ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് പ്രൊഫഷണല്‍ കോഴ്‌സില്‍ ഒന്നാംവര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എം.ബി.ബി.എസ്., എന്‍ജിനിയറിങ്, എം.ബി.എ., ബി.എസ്സി. നഴ്‌സിങ്, ബി.എസ്‌സി. അഗ്രിക്കള്‍ച്ചര്‍. കേരള, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനക്കാര്‍ക്ക് അപേക്ഷിക്കാം.

സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ കോളേജില്‍ മെറിറ്റില്‍ 2019-20 ല്‍ പഠിക്കുന്നവരാകാണം. കുടുംബ വാര്‍ഷികവരുമാനം മൂന്നുലക്ഷം രൂപയില്‍ കൂടരുത്. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫെഡറല്‍ ബാങ്ക് ബ്രാഞ്ചുകളില്‍ ലഭിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 31. വിവരങ്ങള്‍ക്ക്: https://www.federalbank.co.in/corporate-social-responsibility

Content Highlights: Scholarship for Professional Course Students