറ്റ് രേഖകളും സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി ഏഴ് ആണ്. സ്ഥാപനമേധാവിയുടെ പരിശോധനയ്ക്ക് ശേഷം ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ അംഗീകരിക്കേണ്ട അവസാന തീയതി ജനുവരി 15.

സുവര്‍ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പ്, ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളര്‍ഷിപ്പ്, സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്, ഹിന്ദി സ്‌കോളര്‍ഷിപ്പ്, സംസ്‌കൃത സ്‌കോളര്‍ഷിപ്പ്, മുസ്‌ലിം/ നാടാര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ ഗേള്‍സ്, മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് സ്‌കോളര്‍ഷിപ്പ് എന്നിവയാണ് ലഭിക്കുക. വിവരങ്ങള്‍ക്ക്: 9446096580, 9446780308, 04712306580.

Content Highlights:  Scholarship from the Department of College Education